scorecardresearch

മകക്കാർക്ക് ദേഹക്ലേശം, പൂരക്കാർക്ക് തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം, ഉത്രക്കാർക്ക് യാത്രകൾ ഫലം കാണും

Malayalam Month Dhanu Horoscope: ധനു മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam Month Dhanu Horoscope: ധനു മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
dhanu month makam

Image Source: Freepik

മകം

പതിനൊന്നാം ഭാവത്തിലെ വ്യാഴം മത്സരങ്ങളിൽ വിജയമരുളും. ധനനഷ്ടങ്ങൾ നികത്തപ്പെടും. സമൂഹത്തിൽ ബഹുമാന്യത നേടുന്നതാണ്. പഞ്ചമഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യനും ചൊവ്വയും ചിന്താക്കുഴപ്പത്തിനിടവരുത്തുന്നതാണ്. ക്രിയയും കർമ്മവും കുറയും; ആലോചന കൂടാം. ദൈവീക സമർപ്പണങ്ങൾ നീണ്ടുപോയേക്കും. മക്കളുടെ കാര്യത്തിൽ ഉത്കണ്ഠ വരാം. 

Advertisment

ബുധശുക്രന്മാർ ഭാവനാവിലാസം ഉയരാൻ കാരണമാകും. കലാമത്സരങ്ങളിൽ തിളങ്ങുന്നതാണ്. പഠനകാര്യത്തിൽ ഇടയ്ക്കിടെ ആലസ്യമുണ്ടാവാം. ജന്മകേതുവും ഏഴാം ഭാവത്തിലെ രാഹുവും അകാരണഭയം, ദാമ്പത്യത്തിൽ സ്വൈരമില്ലായ്മ എന്നിവ സൃഷ്ടിക്കാം. അഷ്ടമശനി ദേഹക്ലേശം, അനാവശ്യ ഭയം ഇവയുണ്ടാക്കും. വയോജനങ്ങളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരാനിടയുണ്ട്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

പൂരം

തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് സഹപ്രവർത്തകരുടെ ആക്ഷേപമുയരാം. കാര്യനിർവഹണത്തിന് പരാശ്രയത്വമുണ്ടാവും. കുറച്ചധികം  ചിന്തിച്ചേക്കും. എന്നാൽ വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് പ്രാവർത്തികമാക്കാൻ കഴിയുക. തൊഴിലിടം നവീകരിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി വൈകാം. പരസ്പര വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളുന്നതിനാൽ ചോദ്യശരങ്ങൾ ഉയർന്നേക്കും. 

വസ്തുവിൽപ്പനയിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. പുതുതലമുറയെ മനസ്സിലാക്കാൻ വൈകും. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടുന്നതായിരിക്കും. ഉത്സവങ്ങളിലും വിനോദങ്ങളിലും അഭിരമിക്കുവാൻ കഴിയുന്നതാണ്. കലാരംഗം പുഷ്ടിപ്പെടും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ഉത്രം

ഉത്സാഹം അദ്ധ്വാനം എന്നിവയുടെ ഫലം കർമ്മരംഗത്തിൽ പ്രതിഫലിക്കണമെന്നില്ല. കൂടിയാലോചനകളിൽ തർക്കം ഉയരാം. മേലധികാരികളുടെ നല്ലപുസ്തകത്തിൽ ഇടം പിടിക്കണമെന്നില്ല. ആശയവിനിമയശേഷിയുടെ മൂർച്ച കുറയും. കടബാധ്യത പരിഹരിക്കുവാൻ പുതിയ കടം വാങ്ങുന്ന പ്രേരണ ഒഴിവാക്കണം. പഠിതാക്കൾ ഏകാഗ്രത പുലർത്തും. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പ്രണയികൾക്ക് കുടുംബത്തിൻ്റെ പിന്തുണ ലഭിച്ചേക്കില്ല. ഭൂമി വ്യവഹാരങ്ങൾ നീണ്ടുപോയേക്കും. കരാർ പണികളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരം ധനലാഭം സൃഷ്ടിക്കും. ബിസിനസ്സ് യാത്രകൾ ഫലം കാണും. സുഹൃൽസംഗമങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: