/indian-express-malayalam/media/media_files/2025/12/31/dhanu-atham-2025-12-31-09-35-29.jpg)
Image Source: Freepik
അത്തം
നാലിൽ കുജനും ആദിത്യനും സഞ്ചരിക്കുകയാൽ മനസ്സമാധാനം കുറയുന്നതാണ്. അനാവശ്യമായ ചിന്തകൾ അലട്ടാം. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. വീടുമാറാനോ ദൂരയാത്രകൾക്കോ സാഹചര്യം വരാം. പുതിയ കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ഉദ്യോഗസ്ഥർക്ക് നവസംരംഭങ്ങൾ തുടങ്ങാനായേക്കും. ഗവേഷകർക്ക് പ്രബന്ധാവതരണം സാധ്യമാകുന്നതാണ്.
സാമ്പത്തികമായി സമ്മിശ്രമായ കാലമായിരിക്കും. ആവശ്യങ്ങൾ പരിമിതപ്പെടുത്താൻ കഴിയേണ്ടതുണ്ട്. ഹൃദയബന്ധങ്ങൾ ദൃഢമാകുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങളോ പാരിതോഷികങ്ങളോ കൈവന്നേക്കും. സർക്കാരിൽ നിന്നുമുള്ള അനുമതികൾക്ക് പുനർശ്രമങ്ങൾ വേണ്ടതായുണ്ട്. ആരോഗ്യപരമായി ജാഗ്രത വേണം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ചിത്തിര
കന്നിക്കൂറുകാർക്ക് സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. സുലഭമായിട്ടുള്ളവ ദുർലഭമാവാം. പ്രയത്നവും ആത്മാർത്ഥതയും മേലധികാരികൾ തിരിച്ചറിഞ്ഞില്ലെന്ന് വരും. സാമ്പത്തികമായി പിരിമുറുക്കം ഉണ്ടാവും. വാഗ്ദാനം നിറവേറ്റാൻ അത്യദ്ധ്വാനം വേണ്ടി വരുന്നതായിരിക്കും. നിത്യവരുമാനക്കാർക്കും ഏജൻസികൾ നടത്തുന്നവർക്കും കാര്യവിജയം ഭവിക്കുന്നതാണ്.
തുലാക്കൂറുകാർക്ക് ശനി, ആദിത്യൻ, ചൊവ്വ എന്നീ പാപഗ്രഹങ്ങൾ ഉപചയ ഭാവത്തിൽ സഞ്ചരിക്കുകയാൽ സുഖവും ക്ഷേമവുമുണ്ടാവും. അല്പശ്രമങ്ങളാൽ കൂടുതൽ നേട്ടങ്ങൾ കൈവരുന്നതാണ്. പൊതുവേ അലച്ചിൽ കുറയും. സുഖനിദ്രയുണ്ടാവും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിൽക്കും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുന്നതായിരിക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ചോതി
തൊഴിലിടത്തിൽ പ്രാധാന്യം കൈവരുന്നതാണ്. സഹപ്രവർത്തകർക്ക് നൽകുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തീരും. തൊഴിൽ തേടുന്നവർക്ക് യോഗ്യതക്കൊത്ത അവസരങ്ങൾ ലഭിക്കുന്നതാണ്. സ്വന്തം സ്ഥാപനത്തിൻ്റെ നടത്തിപ്പ് മുന്നത്തേതിലും സുഗമമായിത്തീരും. മുതലിറക്കിയ തുക മടക്കിക്കിട്ടുന്ന സ്ഥിതി വരും. നവീകരണങ്ങൾക്ക് വേഗതയുണ്ടാവും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മത്സരങ്ങളിൽ, വിശേഷിച്ചും കലാമത്സരങ്ങളിൽ നന്നായി ശോഭിക്കുന്നതാണ്. നിലപാടുകളുടെ പേരിൽ പിണങ്ങിപ്പോയവർ വീണ്ടും ഇണങ്ങുന്നതാണ്. ഭിന്ന ദിക്കുകളിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടാനിടയുണ്ട്. വസ്തു കച്ചവടത്തിൽ ലാഭം കുറയില്ല. മക്കളുടെ കാര്യത്തിൽ കരുതലുണ്ടാവണം.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us