/indian-express-malayalam/media/media_files/2025/12/26/dhanu-ashwathy-2025-12-26-12-04-28.jpg)
Source: Freepik
അശ്വതി
ആദിത്യനും ചൊവ്വയും ഒമ്പതിലും ശനി പന്ത്രണ്ടിലും വ്യാഴം മൂന്നിലും സഞ്ചരിക്കുകയാൽ കാര്യങ്ങൾ കരുതിയതുപോലെ എളുപ്പമായേക്കില്ല. ലഘുനേട്ടങ്ങൾക്കുപോലും തന്ത്രങ്ങൾ മെനയേണ്ടി വരുന്നതാണ്. ആദർശത്തിൽ മുറുകെ പിടിക്കുന്നത് നന്ന്; പക്ഷേ കാലത്തിൻ്റെ മാറ്റം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. യാത്രകൾ നേട്ടങ്ങളുണ്ടാക്കും. ഉപരിപഠനം, തൊഴിൽ ഇവയ്ക്കുവേണ്ടി വിദേശത്തുപോകാൻ സാധിക്കുന്നതാണ്.
സഹോദരരുമായുള്ള ഭൂമി തർക്കങ്ങൾക്ക് അയവുണ്ടാവും. വിദ്യാഭ്യാസത്തിൽ ഏകാഗ്രത കൂടുകയും കുറയുകയും ചെയ്യും. നിക്ഷേപങ്ങളിൽ നിന്നും അല്പമായ വരുമാനമുണ്ടാവും. പുതുകാര്യങ്ങൾക്ക് അനുമതി ലഭിക്കുന്നതാണ്. ഉത്തരവാദിത്വമുളള ചുമതലകൾ കഴിവതും പകരക്കാരെ ഏൽപ്പിക്കരുത്. മാതാപിതാക്കളുടെ ആരോഗ്യത്തിൽ കരുതലുണ്ടാവണം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ഭരണി
അനുഭവിച്ചു പോരുന്ന മാനസിക ക്ലേശങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവും. വ്യവഹാരങ്ങൾ അവസാനിക്കുവാനുള്ള സാഹചര്യം ഉദയം ചെയ്യുന്നതാണ്. തൊഴിൽ മേഖലയിൽ സാമാന്യം വളർച്ചയുണ്ടാവുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം ഉയരുന്നതാണ്. ചെലവ് നിയന്ത്രിച്ചാൽ ധനക്ലേശങ്ങൾ കുറയുന്നതാണ്. പരാശ്രയത്തിൽ നിന്നും മാറാൻ കഴിഞ്ഞേക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഒപ്പമുള്ളവരുടെ തെറ്റിദ്ധാരണ അകറ്റാൻ ആവുന്നത്ര ശ്രമിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാനാവും. വാഹനം, വീട് തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവായേക്കും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക ഉത്തമം. സന്താനങ്ങളുടെ ഭാവികാര്യത്തിൽ ഉത്കണ്ഠ സംജാതമാകാം.
കാർത്തിക
മുഖ്യഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ സഞ്ചരിക്കുകയാൽ വചോവിലാസം ശ്രദ്ധിക്കപ്പെടും. വിദ്യാഭ്യാസത്തിൽ ഇടർച്ചയുണ്ടാവില്ല. കുടുംബകാര്യങ്ങളിൽ കരുതലുണ്ടാവും. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. സ്വാതന്ത്ര്യം പണയപ്പെടുത്തില്ല. എന്നാൽ ആദിത്യൻ അനുകൂലഭാവത്തിലല്ലാത്തതിനാൽ ഉദ്യോഗസ്ഥർ മേലധികാരിയുടെ വിരോധം സമ്പാദിക്കും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തൊഴിലിടത്തിൽ അർഹത അംഗീകരിക്കപ്പെടില്ല. വസ്തുവിൽപ്പനയിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഗൃഹനിർമ്മാണം നടത്താനുള്ള ആലോചനകൾ കുടുംബത്തിൽ പുരോഗമിക്കും. പ്രണയം പുഷ്കലമാവും. ദാമ്പത്യ സ്വപ്നങ്ങൾ ചിറക് വിരിക്കാം. സംഘടനാരംഗത്ത് ഏകോപനം എളുപ്പമായേക്കില്ല. ബിസിനസ്സ് മേഖലയിൽ എതിർക്കുന്നവരുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാവും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us