scorecardresearch
Latest News

വാരഫലം, മകം മുതല്‍ തൃക്കേട്ട വരെ: Weekly Horoscope: May 21-27, 2023 Astrological Predictions

Weekly Horoscope: May 21-27, 2023 Astrological Predictions: 2023 മേയ് 21 മുതൽ 27 വരെ (1198 ഇടവം 7 മുതൽ 13 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലം

Weekly horoscope, Astrological predictions
Weekly Horoscope May 21-27, Makam to Thrikketta

Weekly Horoscope: May 21-27, 2023 Astrological Predictions, Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta: 2023 മേയ് 21 മുതൽ 27 വരെ (1198 ഇടവം 7 മുതൽ 13 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

സൂര്യൻ കാർത്തിക , രോഹിണി എന്നീ രണ്ട് ഞാറ്റുവേലകളിലാണ്. ചന്ദ്രൻ രോഹിണി മുതൽ മകം വരെ ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. മറ്റ് ഗ്രഹങ്ങൾ ഏതൊക്കെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് നോക്കാം. കൂടാതെ ശനി ചതയം, രാഹുവും വ്യാഴവും അശ്വതി, കേതു ചോതി, ശുക്രൻ പുണർതം, ബുധൻ ഭരണി, ചൊവ്വ പൂയം എന്നീ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. മേയ് 21 ൽ തുടങ്ങുന്ന ഒരാഴ്ച ഗ്രഹസംക്രമണങ്ങളില്ല.

Astrological Predictions for Makam, മകം

വാരത്തിന്റെ തുടക്കം മെച്ചപ്പെട്ടതായിരിക്കും. തൊഴിലിൽ നേട്ടങ്ങൾ പ്രകടമാവും. കുറച്ചുനാളായി പ്രതീക്ഷിച്ച ശുഭസന്ദേശം വന്നെത്തും. വിദ്യാർത്ഥികൾ ആശിച്ച വിജയം നേടിയതിന്റെ ഉത്സാഹത്തിലാവും. ധനസ്ഥിതി ഉയരും. പാരിതോഷികങ്ങൾ ലഭിക്കും.
കുടുംബസമേതം ആഘോഷങ്ങളിൽ പങ്കെടുക്കാനാവും. വാരാന്ത്യത്തിൽ ചില അലച്ചിലുകളും സ്വസ്ഥതയില്ലായ്മയും ഉണ്ടായേക്കാം. കിടപ്പ് രോഗികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.

Astrological Predictions for Pooram, പൂരം

മനസ്സന്തോഷം വർദ്ധിക്കും. കുടുംബാംഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനാവും. സ്വർണ്ണാഭരണങ്ങളും സുഗന്ധലേപനങ്ങളും മറ്റും പാരിതോഷികമായി കിട്ടും. വിരുന്നുകളിൽ പങ്കു ചേരും. നൂതന സംരംഭങ്ങളെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കും. വിദ്യാർത്ഥികൾ തിരക്കിട്ട ഉപരിപഠനാന്വേഷണങ്ങളിൽ മുഴുകിയേക്കും. അവിവാഹിതർക്ക് ചില ആലോചനകൾ അനുകൂലമാകാം. വാരാന്ത്യത്തിൽ ചെറിയ മനക്ലേശങ്ങൾ ഉണ്ടാവാനിടയുണ്ട്. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല

Astrological Predictions for Uthram, ഉത്രം

ജീവിതത്തെ അടുക്കും ചിട്ടയും ഉള്ളതാക്കാൻ ചില വൃഥാശ്രമങ്ങൾ നടത്തും. പൊതുപ്രവർത്തകർ എതിർപ്പുകളെ നേരിടും. പ്രതീക്ഷിച്ച സ്ഥാനോന്നതി വൈകാം. ബൗദ്ധികമായ പ്രശ്നങ്ങളെ വൈകാരികമായി നേരിട്ട് കഷ്ടത്തിലാവും. നക്ഷത്രനാഥൻ
ശത്രുരാശിയിലാകയാൽ ആത്മവിശ്വാസത്തിന് കുറവ് വന്നേക്കും. നവമാദ്ധ്യമങ്ങളിൽ വിമർശിക്കപ്പെടാം. ആഴ്ചയുടെ മധ്യം വരെ ഗുണം പ്രതീക്ഷിക്കാം

Astrological Predictions for Atham, അത്തം

നക്ഷത്രനാഥനായ ചന്ദ്രൻ അല്പാല്പമായി വളർന്ന് വരികയാൽ പ്രതീക്ഷകളും വളരും. ഭാഗിക നേട്ടങ്ങൾ ഉണ്ടാകും. ചിലരുടെ കുയുക്തികളെ സമർത്ഥമായി ഖണ്ഡിക്കും. വലിയ മുതൽ മുടക്കുകൾക്ക് വാരം അനുകൂലമല്ല. നക്ഷത്രനാഥനായ ചന്ദ്രന് ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുമായി യോഗം വരികയാൽ നല്ല സുഹൃത്തുക്കൾ, പ്രയോജനമില്ലാത്തവർ എന്നിങ്ങനെ ചില കൂട്ടുകെട്ടുകൾ വന്നേക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.

Astrological Predictions for Chithira, ചിത്തിര

എതിർപ്പുകളെ മറികടക്കും. വാരത്തിന്റെ ആദ്യ രണ്ടുമൂന്ന് ദിവസങ്ങൾക്ക് തിളക്കം കുറവായിരിക്കും. ഔദ്യോഗിക രംഗത്ത് ചില ക്ലേശങ്ങളെ അഭിമുഖീകരിക്കും. ചെറുയാത്രകൾ വേണ്ടി വരാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ വർദ്ധിച്ചേക്കും. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മൂലം അകാരണമായ പിരിമുറുക്കങ്ങൾ വന്നേക്കാം. ആരോഗ്യപരിപാലനത്തിൽ ജാഗ്രത വേണം.

Astrological Predictions for Chothi, ചോതി

നക്ഷത്രനാഥനായ രാഹുവിന് വ്യാഴ,ബുധ യോഗം വരികയാൽ സജ്ജനങ്ങളുടെ പിന്തുണ കിട്ടും. സൽകാര്യങ്ങൾ ചെയ്യാൻ അവസരം വന്നെത്തും. ബുദ്ധി ഉണർന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ വരും. കച്ചവടത്തിലെ പ്രതിസന്ധികൾ നീങ്ങുന്നതാണ്. തീരുമാനിച്ച കാര്യങ്ങൾ ഭംഗിയായി നിറവേറ്റും. ദാമ്പത്യസൗഖ്യം ഉണ്ടാവും.

Astrological Predictions for Vishakam, വിശാഖം

കാര്യസാധ്യം എളുപ്പമാവില്ല. ചില പ്രമുഖരുടെ എതിർപ്പ് നേടിയേക്കും. കുറച്ചധികം അലച്ചിൽ വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണ്ട സമയമാണ്.
ജാമ്യം നിൽക്കുക തുടങ്ങിയവ ചിലപ്പോൾ ക്ലേശത്തിലേക്ക് നയിച്ചേക്കാം. ശുക്രാനുകൂല്യം ഉള്ളതിനാൽ പ്രണയബന്ധം ഉണ്ടാവുക ഒരു സാധ്യതയാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ഭൂമി വ്യാപാരത്തിൽ കബളിപ്പിക്കപ്പെടാം

Astrological Predictions for Anizham, അനിഴം

അത്യദ്ധ്വാനം ചെയ്യേണ്ട ഒരാഴ്ചയാണ് കടന്നു വരുന്നത്. ധാരാളം ചുമതലകൾ നിർവഹണം കാത്ത് മുന്നിലുണ്ടാവും. അവയിൽ തൊഴിൽ സംബന്ധിച്ചതും വ്യക്തിപരമായ കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. അഷ്ടമരാശിക്കൂറും ഇടയിൽ വരുന്നുണ്ട്. ഈ ആഴ്ചയിൽ ചന്ദ്രൻ 7, 8, 9, 10 രാശികളിലൂടെ കടന്നുപോകുന്നു. ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, മാനസിക സംഘർഷം, തൊഴിൽ മുന്നേറ്റം എന്നിങ്ങനെയാവും ചില ഫലങ്ങൾ. ജാഗ്രതയോടെയുള്ള പ്രവർത്തനം പ്രധാനമാണ്

Astrological Predictions for Thrikketta, തൃക്കേട്ട

പഠനമികവ് പ്രശംസ നേടും. പാരിതോഷികങ്ങൾ ലഭിക്കാം. അലസത നീങ്ങി ലക്ഷ്യബോധം സിദ്ധിക്കുന്നതാണ്. ചിലർക്ക് അന്യദേശയാത്രക്ക് തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതായി വരും. കാര്യഗൗരവത്തോടെ പ്രവർത്തിക്കേണ്ട സന്ദർഭമാണ്. തൊഴിലിൽ നിന്നും ഈ ആഴ്ച ലാഭം കുറഞ്ഞേക്കും. ഉദ്യോഗസ്ഥർക്ക് കടമകളേറുന്നതാണ്. ബന്ധങ്ങൾ ദൃഢത കാത്തുസൂക്ഷിക്കുന്നതിൽ സമ്മർദ്ദങ്ങൾ ഉയരാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Makam pooram uthram atham chithira chothi vishakam anizham thrikketta weekly horoscope may 21 27 2023 astrological predictions