scorecardresearch

ചിങ്ങമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Kolla Varsham 1199 Chingam Malayalam Month Horoscope Astrological Predictions Makam to Thrikketa: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും ചിങ്ങമാസത്തെ ജന്മനക്ഷത്രഫലം അപഗ്രഥിക്കുകയാണ് ഇവിടെ

Kolla Varsham 1199 Chingam Malayalam Month Horoscope Astrological Predictions Makam to Thrikketa: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും ചിങ്ങമാസത്തെ ജന്മനക്ഷത്രഫലം അപഗ്രഥിക്കുകയാണ് ഇവിടെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope | Chingam Malayalam Month Horoscope

ചിങ്ങ മാസത്തിലെ നക്ഷത്രഫലം

Kolla Varsham 1199 Chingam Malayalam Month Horoscope Astrological Predictions Makam to Thrikketa: ചിങ്ങം 1ന് വ്യാഴാഴ്ച പകൽ 1 മണി 32 മിനിട്ടിന് സൂര്യൻ ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. മകം ഞാറ്റുവേലയും ആരംഭിക്കുകയാണ്. ഈ ചിങ്ങമാസത്തിന് 32 ദിവസങ്ങളുണ്ട്. ആഗസ്റ്റ് 17ന് തുടങ്ങി സെപ്തംബർ 17 ന് അവസാനിക്കുന്നു. വെളുത്ത പ്രഥമയാകയാൽ, പുതിയ ചാന്ദ്രമാസം ആയ ശ്രാവണം ആരംഭിക്കുകയാണ്. മകം നക്ഷത്രം മുതൽ തുടങ്ങി ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി അത്തംനാളിൽ ചന്ദ്രൻ എത്തിച്ചേരുന്നു.

Advertisment

ശനി കുംഭത്തിൽ വക്രഗതി തുടരുകയാണ്. വ്യാഴം, രാഹു എന്നിവർ മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം 2 ന് / ആഗസ്റ്റ് 18 ന് കന്നിരാശിയിലേക്കു സംക്രമിക്കുകയാണ്. ശുക്രൻ കർക്കടകത്തിൽ വക്രമൗഢ്യത്തിലാകുന്നു. ബുധൻ ചിങ്ങത്തിലാണ്. മാസത്തിന്റെ മധ്യം മുതൽ വക്രമൗഢ്യം തുടങ്ങുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും ചിങ്ങമാസത്തെ ജന്മനക്ഷത്രഫലം അപഗ്രഥിക്കാം.


എല്ലാ വായനക്കാർക്കും നവവത്സരാശംസകൾ!

മകം

ജന്മരാശിയിൽ സൂര്യനും രണ്ടിൽ ചൊവ്വയും ഏഴിൽ ശനിയും ഭാഗ്യത്തിൽ രാഹുവും സഞ്ചരിക്കുകയാൽ മകം നാളുകാർ പലതരം പ്രതിസന്ധികളെ നേരിടും. അവയെ പ്രതിരോധിക്കാനായി ധാരാളം ഊർജ്ജവും സമയവും ചെലവാകും. ചെറിയതോതിലാവും നേട്ടങ്ങൾ വരുക. ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. അതിജീവനശക്തി അങ്ങനെ പരീക്ഷിക്കപ്പെട്ടേക്കും. ധനവിനിയോഗം, യാത്ര, എന്നിവയിൽ ശ്രദ്ധ വേണം. പ്രതികരണങ്ങൾ കരുതലോടെയാവണം. പുതുസംരംഭങ്ങൾക്ക് കാലാനുകൂല്യമില്ല. ഉള്ള ജോലി ഉപേക്ഷിച്ച് പുതുജോലി നേടാനുള്ള ശ്രമം വിജയിക്കുക വിഷമകരമാണ്.

Advertisment

പൂരം

നേട്ടങ്ങൾ കരസ്ഥമാക്കാൻ പതിവിലുമധികം വിയർപ്പൊഴുക്കേണ്ടി വന്നേക്കും. പുതുവഴികൾ തേടേണ്ടതായ സാഹചര്യം ഉദിക്കാം. മാർഗ്ഗക്ലേശം ഇടയ്ക്ക് പിന്തിരിപ്പിച്ചേക്കും. ന്യായമായ ആവശ്യങ്ങൾക്ക് പണം കൈവശമെത്തുന്നതാണ്. രോഗക്ലേശിതർക്ക് തെല്ല് ആശ്വാസം ലഭിക്കാം.
പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം മന്ദഗതിയിലാവും. പദവിയിൽ ഉയർച്ച വരാൻ കാത്തിരിപ്പ് അനിവാര്യം. സാഹസങ്ങൾ ഒഴിവാക്കുക അഭികാമ്യം. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകൾ നടത്തും. പിണങ്ങിയവർ വീണ്ടും ഇണങ്ങിയേക്കും.

ഉത്രം

ലൗകിക വിഷയങ്ങളിൽ അഭിവൃദ്ധി ഉണ്ടായേക്കും. ഉപജാപങ്ങളെ മറികടക്കുന്നതാണ്. പ്രയത്നം കൂട്ടേണ്ടിവരും. ഔദ്യോഗിക സമയം കഴിഞ്ഞാലും ജോലി തുടരേണ്ട സാഹചര്യം ഉദിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. സർക്കാർ പദവി, ധനം ഇവയിൽ വീഴ്ച വരാനിടയുണ്ട്. അലച്ചിലും ആരോഗ്യപ്രശ്നങ്ങളും അധികമാകും. കലഹങ്ങൾക്കും തർക്കങ്ങൾക്കും മുതിരരുത്. കുടുംബാംഗങ്ങൾ പിന്തുണച്ചേക്കും. മക്കളുടെ ഭാവി ശ്രേയസ്സിനായി ചില പ്രവർത്തനങ്ങൾ നടത്തും.

അത്തം

സൂര്യൻ പന്ത്രണ്ടാം രാശിയിലും ചൊവ്വ ജന്മരാശിയിലും സഞ്ചരിക്കുന്നതിനാൽ സർവ്വകാര്യത്തിലും ശ്രദ്ധ വേണം. ഊഹക്കച്ചവടത്തിലും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലും നഷ്ടം വരാം. ചെറുയാത്രകൾ കൂടും. ചെലവ് വരവിന്റെ ഇരട്ടിയാകും. വിരോധികൾക്ക് ഊക്കധികമായേക്കും. നിഷ്കളങ്കതയും സത്യസന്ധതയും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നും ധനസഹായം ലബ്ധമാകുന്നതാണ്.
വിവാഹകാര്യത്തിൽ തീരുമാനം നീളാം.

ചിത്തിര

തുലാക്കൂറുകാർക്ക് പ്രണയ സാഫല്യം, പുതിയ ജോലി എന്നിവ മുഖ്യസാധ്യതകളാണ്. വരുമാനത്തിലെ തടസ്സം നീങ്ങുന്നതാണ്. നിക്ഷേപങ്ങളിൽ ആദായം വർദ്ധിക്കും. രാഷ്ട്രീയരംഗത്തിൽ പ്രമുഖരുടെ സൗഹൃദം നേടുന്നതാണ്. കന്നിക്കൂറുകാർക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ടിവരും. നിലവിലെ ജോലിയിൽ പുരോഗതിയില്ലായ്മ വ്യക്തമാകും. വിദ്യാർത്ഥികൾക്ക് വേണ്ടത്ര ഏകാഗ്രത ഉണ്ടാവണം എന്നില്ല. പാദരോഗങ്ങൾ, ഹൃദയ രോഗങ്ങൾ എന്നിവ ഉപദ്രവിച്ചേക്കാം.

ചോതി

ഔദ്യോഗിക കർത്തവ്യ നിർവഹണം പ്രശംസനീയമാകും. ജീവിതത്തിൽ മാറ്റത്തിന്റെ കാറ്റ് ദൃശ്യമാകും. വ്യവസായ രംഗത്ത് അടിമുടി നവീകരണം കൊണ്ടുവരാനുള്ള ശ്രമം തുടരുന്നതാണ്. വിവാഹാർത്ഥികൾക്ക് ആഗ്രഹ സഫലീകരണം ഉണ്ടാവും. സാമ്പത്തിക പരാധീനത ഒട്ടൊക്കെ നീങ്ങുന്നതാണ്. മത്സരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. മക്കൾക്ക് മൂല്യവത്തായ പാരിതോഷികങ്ങൾ ലഭിച്ചേക്കും. പാചക നൈപുണ്യം പ്രശംസനീയമായിത്തീരുന്നതാണ്. ദാമ്പത്യകലഹങ്ങൾ മനോവിഷമത്തിന് കാരണമായേക്കും.

വിശാഖം

ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. സ്വാഭാവിക മായും ജോലിസമയവും കൂടുന്നതാണ്. തന്മൂലം വ്യക്തിപരമായ കൃത്യങ്ങൾ നീട്ടിവെക്കേണ്ട സ്ഥിതി വരാം. പൊതുവേ സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. ചെറിയ കടങ്ങൾ വീട്ടാൻ സാധിക്കുന്നതാണ്. വ്യാപാരത്തിൽ കരുതിയതിലധികം ലാഭം ഭവിക്കും. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളിൽ ചേരാൻ കഴിഞ്ഞേക്കും. വാഹനം വാങ്ങാൻ സാധിച്ചേക്കുന്നതാണ്.പ്രണയം വിവാഹമായി പരിണമിച്ചേക്കും. ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്.

അനിഴം

പലനാളുകളായി തുടർന്നുപോരുന്ന തടസ്സങ്ങൾ മിക്കതും നീങ്ങും. അഭിമാനിക്കത്തക്ക നേട്ടങ്ങൾ കരസ്ഥമാക്കും. ദിശാബോധത്തോടെ പ്രവർത്തിക്കാൻ അവസരമുണ്ടാകും. അദ്ധ്വാനം വിലമതിക്കപ്പെടുന്നതാണ്. പതിനൊന്നിലെ ചൊവ്വ ക്രയവിക്രയങ്ങളെ ആദായകരമാക്കും. സംഘടനാ പ്രവർത്തനത്തിൽ മികവ് തെളിയിക്കാൻ സന്ദർഭമുണ്ടാകുന്നതാണ്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹൃതമാകും. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യും.

തൃക്കേട്ട

പൊതുവേ കാര്യങ്ങൾ സുഗമമായിത്തീരും. ദുർലഭങ്ങൾ എന്ന് കരുതിയവ സുലഭങ്ങളായേക്കും. പഠനത്തിൽ മുന്നേറാനാവും. പത്താം ഭാവത്തിലെ ബുധാദിത്യയോഗം സംരംഭങ്ങളിൽ വിജയിക്കാൻ അവസരമൊരുക്കും. ഭൗതികമായ നേട്ടങ്ങൾ വർദ്ധിക്കും. മികച്ച മാനേജ്മെന്റ് വൈദഗ്ദ്ധ്യം വ്യാപാരത്തെ ഉയർച്ചയിൽ നിലനിർത്തും. എതിർപക്ഷത്തെ നിശബ്ദരാക്കും. ഗാർഹിക ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉയർന്നാലും അവയ്ക്ക് പരിഗണന നൽകി പരിഹരിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: