scorecardresearch

ജൂലൈ മാസം തടസങ്ങൾ നീങ്ങും, പക്ഷേ ഈ നാളുകാർ ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത വേണം

ശനി കുംഭംരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ജൂലൈ മാസം ഗ്രഹസ്ഥിതി എങ്ങനെയാണ് കാർത്തിക, മകയിരം, പൂയം, ആയില്യം, ചോതി നാളുകാരെ സ്വാധീനിക്കുന്നുവെന്ന് അറിയാം

ശനി കുംഭംരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ജൂലൈ മാസം ഗ്രഹസ്ഥിതി എങ്ങനെയാണ് കാർത്തിക, മകയിരം, പൂയം, ആയില്യം, ചോതി നാളുകാരെ സ്വാധീനിക്കുന്നുവെന്ന് അറിയാം

author-image
S. Sreenivas Iyer
New Update
Astrology | Horoscope

ജൂലൈ മാസത്തെ നക്ഷത്ര ഫലം

ഈ മാസാദ്യ ദിവസം തന്നെ ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിച്ചു, 1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.

Advertisment

രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു. ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് കാർത്തിക, മകയിരം, പൂയം, ആയില്യം, ചോതി നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

കാർത്തിക: ശ്രമകരങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കും. ഉദ്യോഗസ്ഥർക്ക് നീതി ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നിർവഹിക്കാനാവും. അന്യനാട്ടിൽ തൊഴിൽ നേടാനുള്ള പരിശ്രമങ്ങൾ ശനിയുടെ വക്രഗതി മൂലം മന്ദഗതിയിലായേക്കും. വിദ്യാഭ്യാസപരമായി അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. പ്രണയികൾക്ക് കാലം അനുകൂലമാണ്. നാലിലേക്ക് ചൊവ്വ പ്രവേശിക്കുകയാൽ ഗൃഹനിർമ്മാണത്തിൽ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. അർഹതയുള്ള ധനം കൈവശം വന്നെത്തും.

Advertisment

മകയിരം: നക്ഷത്രാധിപന് നീചം അവസാനിക്കുന്നതിനാൽ വിഘ്നങ്ങളും വിളംബങ്ങളും ഒഴിയും. ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിക്കും. തൊഴിലിടത്തിൽ അംഗീകാരം ലഭിക്കുന്നതാണ്. ഭൂമിസംബന്ധിച്ച് തടസ്സപ്പെട്ടിരുന്ന കൈമാറ്റങ്ങൾ നടന്നുകിട്ടും. വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ അവസാനിച്ചേക്കും. വിജയിക്കുക എന്നത് ഒരു ശീലമായി മാറാം. ദാമ്പത്യത്തിൽ വിശേഷിച്ചും കുടുംബജീവിതത്തിൽ പൊതുവേയും അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹൃതമാകും.

പൂയം: കഷ്ടനഷ്ടങ്ങളുടെ അദ്ധ്യായത്തിന് അർദ്ധവിരാമമെങ്കിലും പ്രതീക്ഷിക്കാം. ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. ഈ മാസം പന്ത്രണ്ടിലും ജന്മരാശിയിലുമായി സഞ്ചരിക്കുന്ന ആദിത്യൻ ദേഹസൗഖ്യക്കുറവ്, അമിതക്ഷീണം, സർക്കാർ കാര്യങ്ങളിൽ വിഘ്നം എന്നിവയ്ക്ക് വഴിതുറക്കാം. എന്നാൽ ജന്മരാശിയിൽ നിന്നും ചൊവ്വ മാറുന്നത് വലിയ ആശ്വാസം തന്നെയാവും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ചേരാനും അവസരം ഭവിക്കാം. തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങും. കൃത്യമായവരുമാനത്തിന് സന്ദർഭം ഒരുങ്ങുന്നതാണ്.

ആയില്യം: വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധതകൾക്ക് ഉപശാന്തിയുണ്ടാവുന്നതാണ്. ദാമ്പത്യക്ലേശങ്ങൾ പരിഹരിക്കാൻ കൈക്കൊള്ളുന്ന യത്നങ്ങൾ വിജയിക്കും. ദൂരദിക്കിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം വരാൻ സാധ്യതയുണ്ട്. പഠനകാര്യങ്ങൾക്കായും അന്യദേശവാസം വേണ്ടിവന്നേക്കും. ഭൂമിസംബന്ധിച്ച ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ മാറാം. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുന്നതും ആരോഗ്യ ജാഗ്രത പുലർത്തുന്നതും നന്നായിരിക്കും.

ചോതി: വ്യക്തിജീവിതത്തിലെ പിരിമുറുക്കങ്ങൾ കുറയാം. കുടുംബാംഗങ്ങളുടെ ഐക്യം വലിയ പ്രചോദനമാകും. ഔദ്യോഗികമായി തിളങ്ങാൻ സാധിച്ചേക്കും. സ്വന്തം വ്യാപാരാദികളിലും സംരംഭങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. ഒപ്പം നേട്ടങ്ങളും പ്രതീക്ഷിക്കാം. വിവാഹാർത്ഥികൾക്ക് നല്ല ആലോചനകൾ വന്നുചേരുന്നതാണ്. വിവാഹസാധ്യതയും ഉണ്ട്. ഗൃഹനിർമ്മാണം പുരോഗമിക്കുന്നതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണ്ട കാലം കൂടിയാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: