scorecardresearch

കാലം അനുകൂലം, ശക്തമായ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കും; ഈ നാല് നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം

ഈ രാശി സ്ഥിതി പ്രകാരം ജ്യോതിഷത്തെ അടിസ്ഥാനമാക്കി കാർത്തിക, തിരുവാതിര, ഉത്രം, ചോതി എന്നീ നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം

ഈ രാശി സ്ഥിതി പ്രകാരം ജ്യോതിഷത്തെ അടിസ്ഥാനമാക്കി കാർത്തിക, തിരുവാതിര, ഉത്രം, ചോതി എന്നീ നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം

author-image
S. Sreenivas Iyer
New Update
Astrology | Horoscope

കർക്കടക മാസത്തെ നക്ഷത്രഫലം

1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് അഞ്ച് മണി ഏഴ് മിനിട്ടിനായിരുന്നു കർക്കടക രവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 ദിവസമുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയായിരുന്നു കർക്കടകം ഒന്നാം തീയതി. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും.

Advertisment

വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസികൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.

1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.

Advertisment

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യ ഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്. പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി.

ഈ രാശി സ്ഥിതി പ്രകാരം ജ്യോതിഷത്തെ അടിസ്ഥനമാക്കി കാർത്തിക, തിരുവാതിര, ഉത്രം, ചോതി എന്നീ നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം.

കാർത്തിക: ശക്തമായ നിലപാടുകൾ കൈക്കൊള്ളും. ഇത് ഔദ്യോഗികമായി കുറേ ശത്രുക്കളെ സൃഷ്ടിച്ചേക്കാം. മൂന്നിലെ സൂര്യസ്ഥിതി രാഷ്ട്രീയമായ പിൻബലം ഉണ്ടാവും എന്നതിന്റെ സൂചനയാണ്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരാം. ഗ്രന്ഥപാരായണത്തിലൂടെ വിജ്ഞാന സമ്പത്ത് വളർത്താൻ സാധിക്കും. ഭൂമിയിടപാടുകൾ അത്ര ഗുണകരമായി വരണമെന്നില്ല. മക്കളുടെ വിവാഹത്തിന് തയ്യാറെടുപ്പുകൾ തുടങ്ങിയേക്കും. വരുമാനം മോശമാവില്ല. കിടപ്പ് രോഗികൾക്ക് തെല്ലെങ്കിലും ആശ്വാസം ഉണ്ടാവുന്നതാണ്.

തിരുവാതിര: അഭ്യുദയം പല വഴികളിലൂടെ കരഗതമാവും. സ്ഥാനോന്നതി കർമ്മമേഖലയെ ചരിതാർത്ഥമാക്കും. ലക്ഷ്യം നേടാൻ കുറഞ്ഞസമയം മാത്രമേ വേണ്ടിവരികയുള്ളു. പുതിയ പങ്കാളികളെ ചേർത്ത് ബിസിനസ്സ് വിപുലീകരിക്കു ന്നതാണ്. ദാമ്പത്യജീവിതത്തിൽ സമാധാനവും ശ്രേയസ്സുമുണ്ടാവുന്നതാണ്. മക്കളുടെ പഠനപുരോഗതി സന്തോഷമേകും. സഹോദരരുടെ ഉറച്ച പിന്തുണ ഭൗതികമായും വൈകാരികമായും കരുത്ത് പകരും. ധനസ്ഥിതി മെച്ചപ്പെടുന്ന താണ്. കൃത്യമായ ആരോഗ്യപരിശോധനകൾ ആത്മവിശ്വാസം വളർത്തും.

ഉത്രം: ഉന്മേഷത്തോടെ കർമ്മമേഖലയിൽ വ്യാപരിക്കുവാനുള്ള ശ്രമങ്ങൾ കുറച്ചൊക്കെ വിജയിക്കുന്നതാണ്. പുതുസംരംഭങ്ങളിൽ നിന്നും ചെറുനേട്ടങ്ങൾ വരാതിരിക്കില്ല. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാരെക്കാൾ കർക്കടക മാസത്തിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവിക്കുക കന്നിക്കൂറുകാരായ ഉത്രം നാളുകാരാവും. വിവാഹാലോചനകളിൽ അനുകൂല തീരുമാനം ഉണ്ടാവുന്നതാണ്. ദൂരദിക്കുകളിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും. വ്യാപാരകാര്യത്തിൽ ലോണോ ചിട്ടികളോ ഗുണം ചെയ്തേക്കാം. ആരോഗ്യപ്രശ്നങ്ങൾ ചികിൽസയിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

ചോതി: കാലം അനുകൂലമാണ്, പുതുസംരംഭങ്ങൾ തുടങ്ങാനും നിലവിലുള്ളതിനെ വിപുലീകരിക്കാനും ഒക്കെ. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധന എന്നിവ പ്രതീക്ഷിക്കാം. ഭൂമിവാങ്ങുക, വിൽക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്കും പതിനൊന്നാം ഭാവത്തിലെ കുജസ്ഥിതിയാൽ ഗുണമുണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും പുലരും. കുടുംബാംഗങ്ങൾക്കിടയിലെ പാരസ്പര്യം ദൃഢമാകും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: