scorecardresearch

ഈ അഞ്ച് നാളുകാർക്ക് ജീവിതത്തിലെ നഷ്ടവസന്തങ്ങൾ തിരികെ വരും, നേട്ടങ്ങൾക്ക് മുൻതൂക്കം കിട്ടും

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ അഞ്ച് നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ അഞ്ച് നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope

കർക്കടക മാസത്തെ നക്ഷത്രഫലം

1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് അഞ്ച് മണി ഏഴ് മിനിട്ടിനാണ് കർക്കടക രവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 തീയതിയുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയായിരുന്നു കർക്കടകം ഒന്നാം തീയതി. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും .

Advertisment

വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസികൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.

1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യ ഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്.

Advertisment

പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി. ഈ രാശി സ്ഥിതി അവിട്ടം, ചതയം,പൂരുരുട്ടാതി,ഉത്രട്ടാതി,രേവതി എന്നീ അഞ്ച് നാളുകാരുടെ ഓഗസ്റ്റ് 16 വരെയുള്ള ഫലം വായിക്കാം

അവിട്ടം: കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് കൂടുതൽ ഗുണാനുഭവങ്ങൾ വരാം. പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാൻ സാധിച്ചേക്കും. തൊഴിൽപരമായി വളർച്ചയുണ്ടാകുന്നതാണ്. പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടാം. കിട്ടാക്കടങ്ങൾ കിട്ടിയേക്കും. വാദപ്രതിവാദങ്ങളിൽ വിജയിച്ചേക്കാം. മകരക്കൂറുകാർ ഊഹക്കച്ചവടത്തിന് മുതിരാതിരിക്കുകയാവും അഭികാമ്യം. കുടുംബാംഗങ്ങളെ സമരസപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ക്ലേശങ്ങളുണ്ടാവാം. സാഹസങ്ങൾക്ക് തുനിയരുത്. ആരോഗ്യ പരിരക്ഷക്ക് മുൻഗണന നൽകണം.

ചതയം: ബിസിനസ്സിലെ മാന്ദ്യം മാറുന്നതാണ്. കാലത്തിന്റെ അഭിരുചിക്കനുസരിച്ച് വ്യാപാരം നവീകരിക്കാൻ ശ്രമം തുടങ്ങും. സൽകർമ്മങ്ങൾ ചെയ്യാൻ സാഹചര്യം ഒരുങ്ങുന്നതാണ്. ഏഴാംഭാവത്തിലെ കുജൻ ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമാകാം. ദീർഘയാത്രകൾക്ക് കാലം അനുകൂലമല്ല. മക്കളുടെ വിവാഹകാര്യത്തിൽ തടസ്സം അനുഭവപ്പെടാം. ധനസ്ഥിതി സന്തോഷമേകും. പഠനം, ഗവേഷണം തുടങ്ങിയവയിൽ വേണ്ടത്ര ഏകാഗ്രത ചെലുത്താനാവില്ലെന്ന് വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. രാഷ്ട്രീയലക്ഷ്യങ്ങൾ ഭാഗികമായി വിജയിക്കും.

പൂരുരുട്ടാതി: നേട്ടങ്ങൾക്ക് മുൻതൂക്കം ഉണ്ടാവുന്ന മാസമാണ്. ദുർഘട പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്താനുള്ള ശ്രമം വിജയിക്കും. ഒപ്പമുള്ളവരെ സഹകരിപ്പിക്കുകയും അവരുടെ പിന്തുണ നേടുകയും ചെയ്യും. സാമ്പത്തികമായി ഞെരുക്കം ഉണ്ടാവാം. എന്നാൽ കർശനമായ മിതവ്യയത്തിലൂടെ അതിനെ മറികടക്കാൻ സാധിക്കും. ഔദ്യോഗികമായി പുതിയ ചുമതലകൾ ലഭിക്കുകയോ അതിന്റെ സൂചനകൾ കിട്ടുകയോ ചെയ്യുന്നതാണ്. ഗാർഹിക ജീവിതത്തിൽ പൊരുത്തക്കേടുകൾ വരാം. സംയമനം പാലിക്കുന്നത് നല്ല പോംവഴിയായേക്കും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണം.

ഉത്രട്ടാതി: നക്ഷത്രാധിപന് വക്രം തുടങ്ങിയിരിക്കുകയാൽ ക്ലേശങ്ങൾക്ക് ഭാഗികമായിട്ടെങ്കിലും ശമനം വരും. രോഗാവസ്ഥയിൽ ആശ്വാസമുണ്ടാകും. സാമ്പത്തികമായ ദുസ്ഥിതി മാറി, ന്യായമായ വരുമാനം വന്നെത്തും. കൃത്യമായ ലക്ഷ്യബോധത്തോടെ തൊഴിൽ രംഗത്ത് പ്രവർത്തിക്കാനുള്ള മാനസികോർജ്ജം ഉണ്ടാവുന്നതാണ്. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമായി മാറും. വിവാഹ കാര്യങ്ങളിലെ തടസ്സം നീങ്ങിയേക്കും.

രേവതി: ജീവിതത്തിന്റെ നഷ്ടവസന്തങ്ങൾ തിരികെ കിട്ടാം. പരാജയഭീതി അകലുന്നതാണ്. സധൈര്യം ജീവിതമത്സരത്തിൽ അണിചേരാനാവും. സംരംഭങ്ങളിൽ സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. എതിർപക്ഷത്തെ നിശബ്ദരാക്കാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹമേറും. പുതിയ തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മനപ്പൂർവ്വമല്ലാതെ നിയമക്കുരുക്കിൽ അകപ്പെട്ടവർക്ക് മോചനത്തിന് വഴിതെളിയുന്നതാണ്. ഗാർഹികസൗഖ്യം പ്രതീക്ഷിക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: