scorecardresearch

അധികാരമുള്ള പദവികൾ വന്നെത്തും, കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; കർക്കടകം ഈ നാളുകാർക്ക് ഇങ്ങനെ

ജ്യോതിഷത്തെ അടിസ്ഥാനമാക്കി അശ്വതി, രോഹിണി, മകയിരം, പുണർതം, വിശാഖം എന്നീ അഞ്ച് നാളുകാരുടെ ആഗസ്റ്റ് 16 വരെയുള്ള ഫലമെന്തായിരിക്കുമെന്ന് വായിക്കാം

ജ്യോതിഷത്തെ അടിസ്ഥാനമാക്കി അശ്വതി, രോഹിണി, മകയിരം, പുണർതം, വിശാഖം എന്നീ അഞ്ച് നാളുകാരുടെ ആഗസ്റ്റ് 16 വരെയുള്ള ഫലമെന്തായിരിക്കുമെന്ന് വായിക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope

കർക്കടക മാസത്തെ നക്ഷത്രഫലം

1198 മിഥുനമാസം 31 ന് ഞായാഴ്ച വൈകിട്ട് അഞ്ച് മണി ഏഴ് മിനിട്ടിനായിരുന്നു കർക്കടക രവിസംക്രമം. ഉത്തരായനം അവസാനിക്കുകയും ദക്ഷിണായനം ആരംഭിക്കുകയും ചെയ്യുന്ന വേളയാണത്. 1198 ൽ കർക്കടകമാസം 31 ദിവസമുണ്ട്. 2023 ജൂലൈ 17 തിങ്കളാഴ്ചയായിരുന്നു കർക്കടകം ഒന്നാം തീയതി. 2023 ആഗസ്റ്റ് 16 ബുധനാഴ്ച കർക്കടകം 31-ാം തീയതിയും .

Advertisment

വാമൊഴിയുടെ വഴക്കത്തിൽ മലയാളിയുടെ ക്ലേശത്തെ കാണിക്കുന്ന ‘പഞ്ഞമാസം’ ആണ് കർക്കടകം. ‘കർക്കടകം ദുർഘടം’ എന്ന ചൊല്ല് അങ്ങനെ പരന്നു. കാലപുരുഷന്റെ (Time personified) ഹൃദയമാണ് കർക്കടകം രാശി. രാശിനാഥൻ ചന്ദ്രൻ. ഇത്തവണ അമാവാസിയിൽ തുടങ്ങി അമാവാസിയിൽ അവസാനിക്കുന്നു എന്നത് കർക്കടകത്തിന്റെ പ്രത്യേകത. ജ്യോതിഷ നിയമപ്രകാരം ഇത് ‘അധിമാസം’ ആണ്. രണ്ട് സൂര്യസംക്രമങ്ങൾക്കിടയിൽ രണ്ട് അമാവാസികൾ വരുമ്പോഴാണ് ‘അധിമാസം’ സംഭവിക്കുന്നത്. അതിനാൽ ഇത്തവണ ആഷാഢമാസം ഇരട്ടിക്കുന്നു.

1199 ചിങ്ങം ഒന്നിന് ശ്രാവണമാസവും സമാരംഭിക്കുകയാണ്. പുണർതം ഞാറ്റുവേലയുടെ അവസാന ഭാഗത്ത് തുടങ്ങി ആയില്യം ഞാറ്റുവേല തീരുന്നതുവരെയാണ് കർക്കടകമാസത്തെ സൂര്യഗതി. പുണർതം നക്ഷത്രത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യം നക്ഷത്രത്തിൽ അവസാനിക്കും വിധമാണ് ചന്ദ്രന്റെ കർക്കടക മാസത്തിലെ സഞ്ചാരം.

Advertisment

ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. രാഹു കേതു യഥാക്രമം മേടത്തിലും (അശ്വതിയിലും), തുലാത്തിലും (ചിത്തിരയിലും) അപസവ്യ ഗതി തുടർന്നുകൊണ്ടിരിക്കുന്നു. കുജൻ ചിങ്ങം രാശിയിൽ തന്നെയാണ്. ബുധൻ മാസാദ്യം കർക്കടകത്തിലാണ്. പത്താം തീയതി ചിങ്ങത്തിലേക്ക് പകരുന്നു. ശുക്രൻ ചിങ്ങത്തിലാണ്, മാസത്തിന്റെ ആരംഭത്തിൽ. എന്നാൽ കർക്കടകം എട്ടാം തീയതി വക്രഗതി തുടങ്ങി കർക്കടകം രാശിയിലേക്ക് പോകുന്നു. ഈ മാസം അവസാന ആഴ്ച മുതൽ ശുക്രന് മൗഢ്യം വരുന്നുമുണ്ട്. ഇവ്വിധമാണ് നവഗ്രഹങ്ങളുടെ കർക്കടകമാസത്തിലെ രാശിസ്ഥിതി.

ഈ രാശി സ്ഥിതി പ്രകാരം ജ്യോതിഷത്തെ അടിസ്ഥാനമാക്കി അശ്വതി, രോഹിണി, മകയിരം, പുണർതം, വിശാഖം എന്നീ അഞ്ച് നാളുകാരുടെ ആഗസ്റ്റ് 16 വരെയുള്ള ഫലമെന്തായിരിക്കുമെന്ന് വായിക്കാം.

അശ്വതി: സമൂഹത്തിൽ സ്വാധീനശക്തി കൂടുന്നതായിരിക്കും. അധികാര സ്ഥാനത്തിരിക്കുന്നവർക്ക്‌ നന്നായി ശോഭിക്കുവാനാവും. മത്സരങ്ങളിൽ അനായാസ വിജയം കൈവന്നേക്കും. ഉന്നതരുടെ ഒത്താശയുണ്ടാവുന്നതാണ്. വ്യാപാരത്തിൽ ലാഭം ഉണ്ടായില്ലെങ്കിൽ തന്നെയും നഷ്ടം വരാനിടയില്ല. കുടുംബസ്ഥാനാധിപനായ വ്യാഴം രാഹുവിൽ നിന്നും അകന്ന് സഞ്ചരിക്കു ന്നതിനാൽ കുടുംബത്തിൽ ക്ഷേമം പുലരുന്നതാണ്. മക്കളുടെ പഠന കാര്യത്തിന് ബാങ്ക് വായ്പ പ്രയോജനപ്പെടുത്തിയേക്കും. ദേഹക്ലേശം കുറയുന്നതാണ്. സഞ്ചാരവും തീർത്ഥാടനവും അധികരിക്കും.

രോഹിണി: യാത്രകൾ മനസ്സന്തോഷത്തിന് വഴിവെക്കും. മനക്ലേശവും ആലസ്യവും നീങ്ങി തൊഴിലിൽ പൂർണശ്രദ്ധ ചെലുത്താൻ സാധിക്കുന്നതാണ്. വ്യാപാര വിപുലീകരണത്തിന് വായ്പാ സഹായം ലഭ്യമായേക്കും. ഗൃഹനവീകരണ ത്തിന് പണച്ചെലവ് ഉണ്ടാകുന്നതാണ്. നാലിലെ ചൊവ്വയാൽ സുഹൃത്തുക്കളു മായി കലഹിച്ചേക്കാം. മാതാവിന്റെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം. റിയൽ എസ്റ്റേറ്റ് തൊഴിലിൽ നഷ്ടസാധ്യത കാണുന്നു. പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കം ഉണ്ടെങ്കിലും എല്ലാക്കാര്യത്തിലും കരുതൽ വേണ്ട കാലമാണ്.

മകയിരം: മാനസികോർജ്ജവും ശരീരശക്തിയും ഉണ്ടാവും. സൽകാര്യങ്ങളിൽ പങ്കാളിയാകും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാം. വ്യാപാരത്തിലെ മാന്ദ്യം നീങ്ങി പുരോഗതി പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വന്നെത്തും. ഗവേഷകർക്ക് പ്രബന്ധം സമർപ്പിക്കാൻ സാധിക്കുന്നതാണ്. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. ബന്ധുജനങ്ങൾ പിണങ്ങുമെങ്കിലും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തുവാൻ കഴിയുന്നതാണ്.

പുണർതം: നേരത്തെ എടുത്ത തീരുമാനങ്ങൾ ഇപ്പോൾ സാർത്ഥകമാവും. പരിശ്രമത്തോടൊപ്പം ദൈവാധീനവും ഭവിക്കുന്നതാണ്. അസാധ്യമെന്ന് കരുതി ശ്രമം ഉപേക്ഷിച്ചവയിൽ വിജയം ഉണ്ടാകുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിച്ചേക്കും. തൊഴിലന്വേഷകർക്ക് നിരാശപ്പെടേണ്ടിവരില്ല. നവസംരംഭങ്ങൾ തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് സർക്കാരിന്റെ അനുമതി ലബ്ധമാകുന്നതാണ്. തുടർ പഠനം സംബന്ധിച്ച പ്രശ്നങ്ങൾ നേരിട്ടിരുന്നവർക്ക് ആഗ്രഹ സഫലീകരണം ഭവിക്കും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം വന്നെത്തും. തീർത്ഥാടനത്തിലൂടെ ആത്മീയമായ ഉണർവുകളും സംഭവിക്കാം.

വിശാഖം: ഗുണാനുഭവങ്ങൾ പലതും അനുഭവത്തിലെത്തുന്ന മാസമാണ്. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. നിലവിലെ തൊഴിലിൽ അധികാരമുളള പദവികൾ വന്നുചേരാം. ബിസിനസ്സിൽ ആദായം ഉയരുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നടത്തുന്ന പരിഷ്കാരങ്ങൾ പ്രയോജനം ചെയ്യും. വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാനാവും. ദാമ്പത്യരംഗം വിശേഷിച്ചും ഗാർഹിക ജീവിതം പൊതുവേയും ശ്രേയസ്കരമാവും. ആർത്ഥികമായ സുസ്ഥിതി വന്നെത്തും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: