scorecardresearch

കന്നി മാസഫലം: മൂലം മുതല്‍ രേവതി വരെ

Kanni Month 2022 Astrological Predictions for Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthruttathi, Revathi Stars: കന്നി മാസത്തെ ഫലം മൂലം മുതല്‍ രേവതി വരെ

കന്നി മാസഫലം: മൂലം മുതല്‍ രേവതി വരെ

Kanni Month 2022 Astrological Predictions for Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthruttathi, Revathi Stars: കന്നി മാസത്തെ ഫലം മൂലം മുതല്‍ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രക്കാര്‍ക്ക് എങ്ങനെ എന്ന് നോക്കാം.

Moolam Nakshathra Star Predictions in Malayalam: മൂലം

ഉദ്യോഗസ്ഥർക്ക് നാനാവിധത്തിൽ ഉയർച്ചയുണ്ടാകും. സ്വന്തം തൊഴിലിൽ ഏർപ്പെട്ടവർക്ക് വരുമാന വർദ്ധന പ്രതീക്ഷിക്കാം. സർക്കാർ അനുമതി കൈവരും. ആഢംബരത്തിൽ ആശയേറും. പാരമ്പര്യ വസ്തുക്കളിൽ നിന്നും ആദായം ഉണ്ടാകും. കുടുംബാംഗങ്ങൾക്കൊപ്പം നല്ല യാത്രകൾ ഉണ്ടാവും. പ്രണയാനുഭവം ഊഷ്മളമായിത്തീരും. കിടപ്പുരോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്.

Pooradam Nakshathra Star Predictions in Malayalam: പൂരാടം

കുടുംബബന്ധങ്ങളുടെ ഊഷ്മളത സന്തോഷം നിറയ്ക്കും. ഊഹിച്ചതുപോലെ കാര്യങ്ങൾ നീങ്ങുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കൂട്ടായി ഭാവിപരിപാടികൾ ആസൂത്രണം ചെയ്യും. തൊഴിൽ തേടുന്നവർക്ക് അഭ്യുദയം ഭവിക്കും. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയം കാണും. വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകും.

സാഹിത്യം, സിനിമ, നൃത്തം, നാടകം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ആദരവും കീർത്തിയും ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും ശക്തമായ പിൻബലം ഉണ്ടാകും. ആരോഗ്യപരമായി ആശ്വാസം കൈവരുന്ന കാലമാണ്.

Uthadam Nakshathra Star Predictions in Malayalam: ഉത്രാടം

നിക്ഷേപങ്ങൾ ലാഭകരമാകും. തൊഴിൽ രംഗം കരുതിയതിലധികം വളർച്ച നേടും. മാനസിക സംഘർഷങ്ങൾക്ക് അയവുണ്ടാകും. അയൽ പ്രശ്നങ്ങൾ രമ്യമായി പരിഹൃതമാകും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിയുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ബലം പകരും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. ജന്മശനിയുടെ കാലമാകയാൽ ഏതുകാര്യം ചെയ്യുമ്പോഴും കരുതൽ വേണ്ടതുണ്ട്. വൈദ്യപരിശോധനകളിൽ വിളംബമരുത്.

Read Here

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം

പൊതുകാര്യത്തിൽ താത്പര്യമേറും. അണികളുടെ ആരവം ആവേശകരമായിരിക്കും. എന്നാൽ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന പരാതി ഉയരാം. സാമ്പത്തികമായി അച്ചടക്കം പാലിക്കേണ്ട കാലമാണ്. നവസംരംഭങ്ങളിൽ മുതൽ മുടക്കുന്നത് വിദഗ്ദ്ധരുടെ ഉപദേശം അനുസരിച്ച് മതിയാകും. വിദേശജോലിക്ക് അവസരം ലഭിക്കാം. അജീർണതയോ ഉദരരോഗങ്ങളോ പെട്ടെന്ന് ബാധിച്ചേക്കാം. വയോജനങ്ങൾ ആരോഗ്യപരമായി ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്.

Avittam Nakshathra Star Predictions in Malayalam: അവിട്ടം

ചില ദുർവാശികൾ ഉപേക്ഷിക്കണമെന്ന് വിചാരിക്കും. ആത്മപരിശോധന നടത്തും. ഏഴരശനിയുടെ ദുരിതങ്ങൾ തുടരും. യാത്രാക്ലേശം, മനശാന്തിയില്ലായ്മ, കാര്യവിഘ്നം, അധ്വാനത്തിനനുസരിച്ച് വേതനമില്ലായ്മ അങ്ങനെ പലതും. തൊഴിൽ മാറ്റത്തെക്കുറിച്ച് അഗാധമായി ചിന്തിക്കും. പക്ഷേ എളുപ്പം പുതുലാവണങ്ങൾ തുറക്കപ്പെടുകയില്ല. സാമ്പത്തിക സ്ഥിതി പര്യാപ്തമായിരിക്കും.

Chathayam Nakshathra Star Predictions in Malayalam: ചതയം

അഷ്ടമരാശിയായ കന്നിരാശിയിൽ സ്ഥിതി ചെയ്യുന്ന സൂര്യൻ പിതാവിന് അനിഷ്ടകാരിയാണ്. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവാം. അധികാര സ്ഥാനത്തുള്ളവർ കലഹിച്ചേക്കും. രണ്ടിലെ വ്യാഴം ധനസ്ഥിതി മോശമാക്കില്ല. ശിരോ- ഹൃദയ രോഗികൾ സൂക്ഷിക്കേണ്ട കാലമാണ്. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരാം. വിദ്യാഭ്യാസത്തിലും കലാ പ്രവർത്തനത്തിലും വിജയം നേടും. ബൗദ്ധികമായി ശോഭിക്കാൻ കഴിയും. ബന്ധുവിരോധം തീർക്കാൻ മുൻകൈയ്യെടുക്കും.

Pooruttathi Nakshathra Star Predictions in Malayalam: പൂരുട്ടാതി

പല കാര്യങ്ങളിൽ ഇച്ഛാഭംഗങ്ങൾ ഉണ്ടാവാം. ക്ഷമ പരീക്ഷിക്കപ്പെട്ടേക്കും. ഏതിലും വിജയിക്കാൻ സമയവും ധനവും ഊർജ്ജവും കൂടുതൽ ചെലവഴിക്കേണ്ടിവരും. രാഷ്ട്രീയ നേതാക്കൾ അണികളുടെ വിരോധം നേടും. പ്രസ്താവനകൾ വളച്ചൊടിക്കപ്പെടും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വരാം. ഉന്നത വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. കായികമത്സരങ്ങളിൽ വിജയം വരിക്കും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി

അപ്രതീക്ഷിത യാത്രകൾ വേണ്ടി വരും. മുൻ തീരുമാനങ്ങൾ മാറ്റും. വിവാഹാലോചനകൾ നീളാം. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കും. കൃഷിയിൽ വിദഗ്ദ്ധോപദേശം തേടും. രണ്ടിലെ രാഹുസ്ഥിതിമൂലം കലഹത്തിനോ വാഗ്വാദത്തിനോ മുതിർന്നേക്കും. അഷ്ടമകേതു, ആരോഗ്യസ്ഥിതിയെ ബാധിക്കാം. വാഹനത്തിന് കേടുപാട് തീർക്കൽ വേണ്ടിവരാം. ഉദ്യോഗത്തിലെ സ്ഥാനക്കയറ്റം വൈകും.

Revathi Nakshathra Star Predictions in Malayalam: രേവതി

കൗശലം കൊണ്ട് എതിരാളികളെ നിശബ്ദരാക്കും. സമൂഹത്തിൽ സക്രിയമായ ഇടപെടലുകൾ നടത്തും. വിനോദങ്ങൾക്കും വിജ്ഞാന സമ്പാദനത്തിനും സമയം കണ്ടെത്തും. കമിതാക്കൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. ഗാർഹസ്ഥ്യത്തിൽ ചില താളപ്പിഴകൾ ഉയർന്നേക്കാം. ധനവരവ് കൂടും. അനാവശ്യചെലവുകൾ നിയന്ത്രിക്കുന്നത് നന്നായിരിക്കും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത കൈവിടരുത്.

Read Here: Kanni Month 2022: 1198 കന്നിമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Kanni month 2022 astrological predictions for moolam pooradam uthradom thiruvonam avittam chathayam pooruruttathi uthruttathi revathi stars