scorecardresearch

കന്നി മാസഫലം: മകം മുതല്‍ തൃക്കേട്ട വരെ

Kanni Month 2022 Astrological Predictions for Makam, Pooram, Uthram, Atham, Chithira, Chothi, Vishakham, Anizham, Thrikketta Stars: കന്നി മാസത്തെ ഫലം മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രക്കാര്‍ക്ക് എങ്ങനെ

കന്നി മാസഫലം: മകം മുതല്‍ തൃക്കേട്ട വരെ

Kanni Month 2022 Astrological Predictions for Makam, Pooram, Uthram, Atham, Chithira, Chothi, Vishakham, Anizham, Thrikketta Stars: കന്നി മാസത്തെ ഫലം മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രക്കാര്‍ക്ക് എങ്ങനെ എന്ന് നോക്കാം.

Read Here:

Makam Nakshathra Star Predictions in Malayalam: മകം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ ഉപജാപങ്ങളെ മറികടക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തും. സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം വരാം. വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ബിസിനസ്സിൽ അതേപടി ആവിഷ്കരിക്കും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നത ഉയരാം. സന്താനങ്ങളുടെ വിവാഹക്കാര്യം അല്പം നീണ്ടു പോകാം.

Pooram Nakshathra Star Predictions in Malayalam: പൂരം

വാഗ്ദാനങ്ങൾ അതേപടി നിറവേറ്റാൻ കഴിയാതെ വിഷമിക്കും. പ്രണയികൾക്ക് സൗന്ദര്യപ്പിണക്കത്തിന്റെ കാലമാണ്. കലാകാരന്മാർ അർഹിക്കുന്ന പ്രതിഫലം ലഭിക്കാതെ നിരാശപ്പെടും. വരവും ചെലവും തുല്യമായിരിക്കും. പഠനയാത്രകൾക്ക് അനുമതി കിട്ടാം. പുതുസംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസമേതം വിനോദയാത്ര പോകും.

Uthram Nakshathra Star Predictions in Malayalam: ഉത്രം

രാഷ്ട്രീയ പ്രവർത്തകർക്ക് പദവികൾ ലഭിക്കാം. കൃഷി കാര്യങ്ങളിൽ ശ്രദ്ധയേറും. നവസംരംഭങ്ങളിൽ വ്യാപൃതരാകും. കായികമത്സരങ്ങളിൽ തിളങ്ങും. കുടുംബാംഗങ്ങളുടെ അനൈക്യം ഒത്തുതീർപ്പാക്കും. വിദേശത്ത് നിന്നും അനുകൂല വാർത്തകൾ വന്നെത്തും. കഫരോഗം ക്ലേശിപ്പിച്ചേക്കാം. യുവജനങ്ങളുടെ വിവാഹക്കാര്യത്തിൽ തീർപ്പുണ്ടാകും.

Atham Nakshathra Star Predictions in Malayalam: അത്തം

ധനപരമായ ക്ലേശം മറികടക്കാൻ പല വഴികൾ തേടും. കടം വാങ്ങാനുള്ള പ്രേരണ ഏറും. ഗാർഹികമായ ആവശ്യങ്ങൾക്ക് ചില പരിഹാരങ്ങളുണ്ടാകും. മക്കളുടെ ജോലിക്കാര്യത്തിൽ നല്ലവാർത്തയെത്തും. പുതുസംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധരുടെ ഉപദേശം തേടും. പ്രണയത്തിൽ കയ്പുരസം കുടിക്കേണ്ടിവരും. കാര്യാലോചനകളിൽ അംഗീകാരം കിട്ടാത്തത് വിഷമമുണ്ടാക്കും. ആരോഗ്യപരമായി സമ്മിശ്രകാലം.

Chithira Nakshathra Star Predictions in Malayalam: ചിത്തിര

സ്ഥാനമാനങ്ങളുണ്ടാകും. സൽകർമ്മങ്ങൾ ചെയ്യാനാവും. വിശ്വസ്തരായ സഹപ്രവർത്തകരിൽ നിന്നും നേട്ടങ്ങൾ ഭവിക്കും. വാക്കുതർക്കങ്ങളിൽ ക്ഷീണം സംഭവിക്കാനിടയുണ്ട്. രഹസ്യബന്ധങ്ങളുടെ പേരിൽ പഴി കേട്ടേക്കാം. സന്താനങ്ങളാൽ മേന്മ വർദ്ധിക്കും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഉദരരോഗത്തിന് വൈദ്യസഹായം വേണ്ടി വന്നേക്കും.

Chothi Nakshathra Star Predictions in Malayalam: ചോതി

വർദ്ധിച്ചു വരുന്ന സാമ്പത്തിക ക്ലേശം പരിഹരിക്കാൻ വിശ്രമവേളകളിലും പണിയെടുക്കും. രോഗം കൊണ്ടുള്ള വിഷമങ്ങളെ വിദഗ്ദ്ധ ചികിൽസയിലൂടെ പരിഹരിക്കും. ചില ബന്ധുക്കൾ പിണങ്ങാനും ചിലർ ഇണങ്ങാനും സാധ്യത കാണുന്നു. സുഹൃത്തുക്കളുമൊത്ത് വിനോദ യാത്ര നടത്തും. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കായി വാദിക്കേണ്ടിവരും. പ്രണയാനുഭവങ്ങൾ മനസ്സന്തോഷമേകും. കലാകാരൻമാർക്ക് നല്ല പ്രോത്സാഹനം ലഭിക്കും. വിദ്യാർത്ഥികൾക്ക് തിളങ്ങാനുള്ള സന്ദർഭങ്ങൾ വന്നെത്തും.

Vishakham Nakshathra Star Predictions in Malayalam: വിശാഖം

വരവിനെക്കാൾ ചെലവ് മുന്നിട്ടു നിൽക്കും. കച്ചവടത്തിൽ പുരോഗതി കുറയാം. പുതിയ കാര്യങ്ങൾക്കായി പരിശ്രമിക്കും. വ്യവഹാരത്തിൽ ക്ഷീണം പറ്റാം. ചിത്തക്ഷോഭവും കലഹ വാസനയും നിയന്ത്രിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റത്തിന് സാധ്യത കാണുന്നു. കിടപ്പ് രോഗികൾ ചികിത്സ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. ഭൂമിവിൽപ്പന മന്ദതയിലാവും.

Anizham Nakshathra Star Predictions in Malayalam: അനിഴം

മംഗളവേളകളിൽ പങ്കെടുക്കും. തീർത്ഥാടനയോഗമുണ്ട്. സന്താനങ്ങളിൽ നിന്നും നല്ലവാർത്തയുണ്ടാകും. സമൂഹമധ്യത്തിൽ സമാദരിക്കപ്പെടും. കലാരംഗത്തുള്ളവരെ പുരസ്കാരങ്ങൾ തേടിയെത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് നേതാക്കളുടെ പ്രീതിയുണ്ടാകും. വിട്ടുമാറാത്ത അസുഖങ്ങൾക്ക് മികച്ച വൈദ്യസഹായം ലബ്ധമാകും. ഊഹക്കച്ചവടം വിജയിക്കും.

Thrikketta Nakshathra Star Predictions in Malayalam: തൃക്കേട്ട

വ്യഥാസഞ്ചാരവും അകാലയാത്രയും ഒഴിവാക്കണം. കർമ്മരംഗത്ത് സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കും. തൊഴിൽ തേടുന്നവർക്ക് ചെറിയ തൊഴിലെങ്കിലും ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. പ്രൊഫഷണലുകളുടെ പ്രോജെക്ടുകൾ അംഗീകരിക്കപ്പെടും. സർക്കാരിൽ നിന്നും വായ്പാസഹായം കൈവരാം. പ്രണയികൾക്ക് നല്ല ദിനങ്ങളാണ്. ഹൃദയപൂർവമുള്ള പാരിതോഷികങ്ങൾ സ്വീകരിക്കുവാനോ സമ്മാനിക്കാനോ സാഹചര്യം ഉദയം ചെയ്യാം.

Read Here: Kanni Month 2022: 1198 കന്നിമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Kanni month 2022 astrological predictions for makam pooram uthram atham chithira chothi vishakham anizham thrikketta stars