scorecardresearch
Latest News

കന്നി മാസഫലം: അശ്വതി മുതല്‍ ആയില്യം വരെ

Kanni Month 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: കന്നി മാസത്തിലെ ഗ്രഹസ്ഥിതി അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒന്‍പത് നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു…

കന്നി മാസഫലം: അശ്വതി മുതല്‍ ആയില്യം വരെ

Horoscope Kanni 2022 Aswathi to Ayilyam Nakshtra Star Predictions: കന്നി മാസത്തിൽ സൂര്യൻ കന്നിയിൽ, ബുധനും കന്നിയിൽ തന്നെ. കന്നി 8 ന് ശുക്രനും കന്നിയിൽ പ്രവേശിക്കുന്നു. ശനിയും വ്യാഴവും വക്രഗതിയിലാണ്. ശനി മകരത്തിൽ, വ്യാഴം മീനത്തിലും സഞ്ചരിക്കുന്നു.

രാഹു-കേതുക്കൾ യഥാക്രമം മേടത്തിലും തുലാത്തിലും തന്നെയാണ്. ചൊവ്വ കന്നി ഒടുവിൽ മിഥുനത്തിലേക്ക് സംക്രമിക്കുന്നു. കന്നി ഒന്നിന് ചന്ദ്രൻ രോഹിണി നാളിലാണ്; ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ പുണർതത്തിലുമെത്തുന്നു.

ഈ ഗ്രഹസ്ഥിതി അശ്വതി മുതൽ ആയില്യം വരെയുള്ള ആദ്യ ഒന്‍പത് നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

Read Here: Kanni Month 2022: 1198 കന്നിമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Ashwathy Nakshathra Star Predictions in Malayalam: അശ്വതി

ആരംഭിച്ച കാര്യങ്ങൾ വിഘ്നങ്ങൾ നീങ്ങി ഭംഗിയായി പര്യവസാനിപ്പിക്കാനാവും. തൊഴിൽ രംഗത്ത് മെച്ചമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ചതിലധികം ധനാഗമം വന്നു ചേരും. എതിർപ്പുകളെ അവഗണിച്ച് മുന്നേറാൻ കഴിയുന്ന മാനസികാവസ്ഥ സംജാതമാകും.

സഹപ്രവർത്തകരിൽ നിന്നും മികച്ച സഹവർത്തിത്വം ലഭിക്കും. രോഗാവസ്ഥയെ വൈദ്യസഹായത്താൽ മറികടക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പാ ലഭ്യത ഭവിക്കുന്നതാണ്, ഗൃഹത്തിൽ കലഹവും സമാധാനവും മാറി മാറി അനുഭവപ്പെടും.

Bharani Nakshathra Star Predictions in Malayalam: ഭരണി

ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. അധികാരികളുടെ പ്രീതി ലഭിക്കും. വ്യാപാരത്തിലെ മാന്ദ്യം മാറും. സാമൂഹികരംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധത കാട്ടും. കുടുംബാംഗങ്ങൾക്കിടയിലെ അപശ്രുതികളെ പറഞ്ഞ് നേരെയാക്കും. രാഹുദശയോ വ്യാഴദശയോ നടക്കുന്നവർക്ക് ക്ലേശാധിക്യം വരാം. വിപത്സന്ധികളെ ആത്മബലത്തോടെ അതിജീവിക്കും. മുഖരോഗങ്ങൾക്ക് (ഇ.എൻ.ടി) ചികിത്സ തേടും.

Karthika Nakshathra Star Predictions in Malayalam: കാർത്തിക

മെല്ലപ്പോക്ക് നയം സ്വയം മാറ്റും. കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. പുതുസൗഹൃദങ്ങൾ ഉടലെടുക്കും. സാമ്പത്തികമായി മെച്ചം പറയാം. എങ്കിലും ശുക്രൻ നീചത്തിലാവുകയാൽ വരവു- ചെലവുകൾ ക്രമീകരിക്കുന്നത് ഉചിതമാവും. ഉപരിപഠനത്തിന് അന്യനാട്ടിൽ പ്രവേശനം ലഭിക്കും. കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ ക്ലേശിക്കും. ആരോഗ്യരംഗം സമ്മിശ്രം.

Rohini Nakshathra Star Predictions in Malayalam: രോഹിണി

പണവരവ് കുറയില്ല. തൊഴിലിൽ വളർച്ച പ്രകടമാവും. കരാർ പണി, കച്ചവടം, ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് പുരോഗതി ഭവിക്കും. എന്നാൽ പാപഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി മൂലം ദേഹക്ലേശമോ മനക്ലേശമോ ഉണ്ടാവാം. ചില ഊരാക്കുടുക്കുകളിൽ ചെന്നുപെടാനിടയുണ്ട്. പ്രമാണങ്ങളിൽ ഒപ്പുവെക്കും മുൻപ് നിയമജ്ഞരുടെ ഉപദേശം സ്വീകരിക്കണം. കലഹങ്ങളിൽ സംയമനം പാലിക്കണം.

Makayiram Nakshathra Star Predictions in Malayalam: മകയിരം

സാഹസകർമ്മങ്ങളിൽ നിന്നും പിൻതിരിയുന്നതാവും അഭികാമ്യം. ആൾക്കൂട്ടത്തിന്റെ തീരുമാനങ്ങൾക്ക് തലകുലുക്കരുത്. കുടുംബപ്രശ്നങ്ങളിൽ വലിയ മാറ്റം വരാനിടയില്ല. തീർത്ഥയാത്ര നടത്താൻ ഒരുങ്ങും. ഊഹക്കച്ചവടത്തിൽ ധനനിക്ഷേപം കരുതലോടെ വേണം. അനുരാഗികൾക്ക് ചില വിഷമങ്ങൾ ഉണ്ടാവാം. ഗൃഹനിർമ്മാണം പുരോഗമിക്കും. ചില സൗഹൃദങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കും.

Read More Astrology Related Articles Here

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര

മാതൃ-പിതൃസൗഖ്യം ഉണ്ടാവും. പുതുവാഹനം വാങ്ങാൻ തയ്യാറെടുക്കും. കുടുംബത്തിൽ നവാതിഥി എത്തും. വിദ്യാർത്ഥികളുടെ ബുദ്ധിപരമായ കഴിവ് പ്രശംസിക്കപ്പെടും. പൊതുപ്രവർത്തകർ അസമീക്ഷ്യകാരികളായേക്കും. അനുനയം കൊണ്ട് കാര്യമില്ലെന്നറിയും. പാഴ് ചെലവുകൾ അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. മാസാന്ത്യത്തിൽ എല്ലാക്കാര്യത്തിലും കൂടുതൽ കരുതൽ വേണം.

Punartham Nakshathra Star Predictions in Malayalam: പുണർതം

ആദർശം പറഞ്ഞിരിക്കാതെ പ്രായോഗികമായി ചിന്തിക്കും. സൗഹൃദം കൊണ്ട് നേട്ടങ്ങൾ വന്നുചേരും. കലാകാരന്മാർക്ക് കലാപ്രവർത്തനം നടത്താൻ ഉചിതമായ വേദി ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. പ്രൊഫഷണൽ രംഗത്തുള്ളവർ അഭിനന്ദനങ്ങൾ നേടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാനാവും. സാമൂഹിക സേവനത്തിന് സമയം കണ്ടെത്തും.

Pooyam Nakshathra Star Predictions in Malayalam: പൂയം

വിവാഹാലോചനകൾ സഫലമാവാൻ അല്പം കൂടി കാത്തിരിക്കേണ്ടിവരും. തൊഴിലിടം നവീകരിക്കാൻ മുതിരും. നിലനിൽക്കുന്ന വ്യവഹാരങ്ങളിൽ പൂർണമായും വിജയം ഉണ്ടാവുമെന്ന് ഉറപ്പിക്കാനാവില്ല. നന്നായി സംസാരിക്കാനും സദസ്സിൽ ശോഭിക്കാനും സന്ദർഭം വന്നുചേരും. ബന്ധുസമാഗമത്തിന് സാധ്യതയുണ്ട്. വിദേശത്ത് നിന്നും ശുഭവാർത്ത കേൾക്കും. പണമിടപാടുകളിൽ അശ്രദ്ധ കൊണ്ടുള്ള നഷ്ടങ്ങൾക്കിടയുണ്ട്. ആരോഗ്യരംഗം സമ്മിശ്രം.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം

യാത്രകൾ കൊണ്ട് വിചാരിച്ച നേട്ടം ഉണ്ടായിക്കൊള്ളണമെന്നില്ല. മക്കളുടെ കാര്യത്തിൽ അനാവശ്യമായ ചില ഉൽക്കണ്ഠകൾക്കിടയുണ്ട്. ദാമ്പത്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം വർദ്ധിക്കും. സ്വകാര്യജോലിക്കാർക്ക് വരുമാനം കൂടും. ദിനചര്യകളുടെ താളം തെറ്റും. മാസത്തിന്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Kanni month 2022 astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars