scorecardresearch

വ്യാഴം മേടം രാശിയിൽ: ഈ ആറ് നാളുകാർ ആരോഗ്യം ശ്രദ്ധിക്കണം

വ്യാഴത്തിന്റെ മേടം രാശിപ്രവേശം ഉത്രം, അത്തം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട എന്നീ ആറ് നാളുകളിൽ ജനിച്ചവരുടെ ഒരു വർഷത്തെ പൊതുഫലങ്ങൾ വായിക്കാം

astrology, horoscope, ie malayalam
പ്രതീകാത്മക ചിത്രം

1198 മേടം എട്ടിന്, 2023 ഏപ്രിൽ 22 ന്, ശനിയാഴ്ച രാവിലെ മീനം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി വ്യാഴം മേടം രാശിയിലേക്ക് പ്രവേശിച്ചു. ഇനി ഒരാണ്ടുകാലം വ്യാഴം മേടം രാശിയിലാവും. 2024 മേയ് മാസം ഒന്നാം തീയതിയാണ് വ്യാഴം അടുത്ത രാശിയായ ഇടവം രാശിയിലേക്ക് കടക്കുന്നത്.

വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായ ഒരു ജ്യോതിഷ പ്രതിഭാസമാണ്. ‘ശനിമാറ്റം’ പോലെ പ്രധാനവുമാണ്. ഒരു വർഷം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കും. മേടത്തിൽ ഒരു വർഷം, ഇടവത്തിൽ ഒരു വർഷം, മിഥുനത്തിൽ ഒരു വർഷം എന്നിങ്ങനെയാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. അങ്ങനെ പന്ത്രണ്ട് രാശികൾ ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ട് വർഷം വേണ്ടി വരുന്നു. ഇതിനെ ‘വ്യാഴവട്ടം ‘ എന്ന് ജ്യോതിഷം, സാഹിത്യം എന്നിവയിലൊക്കെ വിശേഷിപ്പിക്കാറുണ്ട്.

കാലപുരുഷ (Time Personified) ന്റെ ശരീരഭാഗങ്ങളാണ് പന്ത്രണ്ട് രാശികൾ. മേടം ശിരസ്സിനെ കുറിക്കുന്നു. ഏറ്റവും സാത്വികഗ്രഹമായ, ദേവന്മാരുടെ മന്ത്രിയായ, മറ്റ് ഗ്രഹങ്ങളുടെ ഗുരുനാഥനായ വ്യാഴം ശിരസ്സിൽ പ്രവേശിക്കുകയാൽ പൊതുവേ മനുഷ്യർക്ക് സദ്ചിന്താഗതി വളരാൻ സാഹചര്യം ഒരുങ്ങാം. അങ്ങനെ പറയപ്പെടുന്നു.

മേടം രാശി വ്യാഴത്തിന്റെ മിത്രം ആയ ചൊവ്വയുടെ ഗൃഹമാണ്, ചൊവ്വയുടെ സ്വക്ഷേത്രമാണ്. മിത്രഗൃഹത്തിലെ വ്യാഴം മുദിതനായിരിക്കും. സ്വയം സന്തോഷിക്കുന്ന ഗ്രഹം ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?

എന്നാൽ ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി (Anti Clockwise ) ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ നൽകാൻ വ്യാഴത്തിന് കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഗുരു- രാഹു യോഗത്താൽ ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടാം. എന്നാൽ രാഹുവിന്റെ മേടം രാശിസ്ഥിതി മൂലം ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് വ്യാഴം രാഹുവിനൊപ്പം ചേരുന്നതോടെ ആശ്വാസമാകും. രാഹുവിന്റെ കളങ്കങ്ങളും പാരുഷ്യങ്ങളും കുറച്ചൊക്കെ വിമലീകൃത (purgation) മാകാം.

‘ഗുരു’ എന്ന പേരിലെ ആദ്യാക്ഷരമായ ‘ഗു’ എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയിൽ വ്യാഴത്തെ അടയാളപ്പെടുത്തുന്നത്. ജീവൻ, ബൃഹസ്പതി, ദേവമന്ത്രി, സുരാചാര്യൻ തുടങ്ങിയ വ്യാഴത്തിന്റെ പേരുകൾ പ്രശസ്തങ്ങളാണ്. ധനം, സന്താനം, പ്രതിഭാവിലാസം, ബുദ്ധി, വിവേകം, വാക്ക്, സംസ്കാരം എന്നിവയുടെ കാരകഗ്രഹം / Authority വ്യാഴം ആണ്. പൊതുവേ ഗ്രഹനിലയിൽ വ്യാഴത്തിന് ബലമുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം ശ്രേയസ്സ് നിറഞ്ഞതാവും എന്നാണ് വിശ്വാസം.

വ്യാഴത്തിന്റെ മേടം രാശിപ്രവേശം ഉത്രം, അത്തം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട എന്നീ ആറ് നാളുകളിൽ ജനിച്ചവർക്ക് എന്തെല്ലാം ഫലങ്ങളാവും ലഭിക്കുക എന്ന് ജ്യോതിഷപരമായ വിലയിരുത്തൽ വായിക്കാം

കന്നിക്കൂർ (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): അഷ്ടമവ്യാഴം പലതരം സംഘർഷങ്ങൾ ഉയർത്താം. ചില പ്രതീക്ഷകൾ സഫലമാകാൻ വൈകിയേക്കും. ധനസ്ഥിതി മോശമാകില്ല. എന്നാൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ള സൽകാര്യങ്ങൾക്ക് പ്രതീക്ഷിച്ചതിലധികം ചെലവുണ്ടാകാം. തീർത്ഥാടനം ഒരു സാധ്യതയാണ്. കുടുംബസൗഖ്യം, പഠനനേട്ടങ്ങൾ, വാക് വൈഭവം എന്നിവ പ്രധാന ഗുണാനുഭവങ്ങൾ. വീട്ടിൽ സമാധാനം പുലരുന്നതാണ്. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ വേണം. ജാമ്യം നിൽക്കുക, പ്രമാണങ്ങളിൽ ഒപ്പിടുക തുടങ്ങിയവ തികഞ്ഞ ആലോചനയോടെയാവണം. സാഹസങ്ങൾക്ക് മുതിരാതിരിക്കുകയും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തുകയും വേണ്ടതുണ്ട്.

വൃശ്ചികക്കൂർ (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): കഠിനാദ്ധ്വാനത്തിലൂടെ വലിയ ലക്ഷ്യങ്ങൾ നേടാനാവും. വിദേശയാത്രകൊണ്ട് പഠിപ്പ് /തൊഴിൽ എന്നിവയിൽ വിജയം നേടും. സ്വാശ്രയത്വം അഭിനന്ദിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ക്ഷേത്രാടനം, ആത്മീയ കാര്യങ്ങൾ എന്നിവയിൽ താല്പര്യം ഉണ്ടായേക്കും. വ്യാഴം രണ്ടിലേക്ക് ദൃഷ്ടി ചെയ്യുകയാൽ കുടുംബസൗഖ്യം ഭവിക്കാം. സമുചിതസംഭാഷണം ആദരിക്കപ്പെടും. നൂതന സാങ്കേതിക വിദ്യകളിൽ പാടവം സിദ്ധിക്കുന്നതാണ്. ബാങ്കിൽ നിന്നും വായ്പാ സഹായം കൈവരും. കലാ പ്രവർത്തനങ്ങളിൽ വളർച്ചയുണ്ടാകുന്നതാണ്. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധവേണം. വ്യവഹാരങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നത് ഉത്തമം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Jupiter transit to aries uthram atham chithira vishakam anizham thrikketta star predictions