scorecardresearch

ജൂൺ മാസഫലം, മൂലം മുതൽ രേവതി വരെ: June Month 2023 Horoscope Moolam to Revathi

2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്: June Month 2023 Astrological Predictions for Moolam to Revathi

2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്: June Month 2023 Astrological Predictions for Moolam to Revathi

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrological prediction, june 2023 Horoscope, 2023 ലെ നക്ഷത്ര ഫലം, astrological prediction june month, 2023 year horoscope, 2023 monthly horoscope, 2023 ലെ വാർഷിക ഫലം, 2023 astrological predictions, 2023 new year horoscope, astrology, horoscope, ie malayalam, Monthly Horoscope Malayalam, Astrological Predictions june 2023, ie malayalam

June Month 2023 Astrological Predictions for Moolam to Revathi

June Month 2023 Astrological Predictions for Moolam, Pooradam, Uthradom, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathi: 2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്. മിഥുനം 15 വരെ ജൂൺ മാസം തുടരുന്നു. സൂര്യൻ ഇടവം- മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ ഞാറ്റുവേലകളുണ്ട്, ഇതിൽ. ജൂൺ ഒന്നിന് ചന്ദ്രൻ ചിത്തിരയിലും ജൂൺ മുപ്പതിന് ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി വിശാഖത്തിലുമാണ്. ജൂൺ 7 ന് ബുധൻ ഇടവത്തിലും 24 ന് മിഥുനത്തിലും പ്രവേശിക്കുന്നു. ചൊവ്വ കർക്കടകത്തിൽ തുടരുകയാണ്. ജൂൺ 19 ന് ശനിക്ക് വക്രഗതി തുടങ്ങുന്നു.

Advertisment

രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള അവസാന ഒന്‍പത് നാളുകാരുടെ 2023 ജൂൺ മാസത്തിലെ അനുഭവങ്ങൾ എന്തായിരിക്കുമെന്നുള്ള അന്വേഷണവും വിശകലനവുമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

Astrological Predictions for Moolam: മൂലം

തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. വിദഗ്ദ്ധോപദേശം വേണ്ടിവരും, ചില കാര്യങ്ങൾക്ക്. പ്രൊഫഷണലുകൾക്ക് വിജയിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും സാഹചര്യമൊരുങ്ങും. സർക്കാരിൽ നിന്നും ആദായം / ആനുകൂല്യം എന്നിവക്ക് സാധ്യതയുണ്ട്. ഉപരിപഠന കാര്യങ്ങൾക്ക് നല്ല തീരുമാനം ഉണ്ടാവും. സകുടുംബയാത്രകൾ സന്തോഷമേകും. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ചെലവുകൾ കൂടുതലാവാം.

Advertisment

Astrological Predictions for Pooradam: പൂരാടം

നക്ഷത്ര നാഥനായ ശുക്രനും ചൊവ്വയും മാസം മുഴുവൻ ഒരുമിക്കുകയാൽ പഠനം, തൊഴിൽ എന്നിവയിലെല്ലാം അലസത ഒഴിവാക്കണം. ആവശ്യവും അനാവശ്യവും തിരിച്ചറിയണം. പണവരവുണ്ടാവും. ദുർവ്യയവും വന്നേക്കും. ചിലരുമായുള്ള സഹകരണം നിഷ്പ്രയോജനകരമെന്ന് മനസ്സിലാക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാം. ആരോഗ്യപരമായി ശ്രദ്ധവേണം. കുടുംബാംഗങ്ങളുമായി സന്തോഷനിമിഷങ്ങൾ പങ്കിടും.

Astrological Predictions for Uthradam: ഉത്രാടം

മാധ്യസ്ഥശ്രമങ്ങളിൽ വിജയിക്കും. കഴിവും സമർപ്പണവും വേണ്ടപ്പെട്ടവർ തിരിച്ചറിഞ്ഞേക്കും. ജോലിക്കയറ്റമോ ചില പദവികളോ വരാം. യുവാക്കളുടെ വിവാഹകാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ ഉണ്ടാവും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. ദേശാന്തര യാത്ര വന്നുചേരുന്നതാണ്. ഋണബാദ്ധ്യതകൾ പരിഹരിക്കാൻ തീവ്രശ്രമം നടത്തിയേക്കും. ഭൂമിസംബന്ധിച്ച തർക്കങ്ങൾ ഒരു സാധ്യതയാണ്. കച്ചവട കാര്യത്തിനായി വായ്പകൾ നേടാൻ അലച്ചിലുണ്ടാവാം. വാഹന യാത്രയിൽ കരുതൽ വേണം.

Astrological Predictions for Thiruvonam: തിരുവോണം

ദാമ്പത്യത്തിൽ സ്നേഹവും പാരസ്പര്യവും കുറയുന്നതായി തോന്നാം. തൊഴിലിൽ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ലെന്ന് വന്നേക്കാം. പുതുസംരംഭങ്ങളിൽ ഇനിയും മികവ് ഉപയോഗിക്കേണ്ടിവരും. സാങ്കേതികജ്ഞാനം നേടാൻ പരിശ്രമം തുടരും. ജീവിതശൈലീ രോഗങ്ങൾ വിഷമിപ്പിക്കാം. ധനസ്ഥിതി മോശമാവില്ല. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങും. ചെറുയാത്രകൾ ആവശ്യമായി വരുന്നതാണ്. വിരുന്നുകളിൽ സംബന്ധിക്കും.

Astrological Predictions for Avittam: അവിട്ടം

കാര്യവിളംബം ഭവിക്കാം. ലക്ഷ്യം നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും. സഹപ്രവർത്തകർ വേണ്ടത്ര പിൻതുണ നൽകുന്നില്ലെന്ന ഖേദമുണ്ടാവും. പ്രതീക്ഷിച്ച ശമ്പള വർദ്ധനവ് വൈകിയേക്കും. വസ്തുതർക്കങ്ങളിൽ നിയമസഹായം ആവശ്യമാവും. മക്കളുടെ വിവാഹകാര്യത്തിൽ ശുഭസൂചന ഉണ്ടാവും. മുൻകൂട്ടി തീരുമാനിച്ച ചില ഇടപാടുകൾ നടത്താൻ പണം കടം വാങ്ങേണ്ടി വരാം. പഠനകാര്യത്തിനായി അന്യനാട്ടിൽ താമസിക്കേണ്ട സാഹചര്യം ഉരുത്തിരിയാം. നവസൗഹൃദങ്ങൾ മനസ്സിന് സന്തോഷമേകുന്നതായിരിക്കും. വൈദ്യപരിശോധനകളിൽ അലംഭാവമരുത്.

Astrological Predictions for Chathayam: ചതയം

ശത്രൂപദ്രവങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമാവും. കടബാധ്യത തീർക്കാനുള്ള വഴിതെളിയും. പുതുജോലികൾ തേടുന്നവർക്ക് മെച്ചപ്പെട്ട അവസരങ്ങളുണ്ടാവും. മക്കളുടെ കാര്യങ്ങൾക്കായി കുറച്ച് അലച്ചിലും യാത്രയും വേണ്ടിവന്നേക്കും. എതിർലിംഗ സൗഹൃദങ്ങൾ മനോവിഷമത്തിന് കാരണമാകാം. വ്യാപാര കാര്യങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. പൊതുരംഗത്തിൽ പ്രവർത്തിക്കുന്നവരുടെ സ്വാധീനം ഉയരും. ആർഭാടച്ചെലവുകൾ അധികരിക്കാനിടയുണ്ട്. സഹോദരരിൽ നിന്നും ഉറച്ച പിൻബലം പ്രതീക്ഷിക്കാം.

Astrological Predictions for Pooruttathi: പൂരുരുട്ടാതി

പഠന വിജയത്തിൽ അഭിമാനിക്കും. ഉപരി വിദ്യാഭ്യാസത്തിന്ന നല്ല അവസരങ്ങൾ വന്നെത്തും. ജീവിത യാഥാർത്ഥ്യങ്ങൾ അറിഞ്ഞ് പെരുമാറും. ധനവരവ് മോശമാകില്ല. അറിഞ്ഞും കണ്ടും ചെലവഴിക്കും. ചില കൂട്ടുകെട്ടുകൾ വേണ്ടിയിരുന്നില്ലെന്ന് തോന്നും. കർമ്മരംഗം പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. എന്നാൽ ചില പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ബോധ്യമായേക്കും. പ്രണയബന്ധം പരാജയപ്പെടുമോ എന്ന് ആശങ്കപ്പെടും. കുടുംബജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഒരു തുടർക്കഥയാവും.

Astrological Predictions for Uthrattathi: ഉത്രട്ടാതി

സത്യം പറയണം എന്ന് ഉറപ്പിക്കും; എന്നാൽ കള്ളം പറയാനും സാഹചര്യം ഉണ്ടാവും. മുതിർന്നവരെ ഉപദേശിക്കാൻ പുറപ്പെടും. വിവാഹകാര്യങ്ങൾക്ക് വിളംബം വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ കിട്ടുന്നതാണ്. മികച്ച രീതിയിൽ പഠനത്തുടർച്ചയുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർ സഹപ്രവർത്തകരുടെ പിൻതുണ തേടും. വയോജനങ്ങളുടെ ആരോഗ്യത്തിൽശ്രദ്ധ പുലർത്തണം. പല കാര്യങ്ങൾക്ക് അലച്ചിൽ ഉണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ കണിശത പാലിക്കണം.

Astrological Predictions for Revathi: രേവതി

ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ഇടപാടുകൾ പരസ്യപ്പെടുത്താൻ തയ്യാറാവില്ല. അകലങ്ങളിൽ നിന്നും നല്ല സന്ദേശം വന്നെത്തും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ പ്രതീക്ഷിക്കാം. എതിർപ്പുകൾക്ക് ഉറച്ച മറുപടി നൽകും. വ്യാപാര വിഷയകമായി ദൂരയാത്രകളുണ്ടായേക്കും. സാമ്പത്തിക ക്ലേശത്തിന് പരിഹാരം കണ്ടെത്താൻ തീവ്രശ്രമങ്ങൾ നടത്തുന്നതാണ്. ആരോഗ്യകാര്യങ്ങൾക്ക് കാര്യമായ പരിഗണന കൊടുക്കേണ്ട സന്ദർഭമാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: