/indian-express-malayalam/media/media_files/uploads/2023/06/june-25-to-July-1-Weekly-Horoscope-Astrological-Predictions-Makam-to-Thriketta.jpg)
June 25- July 01 Weekly Horoscope Astrological Predictions Makam to Thrikketta
June 25- July 01 Weekly Horoscope Astrological Predictions Makam to Thrikketta: തിരുവാതിര ഞാറ്റുവേലയിലാണ് സൂര്യൻ. ബുധൻ മൗഢ്യത്തോടെ മിഥുനത്തിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭത്തിൽ വക്രഗതിയിലാണ്. വ്യാഴം ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. രാഹു വാരാന്ത്യത്തിൽ അശ്വതി രണ്ടാം പാദത്തിലേക്കും കേതു ചിത്തിരയിലേക്കും നിഷ്ക്രമിക്കുകയാണ്. ചന്ദ്രൻ പൂരത്തിൽ തുടങ്ങി അനിഴത്തിൽ യാത്ര തുടരുന്നു. ചൊവ്വ ആയില്യം നാളിലെ അവസാന ആഴ്ചയിലാണ്. ശുക്രൻ ആയില്യത്തിൽ സഞ്ചാരം തുടരുന്നു.
ഈ വിധമുള്ള ഈ ആഴ്ചയിലെ ഗ്രഹനില മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.
മകം: ആദ്യതീരുമാനങ്ങൾ പിൻവലിക്കാം. പലതിലും പുനശ്ചിന്തയുണ്ടാവും. വിയർപ്പൊഴുക്കാതെ വിജയിക്കാൻ കഴിഞ്ഞേക്കും. പതിനൊനിലെ സൂര്യബുധയോഗം ഗുണപ്രദമാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രൊജക്ടുകളിൽ നേട്ടം ഉണ്ടാക്കാനായേക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനും ഗൃഹം നവീകരിക്കാനും ശ്രമം തുടങ്ങും. ബന്ധുക്കളെ സന്ദർശിക്കാൻ സമയം കണ്ടെത്തുന്നതാണ്. ദാമ്പത്യകാര്യങ്ങളിൽ സംതൃപ്തി ഭവിക്കും.
പൂരം: നക്ഷത്രാധിപനും ചൊവ്വയും ചേർന്ന് പന്ത്രണ്ടിൽ നിൽക്കുകയാൽ ക്ലേശാനുഭവങ്ങൾ ഉണ്ടാവാം. അനാവശ്യ തർക്കങ്ങളിൽ ഇടപെടേണ്ടിവരും. വിജയം നേടാൻ അദ്ധ്വാനം ഏറുന്നതാണ്. വ്യാപാര ആവശ്യങ്ങൾക്കായി യാത്രകൾ ഉണ്ടാവും. പന്ത്രണ്ടിലെ സൂര്യസ്ഥിതിയാൽ സർക്കാർ കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ വന്നുചേരും. കൃത്യനിർവഹണത്തിലെ ശുഷ്കാന്തി പ്രശംസ പിടിച്ചുപറ്റും. വ്യാപാരത്തിൽ വിജയതന്ത്രങ്ങൾ ആവിഷ്കരിക്കും.
ഉത്രം: നയോപായം കൊണ്ടും വാക്ചാതുരി കൊണ്ടും വിജയിക്കാനാവുന്ന വാരമാണ്. ശനിയുടെ വക്രസ്ഥിതിയാൽ കർമ്മരംഗത്ത് നേട്ടങ്ങൾ വന്നുചേരും. കരാറുകൾ വീണ്ടും പുതുക്കപ്പെടും. വേതനത്തിൽ വർദ്ധനയുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ ഭാഗികമായെങ്കിലും നിറവേറപ്പെടും. വിവാഹാർത്ഥികൾക്ക് നിരാശപ്പെടേണ്ടി വരില്ല. ഉപരിപഠനം അന്യദിക്കുകളിൽ സാധ്യമാകുന്ന സ്ഥിതിയുണ്ടാവും. ഭാര്യാഭർത്താക്കന്മാർക്കിടയിലെ തെറ്റിദ്ധാരണ നീങ്ങി ഹൃദയൈക്യം പുലരും.
അത്തം: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൽകാര്യങ്ങൾ ഭവിക്കും. ദൗത്യത്തിൽ മുന്നേറ്റം വരും. ബുധനും വ്യാഴവും വാക്കും പ്രവൃത്തിയും രണ്ട് വഴിക്ക് നീങ്ങും. വാഗ്ദാനങ്ങൾ നിറവേറ്റപ്പെടില്ല. വെള്ളിയും ശനിയും നേട്ടങ്ങളുടേതാണ്. ധനപരമായ ക്ലേശങ്ങൾക്ക് താൽകാലികാശ്വാസം ലഭിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ കിട്ടിയെന്നുവരാം. പൊതുവേ ആരോഗ്യപരമായി ഗുണദോഷസമ്മിശ്രമായ കാലമാണ്.
ചിത്തിര: വിജയസാധ്യതയും ലക്ഷ്യനിർവഹണവും പൊരുത്തപ്പെടുത്താൻ ക്ലേശിക്കും. ആശയപരമായി വിഭിന്നതയിലുള്ള വരുമായി ഇണങ്ങി പ്രവർത്തിക്കേണ്ടി വന്നേക്കാം. കുടുംബജീവിതത്തിലെ വിഭിന്നതകൾ ഭാഗികമായി പരിഹൃതമാകും. മക്കളുടെ ശ്രേയസ്സിനായി ചില നീക്കിയിരുപ്പുകൾ പുതുക്കിസംരക്ഷിക്കും. ബുധന് മൗഢ്യവും ചൊവ്വക്ക് നീചവും തുടരുകയാൽ എത്ര ഊർജ്ജിതാശയന്മാരായാലും കർമ്മപുഷ്ടി കുറയും. വായ്പാ തിരിച്ചടവുകൾ മുടങ്ങാം.
ചോതി: ജന്മരാശിയിലും അഞ്ച്, ഒമ്പത് ഭാവങ്ങളിലും പാപഗ്രഹങ്ങൾ സ്ഥിതി ചെയ്യുകയാൽ സാഹചര്യങ്ങളുടെ തടവറയിലായ സ്ഥിതിവരാം. പുതുകാര്യങ്ങൾ ആലോചിക്കുമ്പോൾ തന്നെ തടസ്സങ്ങൾ ഉണ്ടാകാം. സാങ്കേതിക വിഷയങ്ങളിൽ വിദഗ്ദോപശം സ്വീകരിക്കുന്നത് ഉചിതം. കുടുംബകാര്യങ്ങൾ കുറച്ചൊക്കെ ഭംഗിയായി നടന്നേക്കും. ആവശ്യമായതിന്റെ പകുതി ധനം പോലും ലഭിക്കണമെന്നില്ല. വിമർശനങ്ങൾ കണ്ടില്ലെന്നു നടിക്കും. സൽസംഗങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നതാണ്.
വിശാഖം: തുലാക്കൂറുകാരായ വിശാഖം നാളുകാർക്ക് ഈയാഴ്ച കർമ്മഗുണം കുറയും. ബാഹ്യാഭ്യന്തര സമ്മർദ്ദങ്ങൾ കൂടും. തീരുമാനങ്ങൾ എടുക്കാൻ ക്ലേശിച്ചേക്കും. പണവരവ് എത്രയുണ്ടായാലും ചിലപ്പോൾ ആവശ്യങ്ങൾക്ക് തികയാതെ വരാം. വൃശ്ചികക്കൂറുകാർക്ക് നേട്ടങ്ങൾ കൂടും. മത്സരങ്ങളിൽ വിജയിക്കും. തൊഴിൽ രംഗം പുഷ്ടിപ്പെടും. സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറപ്പെടും. കഫരോഗങ്ങളും പനിയും രോഗസാധ്യതകൾ.
അനിഴം: മറ്റുള്ളവരെക്കുറിച്ചുള്ള വിലയിരുത്തലുകൾ ശരിയാണെന്ന് അനുഭവം കൊണ്ട് ബോധ്യമാകും. ഗുണവശങ്ങളിൽ പ്രധാനം ചുമതലകൾ പൂർത്തിയാക്കുകയാൽ മേലധികാരികളിൽ നിന്നും ഉള്ള അനുമോദനങ്ങൾ ലഭിക്കും എന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നു വന്നേക്കില്ല. അതിന്റെ ഖേദവും പിണക്കവും ചിലപ്പോൾ ഗൃഹാന്തരീക്ഷത്തെ കലുഷമാക്കിയേക്കാം. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.
തൃക്കേട്ട: തുടർപഠനം സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവും. അന്യദേശയാത്രകൾ ആസൂത്രണം ചെയ്യും. വിജ്ഞാന / ഗവേഷണ പ്രബന്ധങ്ങളുടെ സമർപ്പണത്തിനൊരുങ്ങും. ഉദ്യോഗസ്ഥർ മേലധികാരികളുടെ അനിഷ്ടം നേരിടാനിടയുണ്ട്. ബിസിനസ്സിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങും. പാരമ്പര്യ തൊഴിലുകൾ നവീകരിക്കുന്നതിന് ശ്രമം തുടങ്ങും. ബന്ധുക്കളുടെ പിന്തുണ ചിലപ്പോൾ പ്രതീക്ഷിച്ചത്ര കൈവന്നില്ലെന്ന് വരാം. വൈകാരികക്ഷോഭം കൂട്ടുകാരുടെ പിണക്കത്തിന് ഇടവരുത്തിയേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.