scorecardresearch

ജൂണ്‍ മാസഫലം: മകം മുതല്‍ തൃക്കേട്ട വരെ: June 2023 Horoscope - Astrological Predictions for stars Makam to Thrikketta

രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു: June 2023 Horoscope - Astrological Predictions for stars Makam to Thrikketta

രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു: June 2023 Horoscope - Astrological Predictions for stars Makam to Thrikketta

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrological prediction, june 2023 Horoscope, 2023 ലെ നക്ഷത്ര ഫലം, astrological prediction june month, 2023 year horoscope, 2023 monthly horoscope, 2023 ലെ വാർഷിക ഫലം, 2023 astrological predictions, 2023 new year horoscope, astrology, horoscope, ie malayalam, Monthly Horoscope Malayalam, Astrological Predictions june 2023, ie malayalam

June 2023 Horoscope - Astrological Predictions for stars Makam to Thrikketta

June Month 2023 Astrological Predictions for Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta: 2023 ജൂൺ ഒന്നാം തീയതി വരുന്നത് 1198 ഇടവം 18 വ്യാഴാഴ്ചയാണ്. മിഥുനം 15 വരെ ജൂൺ മാസം തുടരുന്നു. സൂര്യൻ ഇടവം- മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. രോഹിണി, മകയിരം, തിരുവാതിര എന്നീ ഞാറ്റുവേലകളുണ്ട്, ഇതിൽ. ജൂൺ ഒന്നിനു ചന്ദ്രൻ ചിത്തിരയിലും ജൂൺ മുപ്പതിനു ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി വിശാഖത്തിലുമാണ്. ജൂൺ 7 ന് ബുധൻ ഇടവത്തിലും 24 ന് മിഥുനത്തിലും പ്രവേശിക്കുന്നു. ചൊവ്വ കർക്കടകത്തിൽ തുടരുകയാണ്. ജൂൺ 19 ന് ശനിക്ക് വക്രഗതി തുടങ്ങുന്നു.

Advertisment

രാഹു, വ്യാഴം എന്നിവ മേടത്തിലും കേതു തുലാത്തിലും ശുക്രൻ കർക്കടകത്തിലും സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ 2023 ജൂൺ മാസത്തിലെ അനുഭവങ്ങൾ എന്തായിരിക്കുമെന്നുള്ള അന്വേഷണവും വിശകലനവുമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

Astrological Predictions for Makam: മകം

സൂര്യൻ പത്തിലും പതിനൊന്നിലുമായി സഞ്ചരിക്കുകയാൽ നേട്ടങ്ങൾക്ക് മുൻതൂക്കം ഉള്ള കാലമാണ്. അച്ഛനിൽ നിന്നും വസ്തു, സമ്പത്ത് തുടങ്ങിയവയിൽ അവകാശം സിദ്ധിക്കും. രാഷ്ട്രീയമായ വളർച്ചയുണ്ടാകും. പദവികൾ ലഭിക്കുന്നതാണ്. ദേഹാരോഗ്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. സഞ്ചാരത്തിൽ ജാഗ്രത അനിവാര്യമാണ്. ചിലവും അധികരിക്കാം. ആഡംബരവസ്തുക്കൾ വാങ്ങുവാൻ പണച്ചെലവേറും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ തുടർന്നേക്കും. മക്കൾക്ക് അഭിമാനകരമായ നേട്ടങ്ങൾ വന്നുചേരുന്നതാണ്

Advertisment

Astrological Predictions for Pooram: പൂരം

കർമ്മഗുണം ഉള്ള കാലമാണ്. തൊഴിലിൽ വിജയിക്കാനാവും. തൊഴിൽ തേടുന്നവർക്ക് ഉചിത സന്ദർഭങ്ങൾ സഞ്ജാതമാകും. കച്ചവടം വിപുലീകരിക്കാൻ ബാങ്ക് / സർക്കാർ മുതലായവയിൽ നിന്നും ധനസഹായം കൈവരും. പൊതുപ്രവർത്തകർക്ക് സംഘടനകളുടെ നേതൃനിരയിൽ എത്താൻ സാധിക്കും. ശത്രുക്കളുടെ ഉപജാപങ്ങളെ സമർത്ഥമായി പ്രതിരോധിക്കാൻ സാധിക്കും. സാമ്പത്തികഗുണം ഉണ്ടാകുമെങ്കിലും വ്യയം അധികരിക്കുന്നതാണ്. പന്ത്രണ്ടിലെ ചൊവ ശരീരക്ഷീണം, വിഴ്ച എന്നിവയ്ക്ക് കാരണമാകാം. പതിവ് ആരോഗ്യപരിശോധനകളിൽ മുടക്കം വരാതിരിക്കാൻ കരുതൽ വേണ്ടതാണ്.

Astrological Predictions for Uthram: ഉത്രം

നേട്ടങ്ങൾ പലതും വന്നു ചേരും. എന്നാൽ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കലാകാരന്മാർക്ക് സമൂഹത്തിന്റെ അംഗീകാരം കൈവരും. ഉദ്യോഗത്തിനുള്ള നിയമന ഉത്തരവ് ലഭിക്കും. നിയമ നീതിന്യായരംഗങ്ങളിൽ ശോഭിക്കാനാവും. കച്ചവടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റു പങ്കാളികളെ കൂടി ക്ഷണിക്കുന്നതാണ്. മക്കളുടെ വിവാഹകാര്യത്തിൽ തടസ്സങ്ങൾ ഉണ്ടാവുന്നത് വിഷമിപ്പിക്കും. സ്നേഹിതരുമായി ഉല്ലാസയാത്രകൾ നടത്തും. ധനപരമായി കൂടുതൽ ശ്രദ്ധവെക്കുന്നത് ഉചിതം.

Astrological Predictions for Atham: അത്തം

ശുക്രനും ചൊവ്വയും പതിനൊന്നാമെടത്തിലാണ് മാസം മുഴുവൻ. അതിനാൽ കർമ്മഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകുന്ന മാസമാണ്. ആരോഗ്യസൗഖ്യം പ്രതീക്ഷിക്കാം. സാമ്പത്തികമായി മുന്നേറാനുള്ള സന്ദർഭം വന്നുചേരും. പ്രധാനപ്പെട്ട വ്യക്തികളുടെ പിന്തുണ ആർജ്ജിക്കാൻ സാധിക്കും. മാസം പകുതി മുതൽ ആദിത്യനും പ്രവൃത്തിസ്ഥാനത്ത് വരുന്നതിനാൽ സർക്കാർ കാര്യങ്ങളിൽ നേട്ടമുണ്ടാകുന്നതാണ്. നാലാം ഭാവാധിപൻ അഷ്ടമത്തിൽ തുടരുന്നതിനാൽ കുടുംബപരമായ ചില പ്രശ്നങ്ങൾ അപരിഹൃതമാകും. ഗൃഹനിർമ്മാണം മന്ദീഭവിക്കാം.

Astrological Predictions for Chithira: ചിത്തിര

വലിയ തോതിലുള്ള മുതൽ മുടക്കുകൾക്ക് കാലം അനുകൂലമല്ല. ചെറിയ കരാറുകൾ ഗുണകരമാവും. കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് ധനലാഭമുണ്ടാകും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്നതാണ്. അഭീഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താൻ സാധിക്കും. തുലാക്കൂറുകാർ ഊഹക്കച്ചവടത്തിന് മുതിരരുത്. ഭൂമി സംബന്ധിച്ച ഇടപാടുകൾ അവസാനനിമിഷം തടസ്സപ്പെടാം. ചെറുപ്പക്കാരുടെ വിവാഹ വിഷയത്തിൽ കാലം ഒട്ടൊക്കെ അനുകൂലമാണ്. ചില കൂട്ടായ സംരംഭങ്ങളിൽ പങ്കെടുത്തേക്കും.

Astrological Predictions for Chothi: ചോതി

ഉദ്യോഗസ്ഥർക്ക് സ്ഥാനച്യുതി വരാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വേണ്ടത്ര വിജയിക്കണമെന്നില്ല. കച്ചവടത്തിൽ മാന്ദ്യമനുഭവപ്പെടും. എന്നാൽ ഇടക്കിടെ ചില പുരോഗതികളും ദൃശ്യമാകുന്നതാണ്. അന്യദേശത്ത് ഉന്നതപഠനത്തിന് അവസരം വന്നെത്തും. കുടുംബജീവിതത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നത് അലോസരങ്ങൾ സൃഷ്ടിക്കും. ചെറുപ്പക്കാർക്ക് പ്രണയസാഫല്യം ഭവിച്ചേക്കാം. വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.

Astrological Predictions for Visakham: വിശാഖം

ചില കാര്യങ്ങളിൽ ഇരുമനസ്സുണ്ടാവും. ഏൽപ്പിച്ച ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചേക്കും. അപ്രസക്ത കാര്യങ്ങൾക്കായി ധാരാളം സമയവും ഊർജ്ജവും ചെലവഴിക്കും. തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ വരാവുന്നതാണ്. പുതിയ സൗഹൃദങ്ങൾ ഗുണകരമാവണമെന്നില്ല. പുതിയ തൊഴിലിനായി നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. വിദ്യാഭ്യാസത്തിന് അനുകൂലമായ കാലമാണ്. ഗൃഹസ്ഥർക്ക് കുടുംബ ബന്ധങ്ങൾ താങ്ങും തണലുമാകുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത വേണം.

Astrological Predictions for Anizham: അനിഴം

പ്രതീക്ഷകൾ ചിലതൊക്കെ സഫലമാകുന്നതാണ്. അനീതികൾക്കെതിരെ ശബ്ദമുയർത്താം. കലാപരമായ തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. നിക്ഷേപങ്ങളുടെ നിർജ്ജീവാവസ്ഥ വിഷമിപ്പിച്ചേക്കും. ഗാർഹികാന്തരീക്ഷത്തിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുണ്ടാകാം. വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടിവരാം. ഭാഗ്യാനുഭവങ്ങളും ശക്തമായ സാധ്യതയാണ്. വിദ്യാഭ്യാസപരമായി പുതിയ അവസരങ്ങൾ സിദ്ധിച്ചേക്കും.

Astrological Predictions for Thrikketta: തൃക്കേട്ട

ഉപരിപഠന സാധ്യത അന്യനാട്ടിലാണെന്ന് വരാം. സാങ്കേതിക വിഷയങ്ങളിൽ ശ്രദ്ധ നേടും. ലക്ഷ്യം നേടിയെടുക്കാൻ അധ്വാനം കൂടുന്നതാണ്. വിജ്ഞാന യാത്രകൾക്ക് സാധ്യത കാണുന്നു. ഉദ്യോഗസ്ഥർക്ക് ശരാശരിക്കാലമാണ്. സൗഹൃദങ്ങൾ ശക്തി പകരും. വസ്തു വിൽക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. മാനസിക സന്തോഷം ഉണ്ടാകും. സാമൂഹ്യ കാര്യങ്ങളിൽ ഏറ്റവും നീതിയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സർക്കാർ കാര്യങ്ങൾക്കായി അലച്ചിലേറുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: