scorecardresearch

ജൂലൈ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope July 2023

July Month 2023 Astrological Predictions for stars Makam to Thrikketa: ജൂലൈ 6 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് മകം മുതൽ തൃക്കേട്ട വരെ വരെയുള്ള നാളുകാരെ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണിവിടെ

July Month 2023 Astrological Predictions for stars Makam to Thrikketa: ജൂലൈ 6 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് മകം മുതൽ തൃക്കേട്ട വരെ വരെയുള്ള നാളുകാരെ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണിവിടെ

author-image
S. Sreenivas Iyer
New Update
Horoscope, Astrology

ജൂലൈ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope July 2023

July Month 2023 Astrological Predictions for stars Makam to Thrikketta: 1198 മിഥുനം 16 ന് ശനിയാഴ്ചയാണ് 2023 ജൂലൈ ഒന്നാം തീയതി വരുന്നത്. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്, മാസാദ്യദിവസം തന്നെ. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.

Advertisment

ജൂലൈ 6 ന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുകയാണ്. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരെ സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണിവിടെ.

മകം: ചൊവ്വ ജന്മരാശിയിൽ പകർന്നതിനാൽ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധ വേണം. വൈകാരിക ക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മാസം പകുതി വരെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. അതിനുശേഷം ചിലവേറും. പിതാവിന്റെ സ്വത്തുസംബന്ധിച്ച തർക്കങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതിയോ അധികാരമുള്ള ചുമതലകളോ പ്രതീക്ഷിക്കാനാവും. ഗൃഹനിർമ്മാണം മെല്ലെയാവും. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയേക്കും.

Advertisment

പൂരം: ചൊവ്വയുടെ ജന്മരാശിസ്ഥിതി ആരോഗ്യം, ദാമ്പത്യം എന്നിവയിൽ ചില ക്ലേശങ്ങൾ സൃഷ്ടിച്ചേക്കാം. ചിലർക്ക് വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. അക്ഷമ ഒഴിവാക്കണം. ശുക്രന്റെ രാശിസ്ഥിതി മൂലം ഭൗതികസുഖങ്ങൾ വർദ്ധിച്ചേക്കാം. കലാകാരന്മാർക്ക് കലാസൃഷ്ടിയിലൂടെ പേരെടുക്കാനാവും. പ്രണയികൾക്ക് സമ്മിശ്രമായ അനുഭവമാവും വരിക. സൂര്യബുധന്മാർ പതിനൊന്നിലാകയാൽ ധനപരമായി അനുകൂല കാലമാണ്. പഴയ കടങ്ങൾ തിരികെ കിട്ടിയേക്കും.

ഉത്രം: തൊഴിലിടത്തിലെ കാലുഷ്യങ്ങൾ തെല്ല് കുറഞ്ഞേക്കും. എന്നാൽ ജോലിഭാരം അധികരിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അന്യദേശത്ത് പഠനം തുടരാനാവും. വായ്പകൾ പ്രയോജനപ്പെടുത്തി നവസംരംഭങ്ങളുമായി മുന്നോട്ട് പോകാൻ സാധിച്ചേക്കും. സർക്കാർ അനുമതി ലഭിക്കുന്നതാണ്. ഭൂമി സംബന്ധിച്ച കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം വരാനിടയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷ്മത കൈവെടിയരുത്.

അത്തം: വിജ്ഞാന സമ്പാദനം, ഗവേഷണ പ്രവർത്തനം എന്നിവയിൽ വിജയിക്കും. വിമർശനങ്ങളെ തള്ളിക്കളയും. കലഹപ്രേരണകളെ നിയന്ത്രിക്കേണ്ടതുണ്ട്. ധനകാര്യം മോശമാവില്ല. ചെലവ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ചില കാര്യങ്ങളിൽ കിട്ടിയെന്ന് വന്നേക്കില്ല. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. വായ്പാ തിരിച്ചടവ് സമ്മർദ്ദങ്ങൾ ഉണ്ടാക്കിയേക്കാം.

ചിത്തിര: നക്ഷത്രാധിപന്റെ നീചം കഴിയുകയാൽ പുത്തനുണർവ്വ് പ്രവൃത്തി മേഖലയിൽ ദൃശ്യമാകും. സഹോദരരുടെ പിന്തുണ വർദ്ധിക്കും. പൈതൃക സ്വത്തുക്കളിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. കൃത്യനിഷ്ഠയുള്ള പ്രവർത്തനങ്ങൾ മേലധികാരികളുടെ പ്രീതിക്ക് കാരണമാകാം. സംഘടനകളുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടാം. അംഗങ്ങളുടെ അനൈക്യം പരിഹരിക്കാൻ ചില സമവായങ്ങൾ നിർദ്ദേശിച്ചേക്കും. വിലകൂടിയ ഫോൺ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങിയേക്കും.

ചോതി: വ്യക്തിജീവിതത്തിലെ പിരിമുറുക്കങ്ങൾ കുറയാം. കുടുംബാംഗങ്ങളുടെ ഐക്യം വലിയ പ്രചോദനമാകും. ഔദ്യോഗികമായി തിളങ്ങാൻ സാധിച്ചേക്കും. സ്വന്തം വ്യാപാരാദികളിലും സംരംഭങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ നീങ്ങുന്നതാണ്. ഒപ്പം നേട്ടങ്ങളും പ്രതീക്ഷിക്കാം. വിവാഹാർത്ഥികൾക്ക് നല്ല ആലോചനകൾ വന്നുചേരുന്നതാണ്. വിവാഹസാധ്യതയും ഉണ്ട്. ഗൃഹനിർമ്മാണം പുരോഗമിക്കുന്നതാണ്. ആരോഗ്യപരമായി ശ്രദ്ധ വേണ്ട കാലം കൂടിയാണ്.

വിശാഖം: പുതിയ ജോലി തേടുന്നവർക്ക് കാലം അനുകൂലമാണ്. എന്നാൽ നിലവിലെ ജോലി ഉപേക്ഷിക്കുക കരണീയമല്ല. കരാറുകൾ പുതുക്കപ്പെടാം.
കച്ചവടകാര്യത്തിന് വായ്പകൾ ലഭിക്കാനിടയുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്. രോഗികൾക്ക് തുടർ ചികിത്സകൾ ഫലപ്രദമായിത്തീർന്നേക്കും. വസ്തുസംബന്ധിച്ച വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാവും ഉചിതം.

അനിഴം: കണ്ടകശനിയുടെ വക്രഗതി മൂലം ഗാർഹികമായ ക്ലേശങ്ങൾക്ക് അവസാനമാകും. അയൽവഴക്കുകൾക്ക് പരിഹാരമാവും. തൊഴിലിടത്തിലെ അശാന്തിക്ക് ചെറിയ ആശ്വാസം അനുഭവപ്പെടാം. പ്രവർത്തന മേഖല വിപുലീകരിക്കാൻ ശ്രമം തുടങ്ങും. പുതിയ ആശയങ്ങൾക്ക് മേലധികാരികളുടെ പിന്തുണ കിട്ടുന്നതാണ്. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് വായ്പാ സഹായം സിദ്ധിക്കും. പഴയ സുഹൃത്തുക്കളെ കാണാൻ കഴിയുന്നതാണ്. സകുടുംബ തീർത്ഥാടനങ്ങൾക്ക് സമയം കണ്ടെത്തും.

തൃക്കേട്ട:- പുതുയത്നങ്ങളും സംരംഭങ്ങളും വിജയത്തിലക്ക് നീങ്ങും. കഠിനാദ്ധ്വാനത്തിന് ഫലം കണ്ടുതുടങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് ആശിച്ച വിധം പഠനം തുടരാനവസരം വരും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. പണയവസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം തുടരും. ദൈവിക സമർപ്പണങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നതാണ്. ഗാർഹിക കാര്യങ്ങളിൽ അസന്ദിഗ്ദ്ധമായ നിലപാടുകൾ സ്വീകരിക്കും. എതിർപ്പുകളെ അവഗണിക്കുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: