scorecardresearch

July 23- July 29, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

July 23- July 29 Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാർക്ക് വാരഫലം അനുകൂലമോ പ്രതികൂലമോ?

July 23- July 29 Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാർക്ക് വാരഫലം അനുകൂലമോ പ്രതികൂലമോ?

author-image
S. Sreenivas Iyer
New Update
Horoscope | Astrology | iemalayalam

വാരഫലം

July 23- July 29 Weekly Horoscope Astrological Predictions Makam to Thriketta: സൂര്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. പക്ഷബലം ഉണ്ട് ചന്ദ്രനെന്നു സാരം. ചൊവ്വ പൂരം നക്ഷത്രത്തിലും ബുധൻ ആയില്യം - മകം നക്ഷത്രങ്ങളിലും ഗുരു ഭരണിയിലും സഞ്ചരിക്കുന്നു. ശുക്രൻ വക്രഗതിയിലാണ്. പൂരം, മകം, ആയില്യം എന്നീ നാളുകളിൽ ശുക്രൻ പിന്നോട്ടു പോകുകയാണ്.

Advertisment

ശനി ചതയത്തിൽ വക്രത്തിലാണ് ഇപ്പോൾ. രാഹു അശ്വതി രണ്ടാം പാദത്തിലും കേതു ചിത്തിര നാലാം പാദത്തിലും തുടരുന്നു. ഇതാണ് വരുന്ന ആഴ്ചയിലെ ഗ്രഹസ്ഥിതി. ഈയാഴ്ച്ചയിൽ ഞായർ, തിങ്കൾ ദിവസങ്ങൾ കുംഭക്കൂറിനും ചൊവ്വ ഉച്ചമുതൽ വ്യാഴം വരെ മീനക്കൂറിനും, വെള്ളി, ശനി ദിവസങ്ങൾ മേടക്കൂറിനും അഷ്ടമരാശി ദിവസങ്ങളാണ് എന്നതും പ്രസ്താവ്യം.

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാർക്ക് വാരഫലം അനുകൂലമാണോ പ്രതികൂലമാണോ എന്ന അന്വേഷണമാണ് ഇവിടെ നടത്തപ്പെടുന്നത്.

Advertisment

മകം: ജന്മരാശിയുടെ രണ്ട്, മൂന്ന്, നാല് രാശികളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്ന ആഴ്ചയാണ്. ധനപരമായി നേട്ടങ്ങൾ കുറയുക, പഠനക്ലേശമുണ്ടാവുക എന്നിവയാണ് രണ്ടാം ഭാവത്തിലെ ചന്ദ്രസ്ഥിതിയുടെ ഫലം. മൂന്നിലെ ചന്ദ്രസ്ഥിതിയാൽ മനസ്സന്തോഷം, ശത്രുവിജയം, ധനധാന്യസമൃദ്ധി എന്നിവ ഫലം. നാലാമെടത്ത് ചന്ദ്രൻ സഞ്ചരിക്കുമ്പോൾ ദേഹാലസ്യം, ബന്ധുകലഹം മുതലായവയാവും ഫലസാധ്യതകൾ. ആകയാൽ ഈയാഴ്ച ഗുണദോഷസമ്മിശ്രമാവും എന്ന് സാരം.

പൂരം: കുജൻ പൂരം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപ്രശ്നങ്ങൾ വരാം. പ്രതീക്ഷിച്ചതിന് വിരുദ്ധമായവ സംഭവിക്കാം. സൂര്യൻ പന്ത്രണ്ടിൽ തുടരുകയുമാണ്. അതിനാൽ ചെലവ് കൂടും. സർക്കാർ കാര്യങ്ങളിൽ സുഗമത കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് നല്ല കാലമാണെന്ന് പറയുക വയ്യ. പലതും അവസാനനിമിഷമാവും നടന്നു കിട്ടുക. കുടുംബജീവിതത്തിൽ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാവാം. വ്യാപാരത്തിൽ വലിയ മുതൽമുടക്ക് ഇപ്പോൾ നല്ലതല്ല.

ഉത്രം: ആത്മവിശ്വാസം പ്രവർത്തനങ്ങൾക്ക് മികവേകും. ദൂരദിക്കുകളിൽ നടത്തുന്ന ജോലിക്കുള്ള ശ്രമം വിജയിച്ചേക്കാം. തീർത്ഥാടനം / വിനോദം ഇവക്കായി സകുടുംബയാത്രകൾ ഉണ്ടാവാം. വ്യാപാര പുരോഗതി പ്രതീക്ഷിച്ചത്ര തന്നെയാവും. പണയവസ്തുക്കൾ തിരിച്ചെടുക്കുന്നതിൽ ഭാഗികമായി വിജയിക്കും. നല്ല അനുഭവങ്ങൾക്ക് മുൻതൂക്കമുള്ള ആഴ്ചയാവും.

അത്തം: സദ് വാർത്തകൾ കേൾക്കും. വായ്പകൾക്കുള്ള ശ്രമം വിജയിക്കുന്നതാണ്. പൈതൃക സ്വത്തുക്കളിന്മേലുള്ള തർക്കം രാജിയാവും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങാം. ഉപാസനാദികൾക്ക് നല്ല പരിസമാപ്തിയുണ്ടാവും. ഊഹക്കച്ചവടത്തിന് മുതിരാതിരിക്കുകയാവും അഭികാമ്യം. ദാമ്പത്യത്തിൽ സുഖവും സന്തോഷവും പ്രതീക്ഷിക്കാം. വിജ്ഞാന സമ്പാദനം തൃപ്തിയേകും. വാരത്തിന്റെ ആദ്യാവസാനങ്ങൾക്കാവും മികവ്.

ചിത്തിര: ഏകാഗ്രത, പ്രവൃത്തികൾക്ക് മിഴിവേകും. ബിസിനസ്സ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതാണ്. സാമ്പത്തികാവശ്യങ്ങൾക്കായി വായ്പകൾ പ്രയോജനപ്പെടുത്താൻ ശ്രമം തുടങ്ങും. വിദ്യാർത്ഥികൾ പഠനമികവിനൊപ്പം കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനമാരംഭിക്കും. കൂട്ടുകാർക്കിടയിലെ ബന്ധം ദൃഢമാകുന്നതാണ്. അവിവാഹിതരുടെ വിവാഹാന്വേഷണം ഊർജ്ജിതമാകും. ക്ഷേത്രാടനയോഗവും കാണുന്നു.

ചോതി: ഇടക്കിടെ ചിത്തക്ലേശമുണ്ടാകും. ചിലപ്പോൾ സാമ്പത്തിക കാര്യങ്ങൾ; ചിലപ്പോൾ കുടുംബ പ്രശ്നങ്ങൾ എന്നിങ്ങനെ. അവ പരിഹരിക്കാനും പ്രതീക്ഷാപൂർവ്വം മുന്നേറാനും സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർ ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ വിഷമിച്ചേക്കും. കരാർ പണികൾ പുതുക്കി കിട്ടുന്നതാണ്. ബിസിനസ്സിൽ ആദായം വർദ്ധിക്കും. അനുരാഗികൾക്ക് കാലം അനുകൂലം.

വിശാഖം: കർമ്മപുഷ്ടി ഉണ്ടാകും. സഹപ്രവർത്തകരുടെ കഴിവുകൾ നന്നായി സമന്വയിപ്പിക്കും. പ്രൊഫഷണലുകൾ മത്സരബുദ്ധിയോടെ പ്രവർത്തിക്കും. നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക മെച്ചവും വന്നുചേരും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കും. ആഴ്ചയുടെ മധ്യം കൂടുതൽ നല്ല ഫലങ്ങൾ നൽകും.

അനിഴം: സാഹചര്യങ്ങൾ അനുകൂലമാണ്. ആഴ്ചയുടെ തുടക്കത്തിൽ നേട്ടങ്ങൾ വന്നുചേരും. സൽസംരംഭങ്ങളിൽ പങ്കാളിയാകുന്നതാണ്. ആഴ്ചയുടെ മദ്ധ്യത്തിൽ തൊഴിൽ തടസ്സങ്ങൾ വരാം. കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞെന്നുവരില്ല. വായ്പകൾക്കുള്ള അപേക്ഷകൾ തള്ളപ്പെടാം. വാരാന്ത്യത്തിൽ മനസ്സ് ശാന്തമാവും. കലഹ പ്രേരണകളെ മറികടക്കും. കുടുംബത്തോടൊപ്പം നല്ല സന്ദർഭങ്ങൾ ചെലവഴിക്കാനാവും.

തൃക്കേട്ട: ഹൃദയബന്ധങ്ങൾ നിലനിർത്താൻ ക്ലേശിക്കും. നേട്ടങ്ങളിലെത്താൻ വിചാരിച്ചതിലും സമയം വേണ്ടിവരും. പ്രതീക്ഷിച്ച പിന്തുണകൾ വൈകിയേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രശ്രദ്ധ പാളാം. ക്ഷമയും നിരന്തര പരിശ്രമവും ആവശ്യമായ ഘട്ടമാണിത്. ചെലവുകളിലും നിയന്ത്രണം വേണ്ടതുണ്ട്. ഗാർഹിക ജീവിതത്തിൽ കാറും കോളും ഉണ്ടായാലും അവ താൽകാലിക പ്രശ്നങ്ങളായി മാറിയേക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: