/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-01-2025-07-23-11-01-53.jpg)
അശ്വതി
തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. ക്രിയാത്മകതയും ഏകോപനവും അംഗീകരിക്കപ്പെടും. അതിലുപരി സ്വയം സംതൃപ്തി ഭവിക്കുന്നതാണ്. ഉദ്യോഗം അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ സംജാതമാകും. ജൂലൈ 17ന് ശേഷം തൊഴിൽപരമായ യാത്രകൾ ഉണ്ടാവുന്നതായിരിക്കും. പഞ്ചമഭാവത്തിലെ കേതുകുജയോഗം മക്കൾ, ഗൃഹത്തിലെ വയോജനങ്ങൾ എന്നിവർ മൂലമുള്ള ഏതെങ്കിലും വിധത്തിലുള്ള ക്ലേശങ്ങൾക്ക് കാരണമാകാം.
/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-04-2025-07-23-11-01-53.jpg)
അശ്വതി
പ്രായഭേദമന്യേ പഠനാർത്ഥികൾക്ക്, ഏറ്റവും ഉചിതമായ കാലമാണ്. ശുക്രൻ്റെ അനുകൂല സഞ്ചാരം മനസ്സന്തുഷ്ടിയ്ക്കും സൗഹൃദങ്ങളുടെ പുഷ്ടിക്കും പ്രണയ പുരോഗതിക്കും കാരണമാകുന്നതാണ്. ഏഴരശ്ശനിക്കാലമാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനിഷ്ടകാര്യങ്ങൾ ഇടക്കിടെ തലപൊക്കാം. ലാഭസ്ഥാനത്തിൽ സഞ്ചരിക്കുന്ന രാഹു തീരെ പ്രതീക്ഷിക്കാത്ത സന്തോഷം പകരുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-03-2025-07-23-11-01-53.jpg)
പൂരം
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാൻ ക്ലേശിക്കും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ കൈവരും. നിലവിലെ തൊഴിലിൽ തത്കാലം പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ധനപരമായി അനുഭവപ്പെടുന്ന ശോച്യതകൾക്ക് പരിഹാരമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് പുതിയ മുഖം നൽകും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-02-2025-07-23-11-01-53.jpg)
പൂരം
വിദ്യാഭ്യാസ പരമായി ഉയർച്ചയുണ്ടാവും. പൂരം നക്ഷത്രത്തിലെ പാപഗ്രഹയോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. വൈദ്യസഹായം ഒഴിവാക്കരുത്. മാനസിക പിരിമുറുക്കം നിദ്രാഭംഗം വരുത്താം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധു/ സുഹൃൽ സഹായം തേടേണ്ട സ്ഥിതി വന്നേക്കും. ആത്മസംയമനം, സഹിഷ്ണുത എന്നിവ കൈവിടരുത്. പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തണം.
/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-06-2025-07-23-11-01-53.jpg)
അത്തം
ആദിത്യൻ പത്തിലും പതിനൊന്നിലും, ബുധൻ പതിനൊന്നിലും, ശുക്രൻ ഒമ്പതിലും സഞ്ചരിക്കുകയാൽ തൊഴിൽ രംഗത്ത് സുവർണ്ണകാലമാണ്. തൊഴിലിടത്തിൽ സ്വീകാര്യതയുണ്ടാവും. അധികാരികളുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ മികവുകൾ പുറത്തെടുക്കും. പ്രതീക്ഷിച്ച ലാഭം കച്ചവടത്തിലൂടെ കരഗതമാവുന്നതാണ്. ചില ഭാഗ്യാനുഭവങ്ങൾ വന്നെത്തും. പ്രിയജനങ്ങളുടെ പിന്തുണ കരുത്താകും.
/indian-express-malayalam/media/media_files/2025/07/23/july-2025-job-life-ga-05-2025-07-23-11-01-53.jpg)
അത്തം
മാതാപിതാക്കൾക്ക് സ്വസ്ഥതയുണ്ടാവും. പന്ത്രണ്ടിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ക്രമാധികമായ ചെലവുകളേർപ്പെടും. അക്കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൽ അസൂയാവഹമായ നേട്ടം കൈവരിക്കുന്നതാണ്. രാഹുവിൻ്റെ സ്ഥിതി ശത്രുവിജയം നേടിത്തരും. കണ്ടകശനി ദാമ്പത്യസൗഖ്യത്തിന് വിട്ടുവീഴ്ചകൾ കൂടിയേതീരൂ എന്ന് വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.