scorecardresearch

July 16- July 22, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

July 16- July 22 Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

July 16- July 22 Weekly Horoscope Astrological Predictions Makam to Thrikketta: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
New Update
Astrology | Horoscope

ജൂലൈ 16 മുതൽ 22 വരെയുള്ള വാരഫലം

July 16- July 22 Weekly Horoscope Astrological Predictions Makam to Thrikketta: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടങ്ങി പൂയം ഞാറ്റുവേലയിൽ പ്രവേശിക്കുന്നു, വാരമദ്ധ്യത്തിൽ. ചന്ദ്രൻ കൃഷ്ണചതുർദശിയിൽനിന്നും അമാവാസി പിന്നിട്ട് പതിയെ വെളുത്ത പക്ഷമായി വളരുന്നു. ശനി വക്രഗതിയിൽ കുംഭത്തിലും ചൊവ്വയും ശുക്രനും മകത്തിലും തുടരുന്നു. വ്യാഴം ഭരണിയിലും ബുധൻ പുണർതത്തിലും രാഹു അശ്വതിയിലും കേതു ചിത്തിരയിലും സഞ്ചാരം തുടരുകയാണ്.

Advertisment

ഈ ഗ്രഹനില / ഗ്രഹസ്ഥിതി വ്യക്തമാക്കും വിധം മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്.

മകം: ജന്മനക്ഷത്രത്തിൽ ശുക്രനും കുജനും ഒന്നിക്കുന്നതിനാൽ മനസ്സംഘർഷങ്ങൾ ഉയരാം. വൈകാരിക പ്രതികരണങ്ങൾക്ക് തുനിഞ്ഞേക്കാം. ശുക്രനാൽ ഭൗതിക നേട്ടങ്ങൾ വന്നുചേരും. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കുറയുന്നതായി തോന്നാം. നിർബന്ധശീലം കൂടുന്നതായി കുടുംബാംഗങ്ങൾ നിരീക്ഷിച്ചേക്കും. ആഴ്ചയുടെ തുടക്കത്തിൽ ചെലവിനും അലച്ചിലിനും സാധ്യതയുണ്ട്. അതിനുശേഷം കാര്യസിദ്ധിയുണ്ടാകും.

Advertisment

പൂരം: ക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ച ലാഭം ഉണ്ടാവണമെന്നില്ല. കരുതി വെച്ചിരുന്ന ധനം മറ്റുകാര്യങ്ങൾക്ക് ചെലവായെന്നു വരാം. നിഷ്പ്രയോജനകരങ്ങളായ കാര്യങ്ങൾ ചെയ്യേണ്ടതായി വന്നേക്കും. മനസ്സ് ഒരുകാര്യത്തിലും ഉറച്ചുനിൽക്കുകയില്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. നവസംരംഭങ്ങൾക്ക് കാലം അനുകൂലമാണെന്ന് പറയുക വയ്യ. കുടുംബാംഗങ്ങളെ ഒത്തിണക്കുന്നതിൽ ഒരുവിധം വിജയിക്കും.

ഉത്രം: മുൻ തീരുമാനങ്ങൾ ഭംഗിയായി നിർവഹിക്കും. മത്സരങ്ങളിൽ വിജയിക്കാൻ കഴിയുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും പ്രതീക്ഷിക്കാം. വ്യാപാരത്തിലെ പ്രതിസന്ധികൾ ഒട്ടൊക്കെ പരിഹരിക്കാനാവും. വിജ്ഞാന സമ്പാദനം, പഠിപ്പിൽ പുരോഗതി എന്നിവ സ്വാഭാവികമായി തന്നെ സംഭവിക്കുന്നതാണ്. ഗാർഹികരംഗത്ത് അസ്വാരസ്യങ്ങൾ ഉയർന്നാലും അവയെ സമർത്ഥമായി പരിഹരിക്കുന്നതാണ്.

അത്തം: പന്ത്രണ്ടിലെ കുജസ്ഥിതി മൂലം വസ്തു ഇടപാടുകളിൽ പരാജയം വരാം. കലഹവാസന കുടുംബാന്തരീക്ഷത്തെ കലുഷിതമാക്കാനിടയുണ്ട്. മറ്റുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളുകയില്ല. അറിഞ്ഞോ അറിയാതെയോ വാഗ്ദാനങ്ങൾ ലംഘിച്ചേക്കും. സാമ്പത്തികമായി മെച്ചം ഭവിക്കുന്നതാണ്. ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യപരമായി സമയം അത്ര മോശമല്ല. ആഴ്ചയുടെ ആദ്യ പകുതിക്ക് മികവേറും.

ചിത്തിര: സ്വശക്തി തിരിച്ചറിയും. ആത്മക്ലേശങ്ങൾ കുറയാം. അദ്ധ്വാനം ലഘൂകരിക്കപ്പെടും. അവിവാഹിതരുടെ വിവാഹ പരിശ്രമങ്ങൾ ഫലവത്താകുന്ന കാലമാണ്. ഋണബാധ്യതകൾ തെല്ല് പരിഹൃതമാകാം. രാഷ്ട്രീയ സ്ഥാനങ്ങൾ ലഭിച്ചേക്കാം. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ലാഭം കൈവരുന്നതാണ്. അഗ്നി, ആയുധം, വൈദ്യുതി, ക്രമസമാധാനം, സൈന്യം മുതലായ മേഖലകളിൽ ജോലി നോക്കുന്നവർക്ക് പദവി, വേതനം എന്നിവയിൽ ഗുണപരമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

ചോതി: യാത്രകൾ കൊണ്ട് നേട്ടങ്ങൾ വന്നുചേരും. ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള വഴി തെളിയുന്നതാണ്. കൈവായ്പകൾ മടക്കാൻ സാധിച്ചേക്കും. ആദിത്യബുധന്മാർ പത്തിൽ തുടരുകയാൽ നൈപുണ്യത്തോടെ ഏതു കാര്യവും നിർവഹിക്കാനാവും. ഉദ്യോഗസ്ഥർക്കും ചില ഗുണാനുഭവങ്ങൾ ഉണ്ടായേക്കും. പ്രണയികൾക്ക് അനുരാഗം ഹൃദയബന്ധമായി മാറാം. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ നീങ്ങിയേക്കും.

വിശാഖം: ഗുണാനുഭവങ്ങൾക്ക് മുൻതൂക്കമുള്ള വാരമായേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കൈവരിക്കാൻ സാധിക്കും. സാങ്കേതിക വിഷയങ്ങളിൽ വൈദഗ്ദ്ധ്യം നേടുവാൻ കഴിയുന്നതാണ്. പ്രധാന ഗ്രഹങ്ങളെല്ലാം അനുകൂല ഭാവങ്ങളിലാകയാൽ കുറച്ചു നാളായി തുടർന്നുവരുന്ന ക്ലേശങ്ങളും കാര്യതടസ്സങ്ങളും നീങ്ങുന്നതാണ്. തൊഴിൽ മേഖലയിൽ മുന്നേറ്റവും ആദായവും സഞ്ജാതമാകും. കുടുംബ സൗഖ്യം ഭവിക്കും.

അനിഴം: ആഴ്ചയുടെ രണ്ടാം പകുതിക്ക് മികവുണ്ടാവും. തുടക്കത്തിൽ തൊഴിൽപരമായ സമ്മർദ്ദങ്ങൾ കൂടാം. ചുമതലകൾ നിർവഹിക്കുന്നതിൽ ക്ലേശിക്കുന്നതാണ്. വ്യാപാരത്തിൽ മാന്ദ്യം വന്നേക്കും. അലച്ചിലുകൾ വരാം. കുടുംബപരമായ വിയോജിപ്പുകൾ അനുരഞ്ജനത്തിലാവും. വായ്പകൾക്കുള്ള ശ്രമം വിജയം കാണുന്നതാണ്. കരാർ പണികളിൽ നിന്നും കിട്ടേണ്ടതുക ലഭിച്ചേക്കും. ആരോഗ്യപരമായി ശ്രദ്ധ വേണം.

തൃക്കേട്ട: ബുദ്ധിപരമായ തീരുമാനങ്ങൾ വിജയത്തിലേക്ക് നയിക്കും. വൈകാരികമായ സംയമം പാലിക്കണം. കലഹ പ്രേരണകൾ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഭൂമിവ്യവഹാരങ്ങൾക്ക് കാലം അനുകൂലമല്ല. കരാർ പണികൾ തുടർന്നും ലഭിക്കുന്നതിൽ അനിശ്ചിതത്വം വരാം. കഫജന്യരോഗങ്ങളുടെ ഉപദ്രവം ഉണ്ടായേക്കാം. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കും. വാരത്തിന്റെ പകുതി മുതൽ സാമ്പത്തികമായും തൊഴിൽപരമായും നന്ന്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: