scorecardresearch

July 16- July 22, 2023: വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope, Astrological Predictions

July 16- July 22 Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

July 16- July 22 Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Astrology | Horoscope

ജൂലൈ 16 മുതൽ 22 വരെയുള്ള വാരഫലം

July 16- July 22 Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടങ്ങി പൂയം ഞാറ്റുവേലയിൽ പ്രവേശിക്കുന്നു, വാരമദ്ധ്യത്തിൽ. ചന്ദ്രൻ കൃഷ്ണചതുർദശിയിൽ നിന്നും അമാവാസി പിന്നിട്ട് പതിയെ വെളുത്ത പക്ഷമായി വളരുന്നു. ശനി വക്രഗതിയിൽ കുംഭത്തിലും ചൊവ്വയും ശുക്രനും മകത്തിലും തുടരുന്നു. വ്യാഴം ഭരണിയിലും ബുധൻ പുണർതത്തിലും രാഹു അശ്വതിയിലും കേതു ചിത്തിരയിലും സഞ്ചാരം തുടരുകയാണ്.

Advertisment

ഈ ഗ്രഹനില / ഗ്രഹസ്ഥിതി വ്യക്തമാക്കും വിധം അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്.

Advertisment

അശ്വതി: ക്രിയാശേഷി വർദ്ധിക്കും. സൂര്യൻ ഏഴാം നക്ഷത്രത്തിൽ നിന്നും നീങ്ങുന്നതോടെ ക്ലേശങ്ങൾ കുറയാം. നല്ല യാത്രകൾ, തീർത്ഥാടനങ്ങൾ ഇവ ഒരു സാധ്യതയാണ്. അനുജന്മനക്ഷത്രത്തിൽ കുജൻ തുടരുന്നത് ചില തടസ്സങ്ങൾക്ക് കാരണമാകാം. രണ്ടാം നക്ഷത്രത്തിലെ വ്യാഴസ്ഥിതി ധനവരവ് സുഗമമാക്കുന്നതാണ്. നാലാം ഭാവാധിപനായ ചന്ദ്രന് ബലം വന്നു തുടങ്ങുകയാൽ ക്രമേണ ബന്ധുക്കൾ മൂലം ചില നേട്ടങ്ങൾ വന്നെത്താം. പൊതുവേ ഗുണാനുഭവങ്ങൾക്ക് വഴിയൊരുക്കുന്ന വാരമായേക്കാം.

ഭരണി: വ്യാഴത്തിന്റെ ജന്മനക്ഷത്ര സഞ്ചാരം ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പോംവഴി തെളിയില്ല. സൂര്യൻ നാലിൽ സഞ്ചരിച്ചുതുടങ്ങുന്നതിനാൽ മനക്ലേശം വരും. വ്യാപാരികൾക്ക് ചില സമ്മർദം ഉണ്ടായേക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരകളുമായി അനൈക്യം ഭവിക്കുന്നതാണ്. എന്നാൽ നാലിൽ ബുധൻ തുടരുകയാൽ വിദ്യാർത്ഥികൾക്ക് ഗുണമേറും. വിശാലമായ കാഴ്ചപ്പാട് പല കാര്യത്തിലും പുലർത്തും. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സാഹചരും ഉദിക്കാം.

കാർത്തിക: സ്ഥിരം തലവേദനകളിൽ നിന്നും രക്ഷയുണ്ടാവും. സൂര്യന്റെ മൂന്നിലെ സഞ്ചാരം മന:ശക്തി നൽകും. മുൻപ് നിസ്സഹകരണം പുലർത്തിയവർ സ്വമേധയാ മുന്നോട്ടു വരും. പുതുസംരംഭങ്ങളിൽ ആലോചന ശക്തമാകും. സാമ്പത്തിക അടിത്തറ ബലപ്പെടാം. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നെന്നാലും അവയെ ഭംഗിയായി പരിഹരിക്കാനാവും. പ്രതീക്ഷിച്ച ധനം വന്നെത്തുന്നതാണ്.

രോഹിണി: സാഹചര്യങ്ങളോട് പ്രതിഷേധിക്കുന്നത് അവസാനിപ്പിക്കും. പ്രശ്നങ്ങളോട് ഇണങ്ങിക്കൊണ്ട് അവയെ പരിഹരിക്കാൻ ശ്രമിച്ചേക്കും. അധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. ഉദ്യോഗത്തിൽ പദവികളേറുന്നതാണ്. ഋണബാദ്ധ്യതകളിൽ ആശ്വാസം ഉണ്ടാവും. ഗൃഹ / വാഹന നവീകരണം ഒരു സാധ്യതയായി പറയാം. ആരോഗ്യപ്രശ്നങ്ങളിൽ വൈദ്യസഹായം തേടാൻ അമാന്തിക്കരുത്.

മകയിരം: വലിയ കാര്യങ്ങൾ നേടാൻ ആഗ്രഹിക്കും. എന്നാൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടും. വിജ്ഞാന സമ്പാദനത്തിന് സമയം കണ്ടെത്തും. നല്ല കാര്യങ്ങൾക്ക് ചെലവുണ്ടാകും. തീർത്ഥാടനയോഗം കാണുന്നു. ദേഹസൗഖ്യത്തിന് ചികിൽസകൾ അവലംബിക്കാം. പുതിയ സംരംഭം തുടങ്ങാൻ നിരന്തര പരിശ്രമം വേണ്ടിവരുന്നതാണ്. കൈവായ്പകൾ പ്രയോജനപ്പെടുത്തിയേക്കും.

തിരുവാതിര: കാര്യസാദ്ധ്യത്തിന് രാജവഴികൾ മാത്രമല്ല, കുറുക്കുവഴികളും തേടും. ശക്തമായ പിന്തുണ പലരിൽ നിന്നും ലഭിക്കുന്നതാണ്. കുടുംബപ്രശ്നങ്ങളെ മൗനം കൊണ്ട് നേരിടുക ഉചിതം. ക്ഷമ പരീക്ഷിക്കപ്പെടാം. വാരത്തിന്റെ തുടക്കത്തിന് ശോഭ കുറഞ്ഞേക്കും. ആലസ്യത്തിന്റെ പുതപ്പിൽ ഉറങ്ങിയെന്ന് വരാം. വ്യാഴം മുതൽ ധനപരമായി നന്ന്. അഞ്ചും ആറും ഭാവാധിപന്മാർ ഒരുമിക്കുകയാൽ മക്കളുടെ കാര്യതിൽ ഉൽക്കണ്ഠകൾ ഉണ്ടാവാം.

പുണർതം: മിഥുനക്കൂറുകാർക്ക് നേട്ടം കൂടും. പരീക്ഷണങ്ങൾ പരാജയപ്പെടില്ല. സമയോചിതമായ പ്രവർത്തനം ശ്ലാഘിക്കപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകുന്നതാണ്. വ്യാപാരികൾ ആഴ്ചയുടെ തുടക്കത്തിൽ വായ്പാതിരിച്ചടവിന് വിഷമിച്ചേക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പ്രതീക്ഷിച്ച തുടർച്ച സിദ്ധിക്കുന്നതാണ്. മുഖരോഗങ്ങൾ ഒരു സാധ്യതയാണ്. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും.

പൂയം: ക്ലേശങ്ങൾ തുടർക്കഥയാണോ എന്ന് ചിലപ്പോൾ തോന്നും. എങ്കിലും ജീവിതത്തോടുള്ള ഇമ്പം കുറയില്ല. എല്ലാവരേയും സഹകരിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. യാത്രകളുണ്ടായേക്കും. ചെറുനേട്ടങ്ങൾ അവയിലൂടെ കൈവരാം. ധനപരമായി സ്ഥിതി സമ്മിശ്രമായിരിക്കും. സാങ്കേതികമായി പുതിയത് പലതും പഠിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പൊതുവേ ശ്രദ്ധ വേണ്ടതുണ്ട്.

ആയില്യം: ഏല്പിച്ച ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കർമ്മോത്സുകത പ്രശംസിക്കപ്പെടാം. ഭൂമി സംബന്ധിച്ച ഏർപ്പാടുകൾ തടസ്സം കൂടാതെ നടന്നേക്കും. വ്യാപാരികൾക്ക് ന്യായമായ ലാഭം വന്നുചേരുന്നതാണ്. വമ്പിച്ച മുതൽമുടക്കിന് കാലം അനുകൂലമാണെന്ന് പറയുകവയ്യ! കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ പുത്തനുണർവ്വേകും. വൃദ്ധജനങ്ങളുടെ പതിവുള്ള ആരോഗ്യപരിശോധനകളിൽ ഉദാസീനത കാട്ടരുത്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: