scorecardresearch

July 09- July 15, 2023: വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope, Astrological Predictions

മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വായിക്കാം

മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വായിക്കാം

author-image
S. Sreenivas Iyer
New Update
Horoscope | Astrology | iemalayalam

ജൂലൈ 9 മുതൽ 15 വരെയുള്ള വാരഫലം

July 09- July 15 Weekly Horoscope Astrological Predictions Moolam to Revathi: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ കൂടുതൽ പ്രഭാരഹിതനായി യാത്ര തുടരുകയാണ്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിൽ. ഇരുഗ്രഹങ്ങളും മകം നക്ഷത്രത്തിലാണ് എന്ന സവിശേഷതയും ഉണ്ട്. വ്യാഴം മേടത്തിൽ ഭരണി നാളിലാണ്. ശനി വക്രത്തിൽ ചതയത്തിലും. ബുധൻ കർക്കടകത്തിൽ യാത്ര തുടരുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുകയാണ്.

Advertisment

ഈ ഗ്രഹനില / ഗ്രഹസ്ഥിതി വ്യക്തമാക്കും വിധം മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്.

മൂലം: ആഴ്ചയുടെ തുടക്കം മെച്ചപ്പെട്ടതാവില്ല. ശാരീരിക ക്ലേശങ്ങൾ ഉണ്ടാവും. തൊഴിലിൽ മാന്ദ്യം അനുഭവപ്പെട്ടേക്കാം. സഹായവാഗ്ദാനങ്ങൾ പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ലെന്നു വന്നേക്കാം. വ്യാഴാഴ്ച മുതൽ കാര്യങ്ങൾ അനുകൂലമായിത്തീരാം. വീടുവിട്ടുനിന്നവർക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനായേക്കും. ആർത്ഥികമായ അലട്ടലുകൾക്ക് മാറ്റം വരുന്നതാണ്. ലോൺ, ചിട്ടി ഇവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മക്കളുടെ പഠനാദികാര്യങ്ങളിൽ മെച്ചം ഉണ്ടാവും. ഗാർഹികസ്വാസ്ഥ്യം സന്തോഷമേകും.

Advertisment


പൂരാടം: ചെറിയ കാര്യങ്ങൾ നേടാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരാം. വ്യാപാരരംഗം ഉദാസീനമാകുന്നതാണ്. ബന്ധുക്കളുടെ പിന്തുണ ദുർബലമായിരിക്കും. വിരോധികൾക്ക് വല്ല മനപ്രയാസവും സൃഷ്ടിക്കാനായേക്കും. ആഴ്ചയുടെ മദ്ധ്യം മുതൽ കർമ്മരംഗത്തിൽ പുതിയ ഉണർവ് പ്രതീക്ഷിക്കാം. അദ്ധ്വാനം വിലമതിക്കപ്പെടുന്നതാണ്. ഉത്രാടം:- ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. തൊഴിൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി, ആനുകൂല്യങ്ങൾ ഇവ കൈവശം വന്നെത്തും. കരാർ പണികൾക്ക് തുടർച്ച ഉണ്ടാകുന്നതാണ്. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടും.


ഉത്രാടം: ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. തൊഴിൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി, ആനുകൂല്യങ്ങൾ ഇവ കൈവശം വന്നെത്തും. കരാർ പണികൾക്ക് തുടർച്ച ഉണ്ടാകുന്നതാണ്. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടും.
ചില സൗഹൃദങ്ങൾ നൽകുന്ന മാനസികോർജ്ജം എത്ര വിലപ്പെട്ടതാണ് എന്നറിയും. ഗൃഹം മോടിപിടിപ്പിക്കാൻ പദ്ധതി തയ്യാറാക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വാരത്തിന്റെ രണ്ടാം പകുതിക്ക് മാറ്റ് കുറവായിരിക്കും.

തിരുവോണം: ആശയപരമായി ഔന്നത്യം പുലർത്തും. വിജയതന്ത്രങ്ങൾ ഒരുക്കുന്നതിൽ മികവ് കാട്ടും. സജ്ജനങ്ങളുടെ പിന്തുണ വലിയ കരുത്തേകും. ധനപരമായി മെച്ചമുള്ള കാലമാണെന്ന് പറയാം. ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധ കുറയും. വാഹനം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. അഷ്ടമത്തിലെ കുജനാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കും. ആഢംബരത്തിന് ചിലവേറുന്നതാണ്.


അവിട്ടം:
കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് ദാമ്പത്യക്ലേശവും മകരക്കൂറുകാരായ അവിട്ടം നാളുകാർക്ക് ആരോഗ്യപ്രശ്നങ്ങളും ഒരു സാധ്യതയാണ്. നക്ഷത്രാധിപനായ കുജന് ശുക്രയോഗവും ശനിദൃഷ്ടിയും ഉള്ളതിനാൽ സുഹൃൽ സംഗമങ്ങളുണ്ടാവും. ചില ബന്ധങ്ങൾ വിരോധത്തിനും ചിലതു സ്നേഹത്തിനും ഇടവരുത്താം. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവുന്നതാണ്. കാര്യസാദ്ധ്യത്തിന് പരിശ്രമം അധികമാവും. കൊടുക്കൽ വാങ്ങലുകളിൽ ലാഭം കൂടാം.


ചതയം: വിശ്വാസപൂർവ്വം ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർത്തീകരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ഏകാഗ്രത പുലർത്തും. മുൻ നിശ്ചയിച്ച യാത്രാപരിപാടികളിൽ പങ്കെടുക്കും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കുന്നതാണ്. വ്യാപാരത്തിൽ മെച്ചം പ്രതീക്ഷിക്കാം. പുതിയ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിൽ വിജയിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ പുലർത്തും. പതിവ് വൈദ്യപരിശോധനകൾ അനിവാര്യമാണ്.


പൂരുരുട്ടാതി: കലാമത്സരങ്ങളിലും കായിക പ്രവർത്തനങ്ങളിലും നേട്ടങ്ങൾ സിദ്ധിക്കും. സാമൂഹിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി യാത്രകൾ ഉണ്ടാവും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം, എതിർപ്പുകളെ പ്രതിരോധിക്കാനാവും. വായ്പാ തിരിച്ചടവിൽ ചില ക്ലേശങ്ങൾ വന്നേക്കാം. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ചെറിയ ലാഭം മാത്രമേ പ്രതീക്ഷിക്കേണ്ടൂ.


ഉത്രട്ടാതി: ബുദ്ധിപരമായി ഔന്നത്യം പ്രകടിപ്പിക്കും. ഗണിതം, വ്യാകരണം, ശാസ്ത്രം എന്നിവയിൽ അറിവ് സമ്പാദിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മേലധികാരികളുടെ പ്രശംസനേടും. കടബാധ്യതകളിൽ നിന്നും ഭാഗികമായി മോചനമുണ്ടാകും. തൊഴിൽ രംഗത്തുനിന്നും പലതരം നേട്ടങ്ങൾ വരും. വ്യാപാരികൾ ഉപഭോക്താക്കളുടെ പ്രീതി നേടുന്നതാണ്. പന്ത്രണ്ടിലെ ശനിയാൽ പാദരോഗങ്ങൾ , വാതക്ലേശം എന്നിവയ്ക്ക് സാധ്യത കാണുന്നു.

രേവതി: വിദ്യാർത്ഥികൾ പാഠ്യേതര മേഖലകളിലും കഴിവുകാട്ടും. തൊഴിൽപരമായി ഉയർച്ചകൾ വരാം. ചൊവ്വയ്ക്ക് ബലമുള്ളതിനാൽ എതിർപ്പുകളെ സാമർത്ഥ്യത്തോടെ അതിജീവിക്കും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തും. ന്യായമായ ആവശ്യങ്ങൾക്ക്
പണം വന്നെത്തും. കാലാവസ്ഥയുടെ പ്രതികൂലതകൾ സൃഷ്ടിക്കുന്ന രോഗങ്ങൾ വേഗം പിടികൂടിയേക്കാം. പൊതുവേ സംതൃപ്തിയേകുന്ന വാരം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: