scorecardresearch

July 09- July 15, 2023: വാരഫലം, അശ്വതി മുതൽ ആയില്യം വരെ: Weekly Horoscope, Astrological Predictions

July 09- July 15 Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

July 09- July 15 Weekly Horoscope Astrological Predictions Aswathi to Ayilyam: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Astrology | iemalayalam

ജൂലൈ 9 മുതൽ 15 വരെയുള്ള വാരഫലം

July 09- July 15 Weekly Horoscope Astrological Predictions Aswathi to Ayilyam: സൂര്യൻ പുണർതം ഞാറ്റുവേലയിൽ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ കൂടുതൽ പ്രഭാരഹിതനായി യാത്ര തുടരുകയാണ്. ചൊവ്വയും ശുക്രനും ചിങ്ങം രാശിയിൽ. ഇരുഗ്രഹങ്ങളും മകം നക്ഷത്രത്തിലാണ് എന്ന സവിശേഷതയും ഉണ്ട്. വ്യാഴം മേടത്തിൽ ഭരണി നാളിലാണ്. ശനി വക്രത്തിൽ ചതയത്തിലും. ബുധൻ കർക്കടകത്തിൽ യാത്ര തുടരുന്നു. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുകയാണ്.

Advertisment

ഈ ഗ്രഹനില / ഗ്രഹസ്ഥിതി വ്യക്തമാക്കും വിധം അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ആണ് ഇവിടെ വിശദമായി അന്വേഷിക്കുന്നത്.

അശ്വതി: കാര്യങ്ങൾക്ക് വലിയ മാറ്റം വരണമെന്നില്ല. കഴിഞ്ഞ ആഴ്ചയുടെ തുടർച്ച തന്നെ ആവും. ബുധൻ നാലിൽ വരുകയാൽ വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാവും. ഗവേഷകർക്ക് അന്വേഷണം തൃപ്തികരമാവും. ബന്ധുഭവനം സന്ദർശിച്ചേക്കാം. ബന്ധുക്കളുമായി ഒത്തുചേരാനും സാധ്യതയുണ്ട്. വ്യാഴം രണ്ടാം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ധനയോഗം ഉണ്ട്. അഞ്ചാം ഭാവത്തിലെ ചൊവ്വ- ശുക്രയോഗം ഗുണദോഷസമ്മിശ്രമാണ്.

Advertisment

ഭരണി: ആഴ്ചയുടെ തുടക്കം അല്പം ക്ലേശകരമായേക്കാം. കർമ്മവിഘ്നം ഒരു സാധ്യതയാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. ചൊവ്വാഴ്ച മുതൽ നല്ല അനുഭവങ്ങളാവും. വ്യാപാരം മെച്ചപ്പെടും. പ്രതീക്ഷിച്ച സാമ്പത്തിക ലാഭം വന്നുചേരും. സുഹൃത്തുക്കളുടെ പിന്തുണ കരുത്താകും. സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതികൾ ലഭിച്ചേക്കാം. യുക്തിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.

കാർത്തിക: കൗശലങ്ങൾ വിലപ്പോകുന്ന കാലമാണ്. ചിലപ്പോൾ കാര്യം നേടാൻ വളഞ്ഞ വഴികൾ വേണ്ടിവരും. നിലപാടുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാം. വാരാദ്യം മെച്ചമുണ്ടാവാം. വിശേഷിച്ചും സാമ്പത്തികമായി. പഠനത്തിൽ ഉഴപ്പുന്നത് അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടാം. പ്രൊഫഷണലുകൾക്ക് തൊഴിൽപരമായി സമ്മർദ്ദമേറാം. ചിട്ടയായ പ്രവർത്തനം എന്നത് ആഗ്രഹത്തിലൊതുങ്ങും. നക്ഷത്രാധിപൻ അഞ്ചാം നാളായ പുണർതത്തിൽ സഞ്ചരിക്കുകയാൽ എതിരാളികളും എതിർപ്പും ശക്തി നേടിയേക്കാം.

രോഹിണി: നാലാം ഭാവത്തിൽ ചൊവ്വയുള്ളതിനാൽ ഗാർഹികസൗഖ്യം കുറയുന്നതാണ്. കലഹ സാഹചര്യങ്ങളിൽ സംയമനം പുലർത്തേണ്ടതുണ്ട്. തൊഴിലിൽ കൂടുതൽ കാര്യക്ഷമത കാഴ്ചവെക്കേണ്ടിവരും. ബുധന്റെ മൂന്നിലെ സ്ഥിതിയാൽ ചില പിന്തുണകൾ വന്നെത്തും. അനാവശ്യ വ്യയത്തിനും സാധ്യതയുണ്ട്. മിതവ്യയം പരിപാലിക്കേണ്ടതുണ്ട്. ആരോഗ്യപരമായും കരുതലുകൾ അനിവാര്യമാണ്.

മകയിരം: നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ശുക്രനുമായി യോഗം തുടരുകയാൽ പ്രണയികൾക്ക് നല്ല സന്ദർഭമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഹൃദയബന്ധം വർദ്ധിക്കും. കർമ്മരംഗത്ത് ഗുണപുഷ്ടി പ്രതീക്ഷിക്കാം. തടസ്സപ്പെട്ടിരുന്ന കാര്യങ്ങളിൽ നീക്കുപോക്കുണ്ടാകും. ഗൃഹത്തിൽ നവീകരണജോലികൾ തുടങ്ങാം. വായ്പാ തിരിച്ചടവുകൾക്ക് തടസ്സമുണ്ടാവില്ല. തിങ്കൾ, ചൊവ്വ മികവേറുന്ന ദിനങ്ങൾ.

തിരുവാതിര: അനുകൂല ഫലങ്ങൾ വർദ്ധിക്കും. മത്സര വിജയം ഉറപ്പിക്കാം. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് കരാർ പണികളിൽ നിയമനം കിട്ടിയേക്കും. ഭൂമി സംബന്ധിച്ച ഇടപാടുകൾ ലാഭകരമായി മാറാം. പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകാൻ സാധിക്കുന്നതാണ്. ആരോഗ്യപരമായി കരുതൽ വേണ്ടതുണ്ട്.

പുണർതം: ഞായർ മുതൽ ബുധൻ വരെ ഗുണഫലങ്ങൾ കൂടും. ബിസിനസ്സിൽ അഭ്യുദയം പ്രതീക്ഷിക്കാം. മുതൽ മുടക്കുകൾ ലാഭകരമാവുന്നതാണ്. ഉദ്യോഗസ്ഥന്മാർക്ക് പുതിയ ചുമതലകൾ ലഭിച്ചേക്കും. ഭൂമി വ്യാപാരവുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ തുക വന്നെത്തുന്നതാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് മത്സരവിജയവും സ്ഥാനപ്രാപ്തിയും പ്രതീക്ഷിക്കാം. വ്യാഴം മുതൽ ചെലവേറുന്നതാണ്. യാത്രാക്ലേശവും സാധ്യതയാണ്.

പൂയം: എത്ര സംയമനം പാലിച്ചാലും പരുഷവാക്കുകൾ പറയേണ്ടി സാഹചര്യം ഭവിക്കാം.കാര്യബോധം ഇല്ലാത്ത കുടുംബാംഗങ്ങളോട് കയർക്കേണ്ടിവരും. ചൊവ്വ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ആദായം വർദ്ധിക്കുന്നതാണ്. കൈവായ്പകൾ കൊടുത്തുതീർക്കാനാവും. കർമ്മപുഷ്ടിയുള്ള വാരമാകയാൽ മുൻ തീരുമാനങ്ങൾ എല്ലാം സാക്ഷാല്കരിക്കും. ഒപ്പം ജോലി ചെയ്യുന്നവരുടെ കുത്സിതപ്രവർത്തനം തിരിച്ചറിയും. വാരാന്ത്യത്തിൽ യാത്രകൾ ഉണ്ടാവാനിടയുണ്ട്.

ആയില്യം: പിണങ്ങിയ കൂട്ടുകാർ ഇണങ്ങാം. രണ്ടാം നക്ഷത്രത്തിൽ ചൊവ്വയും ശുക്രനും സംഗമിക്കുകയാൽ നല്ല വാക്കുകളും കഠിന വാക്കുകളും പറയേണ്ട സ്ഥിതിയുണ്ടാകും. ധനപരമായ കാര്യങ്ങളിൽ അതീവശ്രദ്ധ വേണം. കർമ്മരംഗം കുറച്ചൊക്കെ മെച്ചപ്പെടാൻ സാധ്യത കാണുന്നു. ചൊവ്വ മുതൽ വെള്ളി വരെ ദിവസങ്ങൾക്ക് ഗുണമേറും. ആയുധം, അഗ്നി, വൈദ്യുതി ഇവയുടെ ഉപയോഗത്തിൽ ഏറെ കരുതൽ വേണ്ടതുണ്ട്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: