scorecardresearch

July 01- July 08, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

July 01- July 08 Weekly Horoscope Astrological Predictions Makam to Thrikketta: ഈ ആഴ്ചയിലെ ഗ്രഹനില മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

July 01- July 08 Weekly Horoscope Astrological Predictions Makam to Thrikketta: ഈ ആഴ്ചയിലെ ഗ്രഹനില മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു/ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്

author-image
S. Sreenivas Iyer
New Update
Weekly Horoscope, Horoscope

July 01- July 08, 2023: വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope, Astrological Predictions

July 01- July 08 Weekly Horoscope Astrological Predictions Makam to Thrikketta: തിരുവാതിര ഞാറ്റുവേല തുടരുന്നു. ജൂലൈ 3 ന് ഗുരുപൂർണിമ. പിന്നീട് കൃഷ്ണപക്ഷം. ശനി ചതയത്തിൽ വക്രഗതിയിലും വ്യാഴം ഭരണി നക്ഷത്രത്തിലും സഞ്ചരിക്കുന്നു. രാഹു അശ്വതിയിലും കേതു ചിത്തിരയിലും തുടരുകയാണ്.

Advertisment

നീചം കഴിഞ്ഞ ചൊവ്വ ചിങ്ങം രാശിയിൽ ബലവാനായി സഞ്ചരിക്കുന്നു. ബുധൻ മിഥുനത്തിലാണ്. ശുക്രൻ ആഴ്ചയുടെ ഒടുവിൽ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിക്കുന്നു. ഈവിധത്തിലുള്ള ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ ഫലം ഇവിടെ പരിശോധിക്കുകയാണ്.

മകം:- 'വീണേടം വിഷ്ണുലോകം' എന്ന മട്ടിൽ സാഹചര്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കും. ചിലരുടെ കുതന്ത്രങ്ങളെ മുളയിലേ നുള്ളും. വാരത്തിന്റെ ആദ്യദിനങ്ങളിൽ കയ്പേറുന്നതായി തോന്നുന്നതാണ്. ബുധൻ തൊട്ട് ശനി വരെ ദിവസങ്ങളിൽ കാര്യങ്ങൾ വരുതിയിലാകും. വിജയം അനിഷേധ്യമായിരിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ദാമ്പത്യജീവിതത്തിൽ സംതൃപ്തി നിറയും.

Advertisment

പൂരം:- വാക്സ്ഥാനാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാം. വിദ്യാർത്ഥികളുടെ എഴുത്തിൽ അക്ഷരത്തെറ്റ് നിറയാം. ധനപരമായും ശ്രദ്ധ വേണം. ഫയലുകൾ തീർപ്പാക്കാൻ ശുഷ്കാന്തി കുറയുകയാൽ ഉദ്യോഗസ്ഥർ അധികാരികളുടെ ശാസന കേൾക്കും. വാരമധ്യം മുതൽ കൂടുതൽ നല്ല ഫലങ്ങൾ വന്നുചേരുന്നതാണ്.

ഉത്രം:- കാലം കുറച്ചൊക്കെ അനുകൂലമാണ്. ദുഷ്കരം എന്ന് തോന്നിയിരുന്നവ സുകരമാണെന്ന് വരും. പ്രമുഖരുടെ വിശ്വാസമാർജ്ജിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ വിജയിക്കാനാവും. വൈപരീത്യങ്ങളെ സുഘടിതമാക്കും. കുടുംബഭദ്രതയിൽ ആഹ്ളാദിക്കാനാവും. ചിങ്ങച്ചൊവ്വ ക്ഷോഭങ്ങൾക്ക് വഴിതുറക്കാം. ആത്മനിയന്ത്രണം അനിവാര്യമാണ്. ചെലവുകളിലും മിതത്വം ശീലിക്കേണ്ടതുണ്ട്.

അത്തം:- അദ്ധ്വാനഭാരം കൂടുന്നതാണ്. പല കാര്യങ്ങളിൽ ഏകകാലത്ത് പ്രവർത്തിക്കേണ്ടുന്ന സാഹചര്യം മാനസിക സമ്മർദ്ദം സൃഷ്ടിക്കാം. സുഹൃത്തുക്കളുടെ പിന്തുണ നേടുന്നതാണ്. എന്നാൽ ബന്ധുക്കളുമായി അകലേണ്ടി വരാം. ചെറുയാത്രകൾ നിരന്തരമാവും. വരുമാനം മോശമാവില്ല. കടബാധ്യതകൾ ചിലപ്പോൾ വിഷാദം സൃഷ്ടിക്കാം. യുവാക്കളുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവാം.

ചിത്തിര:- കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപരമായി സുഖഹാനി ഭവിക്കാം. സ്വന്തം തീരുമാനങ്ങൾ സ്വയം തിരുത്തേണ്ടുന്ന സ്ഥിതി വരാം.
മറ്റു ചില ഗ്രഹങ്ങളുടെ ആനുകൂല്യം ഉള്ളതിനാൽ നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. ഉന്നതരുടെ പിന്തുണ ലഭിച്ചേക്കാം. വ്യവഹാരത്തിൽ അനുരഞ്ജനം സാധ്യമാകുന്നതാണ്. മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും. കുടുംബ പ്രശ്നങ്ങൾക്ക് വേഗത്തിൽ തീരുമാനം കണ്ടെത്തും. ഭൂമിയിൽ നിന്നും ആദായം വന്നുതുടങ്ങും.

ചോതി:- പ്രണയികൾക്ക് നല്ല ദിവസങ്ങളാണ്. ദമ്പതികൾക്ക് പരസ്പരൈക്യം വർദ്ധിക്കും. ആഴ്ചയുടെ തുടക്കത്തിൽ ശുഭവാർത്തകൾ കേൾക്കും. പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ നീങ്ങാം. വ്യാപാര വിപുലീകരണത്തിന് കാലം അനുകൂലമാണ്. വായ്പ- ചിട്ടി ഇവ ധനസമാഹരണം സാധ്യമാക്കും. ജീവിതശൈലീ രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും.

വിശാഖം:- തൊഴിലിൽ സക്രിയമാവാൻ സാധിച്ചെന്ന് വരില്ല. പുതുകാര്യങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കും. എന്നാൽ പത്താം ഭാവത്തിൽ ചൊവ്വയും അവിടേക്ക് ശനി ദൃഷ്ടിയും ഭവിക്കുകയാൽ എതിർപ്പുകളും ചില നഷ്ടങ്ങളും കൂടി സംഭവിക്കാം. വലിയ മുതൽ മുടക്കുകൾക്ക് തുനിയരുത്. വ്യക്തിപരമായി കാലം അനുകൂലമാണ്. ദാമ്പത്യം തൃപ്തികരമാവും. വിദ്യാഭ്യാസകാര്യത്തിൽ അന്യദേശവാസം ഒരു സാധ്യതയാണ്.

അനിഴം:- നിലപാടുകളിൽ നിന്നും പിറകോട്ട് പോയേക്കാം. ആത്മവിചാരം അധികം ആയേക്കും. വീട്ടിലെ അറ്റകുറ്റപ്പണിക്ക് പണം കണ്ടെത്തും. കടം വാങ്ങാൻ പ്രേരണ വരാം. കലാമത്സരങ്ങൾക്ക് തയ്യാറെടുപ്പാരംഭിക്കും. ശരീരമനസ്സുകളെ ആലസ്യം ബാധിച്ചേക്കാനിടയുണ്ട്. കുടുംബാംഗങ്ങളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളെ ശാസിക്കും. മിത്രങ്ങളുടെ ഉപദേശം, വിശേഷിച്ചും സാമ്പത്തിക കാര്യങ്ങളിൽ ചെവിക്കൊള്ളാൻ തയ്യാറാവില്ല.

തൃക്കേട്ട: നക്ഷത്രാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ പറ്റാത്ത സാഹചര്യം വന്നുചേരാം. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും ഉചിതം. തൊഴിൽപരമായ നേട്ടങ്ങൾക്ക് പരിമിതിയുണ്ടാവും. ചില ദിവസങ്ങൾ ഉന്മേഷരഹിതമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. എന്നാൽ ഊഹക്കച്ചവടത്തിനും ഭൂമിയിടപാടിനും അത്ര നല്ല കാലമല്ല. കുടുംബബന്ധങ്ങൾ സാധാരണനിലയിൽ തുടർന്നേക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: