/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-01-2026-01-20-09-25-59.jpg)
വിശാഖം
പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന സമീപനം ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയാനാവും. വ്യാഴത്തിൻ്റെ ഭാഗ്യസ്ഥിതിയാൽ ജീവിതം ഒരുവിധം മുന്നോട്ടുപോകും. സഹായഹസ്തം നീട്ടിപ്പെടുന്നതാണ്. രാഹുവിൻ്റെ സ്ഥിതിയാൽ അലസത ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം കിട്ടാം. പൈതൃകസ്വത്തിൽ നിന്നും കുറച്ചുഭാഗം വിൽക്കാനാവും.
/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-02-2026-01-20-09-25-59.jpg)
വിശാഖം
ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്. അധികാരികളോട് പൊരുത്തപ്പെടും. സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതി വൈകില്ല. ബന്ധുക്കളെ സന്ദർശിക്കാനാവും. പുതുഗൃഹം നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ നടക്കും. അനുരാഗികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാവും. കിടപ്പുരോഗികൾക്ക് ചികിൽസാമാറ്റം ഗുണകരമാവും.
/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-03-2026-01-20-09-25-59.jpg)
അനിഴം
രണ്ടിലും മൂന്നിലുമായിട്ടുള്ള ആദിത്യസഞ്ചാരം മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങളുണ്ടാക്കും. കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കും. യുക്തിപൂർവ്വം സംസാരിക്കും. നിലപാടുകളിൽ ചാഞ്ചാട്ടമുണ്ടാവില്ല. അനാവശ്യമായ പരാജയഭീതിയിൽ നിന്നും പുറത്തുകടക്കും. ബിസിനസ്സുകാരുടെ ലോണപേക്ഷ പരിഗണിക്കപ്പെടുന്നതായിരിക്കും.
/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-04-2026-01-20-09-25-59.jpg)
അനിഴം
സഹോദരരുടെ പിണക്കം തീരാൻ മുൻകൈയെടുക്കും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങളുള്ളവർക്ക് ആശ്വാസ സാഹചര്യം ഉടലെടുക്കുന്നതാണ്. ഗാർഹികാന്തരീക്ഷം മെച്ചപ്പെടാനായി സഹനത്തിന് മുതിരും. മകൾക്ക് പുതുവാഹനം വാങ്ങിക്കൊടുക്കും. ആഢംബരച്ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതാണ്. കടബാധ്യത കുറയാൻ സാധ്യത കാണുന്നില്ല.
/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-05-2026-01-20-09-25-59.jpg)
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് ജനുവരി മുഴുവൻ മൗഢ്യമാണ്. പ്രധാന തീയതികളിൽ മറവി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. പാരമ്പര്യത്തിൽ അഭിമാനിക്കത്തക്ക സാഹചര്യം ഉടലെടുക്കും. വ്യാപാരികൾ വിപണിയിൽ മുന്നേറാൻ കിടമത്സരങ്ങളാൽ ഏറെ ക്ലേശിക്കുന്നതാണ്. ഗവേഷണം പൂർത്തിയാക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2026/01/20/january-vishakam-ga-06-2026-01-20-09-25-59.jpg)
തൃക്കേട്ട
കൂട്ടുകെട്ടുകളിൽ നിയന്ത്രണം ആവശ്യമാണ്. ജനുവരി 15 ന് ചൊവ്വ ഉച്ചത്തിൽ വരുന്നത് പലതരം സഹായം ലഭിക്കാൻ അവസരമൊരുക്കും. യാത്രകൾക്ക് ധാരാളം സമയം കണ്ടെത്താനാവും. കലാമത്സരങ്ങളിൽ അവതരണം ഭംഗിയാക്കുന്നതാണ്. വസ്തു വാങ്ങിക്കാനോ വിൽക്കാനോ സാധിച്ചേക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us