/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-01-2026-01-23-12-22-04.jpg)
തിരുവോണം
ചുമതലകൾ സഹപ്രവർത്തകരുമായി വീതിച്ചുകിട്ടുന്നത് ജോലിഭാരം കുറയ്ക്കും. ഉപജാപങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ജോലി തേടുന്നവർക്ക് അല്പം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ബിസിനസ്സിൽ ലാഭം കുറയില്ല. എന്നാൽ കൂടുതൽ മുതൽമുടക്ക് കരുതലോടെ വേണം. അനുഷ്ഠാനങ്ങൾ ഭംഗം വരാതെ നിർവഹിക്കുന്നതാണ്.
/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-02-2026-01-23-12-22-04.jpg)
തിരുവോണം
പ്രോജക്ടുകൾ സമർപ്പിക്കും. ഗവേഷണത്തിനായി കൂടുതൽ നേരം മാറ്റി വെക്കേണ്ട സ്ഥിതിയുണ്ടാവും. പാരമ്പര്യ സ്വത്തിൽ നിന്നും ആദായം ഉയരുന്നതാണ്. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാവും. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാം. ഗാർഹിക സൗഖ്യം തടസ്സപ്പെടില്ല. യാത്രകളാൽ മാനസികോല്ലാസത്തിന് സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-03-2026-01-23-12-22-04.jpg)
അവിട്ടം
കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗ്രഹങ്ങൾ അനിഷ്ടഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ ലാഘവത്വം പാടില്ല. തൊഴിൽ തേടുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാവാനിടയുണ്ട്. പക്ഷേ അത് താത്കാലികം മാത്രമാണെന്ന് ഓർത്താൽ മതി. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും അതിന് സാധ്യത കുറവാണ്.
/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-04-2026-01-23-12-22-04.jpg)
അവിട്ടം
ചെയ്തുപോരുന്ന തൊഴിൽ ഉപേക്ഷിക്കരുത്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ കരഗതമാവാം. വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവും. ലോൺ/ ചിട്ടി/ഇൻഷ്വറൻസ് ഇവയിൽ നിന്നും ആദായം വരും. ജീവിതശൈലീരോഗങ്ങളെ മരുന്നു കഴിച്ച് നിയന്ത്രിക്കാനായേക്കും.
/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-05-2026-01-23-12-22-04.jpg)
ചതയം
ജന്മത്തിൽ രാഹു സഞ്ചരിക്കുന്നത് ആലസ്യത്തിന് കാരണമാവും. പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുമെങ്കിലും അതിനായി പ്രയത്നിക്കില്ല. മാസത്തിൻ്റെ ആദ്യ പകുതിയിൽ ആദിത്യൻ പതിനൊന്നിൽ സഞ്ചരിക്കുന്നതു കൊണ്ട് മത്സരങ്ങളിൽ ജയിക്കും. പദവികൾ നിലനിർത്താനാവും. ഭൂമിയിൽ നിന്നുള്ള വരുമാനം തടസ്സപ്പെട്ടില്ല. ബിസിനസ്സിൽ വരവ് അധികരിക്കും.
/indian-express-malayalam/media/media_files/2026/01/23/january-thiruvonam-ga-06-2026-01-23-12-22-04.jpg)
ചതയം
ബന്ധുക്കളുടെ തർക്കം പരിഹരിക്കാൻ മുൻകൈയെടുക്കുന്നതാണ്. മാസത്തിൻ്റെ പകുതിക്കുമേൽ യാത്രകൾ കൂടാം. ആഢംബര വസ്തുക്കൾ വാങ്ങും. ഗൃഹം മോടിപിടിപ്പിക്കും. സന്താനങ്ങളുടെ പഠനം, ജോലി ഇവകളിൽ ഉത്കണ്ഠ കുറയാം. ഉന്നത ചിന്താഗതിയുള്ളവരുമായുള്ള സത്സംഗത്തിന് അവസരം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us