/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-01-2026-01-24-10-23-57.jpg)
പൂരൂരുട്ടാതി
ആദിത്യൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ ഹിതസ്ഥാനങ്ങളിലാകയാൽ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ചയും സമാധാനവും ഉണ്ടാവുന്നതാണ്. പലകാര്യങ്ങളിലും അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതായിരിക്കും. ഭൗതിക സാഹചര്യം പുഷ്ടിയാർജ്ജിക്കും. ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറുന്നത് വലിയ ആശ്വാസമേകും.
/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-02-2026-01-24-10-23-57.jpg)
പൂരൂരുട്ടാതി
കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുന്നതാണ്. സ്വന്തം ധനം ഉപയോഗിച്ച് തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് അബദ്ധമായില്ല എന്ന ആശ്വാസം വന്നെത്തും. സന്താനതടസ്സം/വിളംബം അനുഭവിക്കുന്നവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കുന്നതാണ്.
/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-03-2026-01-24-10-23-57.jpg)
ഉത്രട്ടാതി
ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം വരുന്നതാണ്. പഴമയും പുതുമയും സമന്വയിപ്പിക്കുന്നതിൽ വിജയിച്ചേക്കും. കർമ്മരംഗത്ത് ഉണർവ്വുണ്ടാവുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം സന്തോഷിപ്പിക്കും. ഉപജാപങ്ങളെ തിരസ്കരിക്കാൻ കഴിയും. വിട്ടുവീഴ്ചകൾക്ക് തയ്യാറാവുന്നതിനാൽ ദാമ്പത്യത്തിൽ സ്വസ്ഥത ഇടംപിടിക്കുന്നതാണ്.
/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-04-2026-01-24-10-23-58.jpg)
ഉത്രട്ടാതി
വസ്തുവാങ്ങാനോ വീടുപണി തുടങ്ങാനോ ഒക്കെ അവസരം സംജാതമായേക്കും. രാഷ്ട്രീയ പ്രവർത്തനത്തിൽ ചാരിതാർത്ഥ്യം അനുഭവപ്പെടും. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൽ നിന്നും കിട്ടേണ്ട രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. വിദേശത്തുള്ളവർക്ക് തൊഴിൽ ക്ലേശങ്ങൾ കുറയാം. സ്നേഹബന്ധത്തിൽ ദാർഢ്യമുണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികൾക്ക് സംബന്ധിക്കാൻ സാധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-05-2026-01-24-10-23-58.jpg)
രേവതി
ജന്മശനിക്കാലമാണ്, പന്ത്രണ്ടിൽ രാഹു സഞ്ചരിക്കുന്നു തുടങ്ങിയ കാര്യങ്ങളാൽ ചെറിയ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുകയാൽ ആത്മവിശ്വാസം ചോരില്ല. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവും. എല്ലാക്കാര്യങ്ങളിലും തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2026/01/24/january-pooruruttathi-ga-06-2026-01-24-10-23-58.jpg)
രേവതി
മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചൊവ്വ ലാഭസ്ഥാനത്ത് ഉച്ചസ്ഥനാവുകയാൽ ധനാഗമവും ഭൂമിയിൽ നിന്നുമുള്ള നേട്ടവും വന്നേക്കും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. യാത്രകൾ ഗുണമുണ്ടാക്കും. ഗാർഹസ്ഥ്യത്തിൽ ഐക്യം ദൃഢമാവും. കലാവാസന ആവിഷ്കരിക്കാൻ അരങ്ങൊരുങ്ങുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലവിധി വരുന്നതായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us