/indian-express-malayalam/media/media_files/2026/01/21/january-moolam-ga-02-2026-01-21-11-45-21.jpg)
മൂലം
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവും. ആദിത്യൻ ജന്മത്തിലും രണ്ടിലുമായി സഞ്ചരിക്കുകയാൽ കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവുന്നതാണ്. കർമ്മരംഗത്ത് സഹായിക്കാൻ പലരും മുന്നോട്ടുവരും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പകരക്കാരെ മാറ്റി സ്വയം ചുമതലകൾ നിർവഹിക്കുക നന്നായിരിക്കും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനാവും.
/indian-express-malayalam/media/media_files/2026/01/21/january-moolam-ga-01-2026-01-21-11-45-21.jpg)
മൂലം
സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നെത്തുന്നതാണ്. ഭോഗസുഖമുണ്ടാവും. പ്രണയികൾ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പുലർത്തും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കാം. ഭൂമി കാര്യങ്ങളിൽ നിയമ പ്രശ്നങ്ങൾ ഉടലെടുക്കാനിടയുണ്ട്.
/indian-express-malayalam/media/media_files/2026/01/21/january-moolam-ga-03-2026-01-21-11-45-21.jpg)
പൂരാടം
ന്യായമായ കാര്യങ്ങൾ നേടാൻ അശ്രാന്തപരിശ്രമം ആവശ്യമാവും. ഔദ്യോഗിക കാര്യങ്ങളിൽ നിഷ്കർഷ കുറയരുത്. വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുന്നത് ഉചിതം. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിവർത്തിക്കാനാവും. മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുപോയി താമസിപ്പിക്കാൻ സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്ന കാലമാണ്. മറവി പിടികൂടാം.
/indian-express-malayalam/media/media_files/2026/01/21/january-moolam-ga-05-2026-01-21-11-45-22.jpg)
പൂരാടം
നഷ്ടപ്പെട്ട രേഖകൾ മടക്കിക്കിട്ടുന്നതാണ്. ഭൗതിക നേട്ടങ്ങൾ ആഹ്ളാദിപ്പിക്കും. ക്ഷോഭം നിയന്ത്രിക്കണം. രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. കലാമത്സരങ്ങളിൽ തിളങ്ങാൻ സാധിക്കും. ധാർമ്മികത ഉയർത്തുന്ന പ്രവൃത്തികളിലേർപ്പെടുന്നതാണ്. കുടുംബസുഖം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2026/01/21/january-moolam-ga-04-2026-01-21-11-45-22.jpg)
ഉത്രാടം
ജന്മത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാൽ കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാവില്ല. ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടി വന്നേക്കും. ധനപരമായ അലട്ടലുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ജോലി തേടുന്നവർക്ക് നിബന്ധനകളോടെ ചില അവസരങ്ങൾ വന്നെത്തുന്നതാണ്. ശുക്രൻ ഇഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാനാവും.
/indian-express-malayalam/media/media_files/2026/01/21/january-moolam-ga-06-2026-01-21-11-45-22.jpg)
ഉത്രാടം
പ്രണയം പൂവണിയും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഇഷ്ടജനങ്ങളുമായി യാത്രകൾ നടത്തും. ചികിൽസക്കായി കുറച്ചു ധനം ചെലവായേക്കും. ഗൃഹത്തിൽ സമാധാനം വന്നുംപോയുമിരിക്കും. സേവനപ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കും. ഗൃഹത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us