/indian-express-malayalam/media/media_files/2026/01/17/january-makam-ga-01-2026-01-17-10-54-23.jpg)
മകം
ആദിത്യൻ 5, 6 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടും. നിക്ഷിപ്തമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതിലൂടെ ഉന്നതാധികാരികളുടെ പ്രീതി നേടും. കർമ്മമേഖലയിൽ തുടക്കത്തിൽ അല്പം സ്വൈരക്കേടുകൾ തലപൊക്കാം. ക്രമേണ സ്ഥിതിഗതികൾ വരുതിയിലാവും.
/indian-express-malayalam/media/media_files/2026/01/17/january-makam-ga-02-2026-01-17-10-54-23.jpg)
മകം
സാമ്പത്തിക തടസ്സങ്ങൾക്ക് പോംവഴി തെളിയുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ആവർത്തിത ശ്രമങ്ങൾക്കുശേഷം ലഭിക്കാം. അനുരഞ്ജനത്തിലൂടെ ദാമ്പത്യത്തിൽ സംതൃപ്തി കണ്ടെത്തും. മകൻ്റെ ജോലിക്കാര്യത്തിലെ തടസ്സം നീങ്ങുന്നതായിരിക്കും. ധനാഗമം മോശമാവില്ല.
/indian-express-malayalam/media/media_files/2026/01/17/january-makam-ga-03-2026-01-17-10-54-23.jpg)
പൂരം
പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിക്കും. പ്രാരംഭത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. അധികാരികളിൽ നിന്നും സമ്മിശ്രമായ പ്രതികരണം പ്രതീക്ഷിക്കാം. യാഥാർത്ഥ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ ചിലപ്പോൾ കഴിയാതെ വന്നേക്കും. സാമ്പത്തിക ഞെരുക്കത്തിന് വൈകാതെ മാറ്റം വരുന്നതാണ്. മുൻകോപവും അസഹിഷ്ണുതയും ഉറ്റവരുടെ തന്നെ വിമർശനത്തിന് കാരണമാകും.
/indian-express-malayalam/media/media_files/2026/01/17/january-makam-ga-04-2026-01-17-10-54-23.jpg)
പൂരം
കലാപരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താനാവും. മത്സരങ്ങളിൽ വിജയിക്കാം. ജോലി തേടുന്നവർക്ക് പരിമിതികളോടു കൂടിയതാണെങ്കിലും വരുമാനമാർഗം തുറക്കപ്പെടും. പുതുവാഹനം വാങ്ങിയേക്കും. വസ്തുസംബന്ധിച്ച തർക്കങ്ങൾ കോടതി കയറാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2026/01/17/january-makam-ga-05-2026-01-17-10-54-23.jpg)
ഉത്രം
നിസ്സാരം എന്നു കരുതിയ കാര്യങ്ങൾ നേടാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വന്തം ജോലിയോട് അസംതൃപ്തി തോന്നാം. എന്നാൽ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ അഭികാമ്യമല്ല. വീടുപണിക്ക് ധനം കണ്ടെത്താനാവും. വ്യവഹാരങ്ങൾക്ക് മുതിരാൻ പലതരം പ്രേരണകൾ ഉണ്ടായേക്കാം. മനോനിയന്ത്രണം അനിവാര്യമാണ്.
/indian-express-malayalam/media/media_files/2026/01/17/january-makam-ga-06-2026-01-17-10-54-23.jpg)
ഉത്രം
നിശ്ചിത സമയപരിധിക്കുള്ളിൽ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുന്നത് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷത്തിന് കാരണമാകുന്നതാണ്. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാക്ഷി പറയുക തുടങ്ങിയവയിൽ ജാഗ്രത അനിവാര്യം. പ്രണയിക്കുന്നവർക്ക് ഭാവികാര്യങ്ങളിൽ ഉൽക്കണ്ഠയുണ്ടാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us