scorecardresearch

Monthly Horoscope January 2026: ജനുവരി മാസഫലം, മകം മുതൽ തൃക്കേട്ടവരെ

January Monthly Horoscope 2026 in Malayalam: മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് 2026 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

January Monthly Horoscope 2026 in Malayalam: മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് 2026 ജനുവരി മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
January Horoscope

January Monthly Horoscope 2026

January Horoscope: ആദിത്യൻ ധനു - മകരം രാശികളിൽ പൂരാടം, ഉത്രാടം, തിരുവോണം  ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ജനുവരി 2-3 തീയതികളിൽ വെളുത്തവാവും, ജനുവരി 18 ന് കറുത്തവാവും (മകരവാവ്) വരുന്നു. ചൊവ്വ ധനു-മകരം രാശികളിൽ സഞ്ചരിക്കുകയാണ്. കുജമൗഢ്യം തുടരുന്നു. 

Advertisment

ബുധൻ ധനു, മകരം രാശികളിൽ സഞ്ചരിക്കുന്നു. ജനുവരി മുഴുവൻ ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ്റെ മൗഢ്യം ജനുവരിയിലും തുടരും. ധനു, മകരം രാശികളിലായാണ് ശുക്രൻ്റെ യാത്ര! ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്, മാസാദ്യം. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനം രാശിയിൽ പുണർതം നാളിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
      
ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ 2026 ജനുവരി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകം

ആദിത്യൻ  5, 6 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടും. നിക്ഷിപ്തമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതിലൂടെ ഉന്നതാധികാരികളുടെ പ്രീതി നേടും. കർമ്മമേഖലയിൽ തുടക്കത്തിൽ അല്പം സ്വൈരക്കേടുകൾ തലപൊക്കാം. ക്രമേണ സ്ഥിതിഗതികൾ വരുതിയിലാവും. സാമ്പത്തിക തടസ്സങ്ങൾക്ക് പോംവഴി തെളിയുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ആവർത്തിത ശ്രമങ്ങൾക്കുശേഷം ലഭിക്കാം. അനുരഞ്ജനത്തിലൂടെ ദാമ്പത്യത്തിൽ സംതൃപ്തി കണ്ടെത്തും. മകൻ്റെ ജോലിക്കാര്യത്തിലെ തടസ്സം നീങ്ങുന്നതായിരിക്കും. ധനാഗമം മോശമാവില്ല.

പൂരം

പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിക്കും. പ്രാരംഭത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. അധികാരികളിൽ നിന്നും സമ്മിശ്രമായ പ്രതികരണം പ്രതീക്ഷിക്കാം. യാഥാർത്ഥ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻ ചിലപ്പോൾ കഴിയാതെ വന്നേക്കും. സാമ്പത്തിക ഞെരുക്കത്തിന് വൈകാതെ മാറ്റം വരുന്നതാണ്. മുൻകോപവും അസഹിഷ്ണുതയും ഉറ്റവരുടെ തന്നെ വിമർശനത്തിന് കാരണമാകും. കലാപരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താനാവും. മത്സരങ്ങളിൽ വിജയിക്കാം. ജോലി തേടുന്നവർക്ക് പരിമിതികളോടു കൂടിയതാണെങ്കിലും വരുമാനമാർഗം തുറക്കപ്പെടും. പുതുവാഹനം വാങ്ങിയേക്കും. വസ്തുസംബന്ധിച്ച തർക്കങ്ങൾ കോടതി കയറാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്.

ഉത്രം

നിസ്സാരം എന്നു കരുതിയ കാര്യങ്ങൾ നേടാൻ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വന്തം ജോലിയോട് അസംതൃപ്തി തോന്നാം. എന്നാൽ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ അഭികാമ്യമല്ല. വീടുപണിക്ക് ധനം കണ്ടെത്താനാവും. വ്യവഹാരങ്ങൾക്ക് മുതിരാൻ പലതരം പ്രേരണകൾ ഉണ്ടായേക്കാം. മനോനിയന്ത്രണം അനിവാര്യമാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുന്നത് തിരിഞ്ഞുനോക്കുമ്പോൾ സന്തോഷത്തിന് കാരണമാകുന്നതാണ്. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാക്ഷി പറയുക തുടങ്ങിയവയിൽ ജാഗ്രത അനിവാര്യം. പ്രണയിക്കുന്നവർക്ക് ഭാവികാര്യങ്ങളിൽ ഉൽക്കണ്ഠയുണ്ടാവുന്നതാണ്.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അത്തം

നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സാധിച്ചേക്കും. ഭിന്ന സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. വാഗ്ദാനങ്ങൾ പാലിക്കുന്നതാണ്.  മനസ്സിൽ രാഷ്ട്രിയ കാര്യങ്ങളോട് വൈമുഖ്യമുണ്ടാവാനിടയുണ്ട്. കുടുംബത്തിലെ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും നേതൃത്വം വഹിക്കുന്നതാണ്. കച്ചവട സ്ഥാപനം നടത്തുന്നവർക്ക് സാമ്പത്തികലാഭം കുറയില്ല. നാലാമെടത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. ഗൃഹനിർമ്മാണം / നവീകരണം ഇവ തടസ്സപ്പെടാം. ദേഹസുഖം കുറയുന്നതാണ്. അലച്ചിലുണ്ടാവും. പ്രണയികൾക്ക് കാര്യം സുഗമമാവും. ദാമ്പത്യത്തിലെ നീരസങ്ങൾക്ക് മഞ്ഞുരുക്കം വരാം. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിന് ഔൽസുക്യമേറാം. നിക്ഷേപങ്ങൾ സംബന്ധിച്ച് ഉചിതതീരുമാനം കൈക്കൊള്ളുന്നതാണ്.

ചിത്തിര

പ്രവർത്തന മികവ് അംഗീകരിക്കപ്പെടും. ശത്രുക്കൾ അനുരഞ്ജനത്തിന് മുതിരുന്നതാണ്. ഭൗതിക സാഹചര്യം നിലവിലുള്ളതുപോലെ തുടരുന്നതായിരിക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം കിട്ടും.  പാരമ്പര്യ തൊഴിലുകൾ നടത്തുന്നവർക്ക് വിപണിയിൽ മുന്നേറ്റമുണ്ടാക്കുവാനാവും. വസ്തുവിൽപ്പനയി ലൂടെ ലാഭമുണ്ടാക്കും. വസ്തു ആധാരം സംബന്ധിച്ച് തർക്കങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാർഗനിർദ്ദേശം ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ഉദാസീനത അരുത്. അലട്ടുന്ന രോഗങ്ങൾക്ക്  തുടർചികിൽസ ആവശ്യമാണ്. അനുരാഗികൾക്കിടയിൽ തെറ്റിദ്ധാരണ വളരുന്നതായിരിക്കും.

ചോതി

മൂന്നിലും നാലിലും ആദിത്യസഞ്ചാരവും അഞ്ചിൽ രാഹുവും ഒമ്പതിൽ വ്യാഴവും ആറിൽ ശനിയും ഉള്ളതിനാൽ ഗുണപരമായ മെച്ചം അനുഭവപ്പെടുന്ന കാലമാണ്. മൂന്നിലും ഉച്ചസ്ഥനായി നാലിലും സഞ്ചരിക്കുന്ന ചൊവ്വ ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കും.  ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളിൽ വിജയം വരിക്കുന്നതാണ്. കൂട്ടുകച്ചവടം ലാഭകരമാവും. വസ്തുവിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.  വിദ്യാഭ്യാസത്തിൽ പുത്തനുണർവ്വ് സംജാതമാകുന്നതാണ്.  ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ ശോഭിക്കും. കരാർ പണികൾ ലാഭം നേടിത്തരും. നേതൃമത്സരത്തിൽ അനായാസേന വിജയിക്കാൻ കഴിയും. ജീവിതപങ്കാളിയുടെ അഭിപ്രായങ്ങളെ അംഗീകരിക്കും. ലഘുയാത്രകൾ ലാഭം നേടിത്തരും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന സമീപനം ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയാനാവും.   വ്യാഴത്തിൻ്റെ ഭാഗ്യസ്ഥിതിയാൽ ജീവിതം ഒരുവിധം മുന്നോട്ടുപോകും. സഹായഹസ്തം നീട്ടിപ്പെടുന്നതാണ്. രാഹുവിൻ്റെ സ്ഥിതിയാൽ അലസത ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഊഹക്കച്ചവടത്തിൽ നിന്നും ആദായം കിട്ടാം. പൈതൃകസ്വത്തിൽ നിന്നും കുറച്ചുഭാഗം വിൽക്കാനാവും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്. അധികാരികളോട് പൊരുത്തപ്പെടും. സർക്കാരിൽ നിന്നും കിട്ടേണ്ട അനുമതി വൈകില്ല. ബന്ധുക്കളെ സന്ദർശിക്കാനാവും. പുതുഗൃഹം നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ നടക്കും. അനുരാഗികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാവും. കിടപ്പുരോഗികൾക്ക് ചികിൽസാമാറ്റം ഗുണകരമാവും.

അനിഴം

രണ്ടിലും മൂന്നിലുമായിട്ടുള്ള ആദിത്യസഞ്ചാരം  മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങളുണ്ടാക്കും. കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കും. യുക്തിപൂർവ്വം സംസാരിക്കും. നിലപാടുകളിൽ ചാഞ്ചാട്ടമുണ്ടാവില്ല. അനാവശ്യമായ പരാജയഭീതിയിൽ നിന്നും പുറത്തുകടക്കും. ബിസിനസ്സുകാരുടെ ലോണപേക്ഷ പരിഗണിക്കപ്പെടുന്നതായിരിക്കും. സഹോദരരുടെ പിണക്കം തീരാൻ മുൻകൈയെടുക്കും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങളുള്ളവർക്ക് ആശ്വാസ സാഹചര്യം ഉടലെടുക്കുന്നതാണ്. ഗാർഹികാന്തരീക്ഷം മെച്ചപ്പെടാനായി സഹനത്തിന് മുതിരും. മകൾക്ക് പുതുവാഹനം വാങ്ങിക്കൊടുക്കും. ആഢംബരച്ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതാണ്. കടബാധ്യത കുറയാൻ സാധ്യത കാണുന്നില്ല.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് ജനുവരി മുഴുവൻ മൗഢ്യമാണ്. പ്രധാന  തീയതികളിൽ മറവി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. പാരമ്പര്യത്തിൽ അഭിമാനിക്കത്തക്ക സാഹചര്യം ഉടലെടുക്കും. വ്യാപാരികൾ വിപണിയിൽ മുന്നേറാൻ കിടമത്സരങ്ങളാൽ ഏറെ ക്ലേശിക്കുന്നതാണ്. ഗവേഷണം പൂർത്തിയാക്കാൻ സാധിക്കും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം ആവശ്യമാണ്. ജനുവരി 15 ന് ചൊവ്വ ഉച്ചത്തിൽ വരുന്നത് പലതരം സഹായം ലഭിക്കാൻ അവസരമൊരുക്കും. യാത്രകൾക്ക് ധാരാളം സമയം കണ്ടെത്താനാവും. കലാമത്സരങ്ങളിൽ അവതരണം ഭംഗിയാക്കുന്നതാണ്. വസ്തു വാങ്ങിക്കാനോ വിൽക്കാനോ സാധിച്ചേക്കും.  ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: