/indian-express-malayalam/media/media_files/2026/01/19/january-atham-ga-01-2026-01-19-10-42-20.jpg)
അത്തം
നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സാധിച്ചേക്കും. ഭിന്ന സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. വാഗ്ദാനങ്ങൾ പാലിക്കുന്നതാണ്. മനസ്സിൽ രാഷ്ട്രിയ കാര്യങ്ങളോട് വൈമുഖ്യമുണ്ടാവാനിടയുണ്ട്. കുടുംബത്തിലെ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും നേതൃത്വം വഹിക്കുന്നതാണ്. കച്ചവട സ്ഥാപനം നടത്തുന്നവർക്ക് സാമ്പത്തികലാഭം കുറയില്ല.
/indian-express-malayalam/media/media_files/2026/01/19/january-atham-ga-02-2026-01-19-10-42-20.jpg)
അത്തം
നാലാമെടത്ത് പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ അലച്ചിലുണ്ടാവും. ഗൃഹനിർമ്മാണം / നവീകരണം ഇവ തടസ്സപ്പെടാം. ദേഹസുഖം കുറയുന്നതാണ്. അലച്ചിലുണ്ടാവും. പ്രണയികൾക്ക് കാര്യം സുഗമമാവും. ദാമ്പത്യത്തിലെ നീരസങ്ങൾക്ക് മഞ്ഞുരുക്കം വരാം. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിന് ഔൽസുക്യമേറാം. നിക്ഷേപങ്ങൾ സംബന്ധിച്ച് ഉചിതതീരുമാനം കൈക്കൊള്ളുന്നതാണ്.
/indian-express-malayalam/media/media_files/2026/01/19/january-atham-ga-03-2026-01-19-10-42-20.jpg)
ചിത്തിര
പ്രവർത്തന മികവ് അംഗീകരിക്കപ്പെടും. ശത്രുക്കൾ അനുരഞ്ജനത്തിന് മുതിരുന്നതാണ്. ഭൗതിക സാഹചര്യം നിലവിലുള്ളതുപോലെ തുടരുന്നതായിരിക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം കിട്ടും. പാരമ്പര്യ തൊഴിലുകൾ നടത്തുന്നവർക്ക് വിപണിയിൽ മുന്നേറ്റമുണ്ടാക്കുവാനാവും. വസ്തുവിൽപ്പനയി ലൂടെ ലാഭമുണ്ടാക്കും.
/indian-express-malayalam/media/media_files/2026/01/19/january-atham-ga-04-2026-01-19-10-42-20.jpg)
ചിത്തിര
വസ്തു ആധാരം സംബന്ധിച്ച് തർക്കങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് മാർഗനിർദ്ദേശം ലഭിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ഉദാസീനത അരുത്. അലട്ടുന്ന രോഗങ്ങൾക്ക് തുടർചികിൽസ ആവശ്യമാണ്. അനുരാഗികൾക്കിടയിൽ തെറ്റിദ്ധാരണ വളരുന്നതായിരിക്കും.
/indian-express-malayalam/media/media_files/2026/01/19/january-atham-ga-05-2026-01-19-10-42-20.jpg)
ചോതി
മൂന്നിലും നാലിലും ആദിത്യസഞ്ചാരവും അഞ്ചിൽ രാഹുവും ഒമ്പതിൽ വ്യാഴവും ആറിൽ ശനിയും ഉള്ളതിനാൽ ഗുണപരമായ മെച്ചം അനുഭവപ്പെടുന്ന കാലമാണ്. മൂന്നിലും ഉച്ചസ്ഥനായി നാലിലും സഞ്ചരിക്കുന്ന ചൊവ്വ ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കും. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളിൽ വിജയം വരിക്കുന്നതാണ്. കൂട്ടുകച്ചവടം ലാഭകരമാവും. വസ്തുവിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.
/indian-express-malayalam/media/media_files/2026/01/19/january-atham-ga-06-2026-01-19-10-42-20.jpg)
ചോതി
വിദ്യാഭ്യാസത്തിൽ പുത്തനുണർവ്വ് സംജാതമാകുന്നതാണ്. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ ശോഭിക്കും. കരാർ പണികൾ ലാഭം നേടിത്തരും. നേതൃമത്സരത്തിൽ അനായാസേന വിജയിക്കാൻ കഴിയും. ജീവിതപങ്കാളിയുടെ അഭിപ്രായങ്ങളെ അംഗീകരിക്കും. ലഘുയാത്രകൾ ലാഭം നേടിത്തരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us