/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-03-2026-01-13-12-32-55.jpg)
അശ്വതി
നാലു ഗ്രഹങ്ങൾ 9, 10 ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ കർമ്മപുരോഗതിയുണ്ടാവും. പ്രത്യേകിച്ചും മാസത്തിൻ്റ രണ്ടാം പകുതിയിൽ. സർക്കാരിൽ നിന്നും അനുമതി/ആനുകൂല്യം പ്രതീക്ഷിക്കാം. രാഹു പതിനൊന്നിലാകയാൽ രഹസ്യധനം വന്നുചേരും. രാശിയുടെ നാഥനായ ചൊവ്വ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ പദവികൾ ഉയരുന്നതാണ്.
/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-01-2026-01-13-12-32-55.jpg)
അശ്വതി
ആത്മവിശ്വാസം വർദ്ധിക്കും. സ്വഭാവത്തിൽ തിരുത്തലുകൾ വരുത്താനുള്ള സന്നദ്ധതയുണ്ടാവും. ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾ ഒഴിയുന്നതാണ്. പുതിയ ജോലിക്കായുള്ള പരിശ്രമം ഫലവത്താകും. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശത്തിന് വഴിതെളിയാം. വസ്തു/ വീട്/ പുതുവാഹനം വാങ്ങുന്നതിന് സാധിച്ചേക്കും. കോടതി തർക്കങ്ങൾക്ക് അനുരഞ്ജന നീക്കം ഉണ്ടാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുവാൻ മടിക്കരുത്.
/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-02-2026-01-13-12-32-55.jpg)
ഭരണി
നക്ഷത്രനാഥനായ ശുക്രനും രാശിനാഥനായ ചൊവ്വയ്ക്കും ജനുവരി മുഴുവൻ മൗഢ്യാവസ്ഥയുണ്ട്. അതിനാൽ പ്രയത്നങ്ങളിൽ കുറച്ചൊക്കെ പാഴാവുന്ന സ്ഥിതിയുണ്ടാവും. തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. വിവേകത്തിനു പകരം വികാരം മേൽക്കൈ നേടാം. ബിസിനസ്സിൽ സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ നിശ്ചിത തീയതിയിൽ തുടങ്ങാൻ കഴിഞ്ഞില്ലെന്നു വരും.
/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-04-2026-01-13-12-32-55.jpg)
ഭരണി
പതിനൊന്നിലെ രാഹു കുമാർഗങ്ങളിലൂടെയും വരുമാനം ഉയർത്താനിടയുണ്ട്. കണ്ടകശനി തുടരുന്നത് അലച്ചിലിനിടവരും. ദീർഘയാത്രകൾ ഉണ്ടാവും. നിയമപ്രശ്നങ്ങൾ സമയബന്ധിതമായി തീരുകയില്ല. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയുന്നതായിരിക്കും.
/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-05-2026-01-13-12-32-55.jpg)
കാർത്തിക
താരതമ്യേന അനുകൂലമായ സാഹചര്യമാണ്. ആദിത്യൻ ഇഷ്ടഭാവത്തിലാകയാൽ അധികാരമുള്ള പദവികൾ ലഭിക്കാം. എതിർത്തവർ അനുകൂലികളാവും. ശനി ഇടവക്കൂറുകാർക്ക് ഇഷ്ടഫലദാതാവ് ആകുന്നതിനാൽ നേട്ടങ്ങൾ ഉണ്ടാവും. അപ്രതീക്ഷിത തടസ്സങ്ങൾ താനേ നീങ്ങിക്കിട്ടുന്നതാണ്. കിടപ്പ് രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതിന് പുതുചികിൽസകൾ ഉപകാരപ്പെടും.
/indian-express-malayalam/media/media_files/2026/01/13/january-ashwathy-ga-06-2026-01-13-12-32-55.jpg)
കാർത്തിക
നിക്ഷേപങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാണ്. ബന്ധുക്കളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കും. പുതിയ ബിസിനസ്സിന് വായ്പ ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാനിടയുള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനകൾ ഒഴിവാക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us