Latest News

Horoscope Today June 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 18, 2021: സ്നേഹത്തിന്റെ ദേവതയായ ശുക്രനാണ് വെള്ളിയാഴ്ചത്തെ പ്രധാന ആഗ്രഹം. വിവാഹം കഴിക്കാൻ അനുയോജ്യമായ സമയമാണിതെന്ന് ചിലർ പറയുന്നു. ജ്യോതിഷികളെ സംബന്ധിച്ച് ഒരു ദിവസത്തിനപ്പുറം പല ഘടകങ്ങളും അനുകൂലമായിരിക്കണം. നിങ്ങളുടെയും പങ്കാളിയുടെയും ജാതകങ്ങള്‍, നക്ഷത്രങ്ങൾ എല്ലാം പൊരുത്തപ്പെടണം. അതിലുപരിയായി, നിങ്ങൾ പരസ്പരം ഇഷ്ടപ്പെടേണ്ടതുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങള്‍ പങ്കാളികളുടെ എടുത്ത് സ്വീകരിക്കുന്ന സമീപനം മാറ്റേണ്ടതുണ്ട്, പ്രത്യേകിച്ചു തൊഴില്‍ മേഖലയില്‍. മുന്‍കാല അനുഭവങ്ങളെ ആശ്രയിക്കേണ്ട സമയമാണിത്. പരിക്ഷിച്ച് വിജയിച്ച രീതികളില്‍ ഉറച്ചു നില്‍ക്കുക. തെറ്റുകള്‍ സംഭവിക്കുന്നത് കുറയും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ദീര്‍ഘ കാലമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ ഗ്രഹനിലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഗ്രഹങ്ങളുടെ ചലനങ്ങള്‍ പ്രയോജനപ്പെടുത്തണം. നിങ്ങളുടെ പദവി, പ്രശസ്തി, അന്തസ്സ് എന്നിവ അപകടത്തിലാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടരുത്. നിങ്ങളെപ്പറ്റിയുള്ള മറ്റുള്ളവരുടെ നല്ല അഭിപ്രായങ്ങള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ബുധന്‍ സാധരണയായി തിരിച്ചടികള്‍ നല്‍കാത്തൊരു ഗ്രഹമാണ്, പക്ഷെ ഇപ്പോള്‍ രാശിസ്ഥാനത്തിന് പിന്തുണ നല്‍കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിസാരമായ ചോദ്യങ്ങളെ മാറ്റി നിര്‍ത്തുക. ബിസിനസ് പോലെയുള്ള പ്രധാന കാര്യങ്ങളില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുക. നല്ല മനസും ഉറച്ച തീരുമാനങ്ങളും ഉള്ള വ്യക്തികളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഉത്തമം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഒരു വ്യക്തിയാണെങ്കില്‍, നിങ്ങള്‍ നല്ല മാനസികാവസ്ഥയിലിരിക്കുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. നിങ്ങളുടെ കഴിവുകള്‍കൊണ്ട് പങ്കാളികളെ ആശ്ചര്യപ്പെടുത്തുക. എന്നത്തേക്കാലും അനുയോജ്യമായ സമയമാണിത്. ആരും ഇതുവരെ അറിയാത്ത നിങ്ങളുടെ പാടവങ്ങള്‍ പുറത്തെടുക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നാല് മാസം മുന്‍പ് വരെ സംഭവിച്ച ആഘാതങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ശുക്രനും ചന്ദ്രനും നിങ്ങളുടെ വൈകാരിക തലത്തെ ശാന്തമാക്കുന്നു. അസ്വസ്ഥതപ്പെടാതെ ഈ നിമിഷങ്ങള്‍ ആസ്വദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജോലിസ്ഥലത്തുള്ള ഇടപെടലുകളിലെ നാടകീയത നിങ്ങള്‍ക്ക് അനുയോജ്യമായതല്ല, ഇത് നിങ്ങളെ അപകടത്തിലാക്കും. ശരിയായ വശത്ത് നില്‍ക്കുക എന്നത് പ്രധാനമാണ്. ഒരു കാര്യത്തില്‍ ശബ്ദമുയര്‍ത്തുന്നതിന് മുന്‍പ് സാഹചര്യം ക‍‍‍ൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

യുക്തിക്ക് എതിരായ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. അവർ കൃത്യസമയത്ത് തന്നെ അവരുടെ കടമകള്‍ നിറവേറ്റും. പക്ഷെ കുറച്ച് ഇളവുകള്‍ അവര്‍ക്ക് നല്‍കുന്നത് ബുദ്ധിപരമായിരിക്കും. നിങ്ങളുടെ നിലപാടുകള്‍ വീട്ടുവീഴ്ച വരുത്താതെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സങ്കീർണത നിറഞ്ഞ വ്യക്തിയായതിനാലാണ് മറ്റുള്ളവർ നിങ്ങളെ മനസിലാക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിന്റെ കാരണം. നിങ്ങളുടെ വ്യക്തിപരമായ ലോകം അനിശ്ചിതത്വം നിറഞ്ഞതാണ്. സൂക്ഷ്മമായി നോക്കുക, വാത്സല്യം എല്ലാ കോണിലും ഉണ്ടെന്ന് നിങ്ങൾ മനസിലാക്കും. സ്നേഹം ആശ്വാസം നല്‍കുന്ന ഒന്നാണെന്ന് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ലളിതമായ പ്രസ്താവനകള്‍ ദീർഘകാല സന്തോഷവും സുരക്ഷയും നല്‍കിയേക്കാം. എന്താണ് പറയേണ്ടതെന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നില്ല, കാരണം നിങ്ങളുടെ മനസ്സിലുള്ളത് കൃത്യമായി നിങ്ങൾക്ക് മാത്രമേ അറിയൂ. അനുയോജ്യമായ സമയത്ത് മാത്രമെ പ്രവര്‍ത്തിക്കാവു എന്ന ഉപദേശം നല്‍കാന്‍ എനിക്ക് സാധിക്കും. മറ്റുള്ളവര്‍ ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോള്‍ സമയം പാഴാക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എന്നെന്നേക്കുമായി കൂടെയുണ്ടാകും എന്ന് കരുതിയ പലതും കീഴ്മേലായി മറിയാം. എനിക്കിതില്‍ വലിയ അതിശയമില്ല. കാരണം യുറാനസ് അസ്വസ്ഥപ്പെടുത്തുന്ന ഒരു ഗ്രഹമാണ്. അന്തരീക്ഷം ശാന്തമായി തുടങ്ങിയിട്ടുണ്ട്. എല്ലാം അവസാനിക്കുമ്പോള്‍, സമാധനത്തിന്റെ ദിനങ്ങള്‍ക്ക് തുടക്കമാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവര്‍ നഷ്ടപ്പെടുത്തുന്ന അവസരങ്ങല്‍ കണ്ടെത്തുന്നതിലാണ് നിങ്ങളുടെ പ്രത്യേക കഴിവ്. ഏത് പ്രതികൂലമായ സാഹചര്യവും അനുകൂലമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കൂട്ടായ പ്രവര്‍ത്തനത്തിന്റെ നിമിഷമാണിത്. പങ്കാളികളെ കൂടെ ചേര്‍ക്കുന്നതിലൂടെ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാന്‍ സാധിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സ്വപ്നങ്ങള്‍ ഏത് ദിശയിലേക്ക് പോണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങളുടെ വൈകാരിക തലത്തില്‍ മാറ്റങ്ങളുണ്ടാകും. സമ്പൂര്‍ണസ്വാതന്ത്ര്യം എന്നതില്‍ നിശ്ചയദാര്‍ഢ്യം ഉണ്ടാകണം.

Also Read: Horoscope of the Week (June 13 – June 19, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscopehoroscope today june 18 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com