Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

Horoscope Today June 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ദൈവങ്ങളുടെ പൗരാണിക രാജാവായ വ്യാഴമാണ് വ്യാഴാഴ്ചയിലെ പ്രധാന ഗ്രഹം. പൊതുവേ ഇത് ഭാഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ നമുക്കെല്ലാവർക്കും ഒരേ സമയം ഭാഗ്യം ലഭിക്കില്ല. എല്ലാത്തിനുമുപരി, അവർ പറയുന്നത് പോലെ, ഒരു വ്യക്തിയുടെ നഷ്ടം മറ്റൊരാളുടെ നേട്ടമാണ്. വ്യക്തിപരമായ തലത്തിൽ, ഭാവിയാണ് നമ്മൾ നിർമ്മിക്കുന്നതെന്ന് ഓർമ്മിക്കേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. കുറഞ്ഞത് അതാണ് സിദ്ധാന്തം എന്നെങ്കിലും.

Also Read: Horoscope of the Week (June 13 – June 19, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ആത്മാർത്ഥതെയും ഭക്തിയും തെറ്റായി പോയി എന്നു നിങ്ങൾ ചിന്തിച്ചേക്കാം, എന്നാൽ അതിൽ നിങ്ങൾ അധികം വിഷമിക്കേണ്ട കാര്യമില്ല. ഇന്നത്തെ നക്ഷത്രങ്ങൾ സൗഹാർദ്ദപരമായ കൂടിച്ചേരലുകൾക്കും അസാധാരണമായ പരിഹാരങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ്, പഴയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അടുത്താണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചില സംഭവങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിച്ചേക്കാം, പക്ഷെ നിങ്ങൾ നിങ്ങളെ തന്നെ ഒരുപാട് ആശ്രയിക്കാൻ ഇടയുണ്ട്. ഒരു മികച്ച കൃത്യം പൂർത്തിയാക്കുന്നതിന് അവസാനമായൊരു ശ്രമം നിങ്ങൾ നടത്തണം, പക്ഷെ നിങ്ങൾ ഇപ്പോൾ തന്നെ എല്ലാം പൂർത്തിയാകുന്നുണ്ടോ അതോ നിങ്ങളുടെ അടുത്ത അവസരത്തിനായി കാത്തിരിക്കാൻ ബാധ്യസ്ഥനാണോ എന്നത് വേറെ കാര്യം!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കുംഭം, മകരം തുടങ്ങിയ രാശികൾ അടിസ്ഥാനമാക്കിയുള്ള ഭാവങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭാഗ്യത്തെ നിയമപരമായ ചോദ്യങ്ങളിലേക്കും നൈതിക പ്രശ്നങ്ങളിലേക്കും വിദേശ ബന്ധങ്ങളിലേക്കും ബന്ധിപ്പിക്കുന്നു. ഒരുപക്ഷേ ഒരു വിദേശ യാത്രയിൽ പണമുണ്ടാക്കാൻ കഴിയും, അല്ലെങ്കിൽ വിദൂര സാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും നേട്ടമുണ്ടാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കഴിഞ്ഞ ആഴ്‌ച അവസാനം നടന്നത് വെച് നിങ്ങൾക്ക് മുമ്പത്തെപ്പോലെ മുന്നോട്ട് പോകാനാവില്ലെന്ന് മനസിലായിരിക്കണം. ഈ മാസത്തിലെ ഏറ്റവും നിർണായകമായ സമയത്തിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത്, അതുകൊണ്ട് നിങ്ങളുടെ തീരുമാനങ്ങൾ എടുക്കുകയും അതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുക. പ്രിയപ്പെട്ടവർ നിങ്ങളുടെ സ്ഥിരതയെ മാനിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടേക്കാം, അത് ശരിയുമാണ്.നിങ്ങളുടെ ഉദ്ദേശ്യങ്ങളെ സ്വയം ചോദ്യം ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനും അടുത്ത ബന്ധങ്ങളിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിലും നിങ്ങൾ പരാജയപ്പെടും. നിങ്ങൾ ഒരു വലിയ സാമ്പത്തിക വീഴ്ച വരുത്തിയേക്കാം, അതുകൊണ്ട് പെട്ടെന്നുള്ള വാക്ദാനങ്ങൾ ഒഴിവാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇത് ചെറിയ ആശ്വാസത്തിനുള്ള സമയമാണ്, എന്നാൽ നിങ്ങളുടെ തെഴിലിൽ തിരക്കിലായിരിക്കും. അതിനാൽ നിങ്ങൾക്ക് എല്ലാ പന്തുകളും ഒരേ സമയം വായുവിൽ നിർത്തി, നിങ്ങളുടെ ശ്രേഷ്‌ഠമായ വൈദഗ്ദ്ധ്യം ഉപയോഗിച്ച് വ്യത്യസ്ത ഓപ്ഷനുകൾ ജഗ്‌ലിങ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ സ്വകാര്യ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ മറ്റുള്ളവർ നിങ്ങളെ തനിച്ചാക്കിയാൽ നിങ്ങൾ സന്തോഷിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇന്നത്തെ സ്വാധീനങ്ങൾ പ്രതീക്ഷിച്ചതിലും സൂക്ഷ്മമാണ്. ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനോ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് നല്ല പ്രതികരണം ലഭിക്കാനോ സാധ്യതയില്ല. സമാധാനത്തിനും ഐക്യത്തിനും വേണ്ടി മധുരമായി പുഞ്ചിരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നതായിരിക്കും ഒരുപക്ഷേ ലളിതം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചില വസ്തുതകളോ വിവരങ്ങളോ വെളിച്ചത്തുവന്നാൽ, ബുദ്ധിമുട്ടുള്ള വലിയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിടിമുറുക്കാൻ കഴിയും. പ്രവർത്തനങ്ങളുടെ പ്രധാന മേഖലയായി കുടുംബം നിലനിൽക്കുന്നു, അതിനാൽ ശ്രദ്ധാപൂർവ്വം ഓരോ ചുവടും വെക്കുക, കാരണം, ഒരു നീണ്ട ചരിത്രമുണ്ടെങ്കിൽ അത് ആളുകളെ എത്രമാത്രം സ്പർശിക്കാമെന്ന് നിങ്ങൾക്കറിയാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വരുന്ന ആഴ്ചയുടെ തുടക്കത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് നിങ്ങളെ പുതിയ ഗതിയിലേക്ക് നയിക്കും. അതുകൊണ്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് നിങ്ങൾ പങ്കാളിയാകാൻ സാധ്യതയുള്ള ആരുമായും എല്ലാവരുമായും സംസാരിക്കാൻ ആവശ്യമായത്ര സമയം നിങ്ങൾ ചെലവഴിക്കണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സംയുക്തമായ സാമ്പത്തിക ക്രമീകരണങ്ങളിൽ ഉത്തേജകമായി ശുക്രൻ പ്രവർത്തിച്ചേക്കാം, ഒപ്പം സമൃദ്ധമായ വളർച്ചകളിൽ നിന്നും മികച്ചത് നേടണമെങ്കിൽ നിങ്ങൾ പെട്ടെന്ന് തന്നെ വര കടക്കണം. പല കാരണങ്ങളാൽ, ഇത് കരാറിനുള്ള ഏറ്റവും നല്ല സമയമാണ്, പ്രധാനമായും നിങ്ങളുടെ ദിനചര്യയിൽ ഒരു ഇടവേള നിങ്ങൾ അനുവദിക്കുന്ന സാഹചര്യത്തിൽ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഏതെങ്കിലും തരത്തിലുള്ള ബലപരീക്ഷണങ്ങൾ ഒഴിവാക്കുന്നതിനായി നിങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിലവഴിച്ചിരിക്കാം, പക്ഷേ ചില രഹസ്യ തെളിവുകളും അടിച്ചമർത്തപ്പെട്ട വികാരങ്ങളും ഇപ്പോൾ ഉയർന്നു വരുന്നതിനെ പരിഗണിക്കാം. കുടുംബ സത്യങ്ങൾ നിങ്ങളെ അസ്വസ്ഥനാക്കുമെങ്കിലും, അന്തരീക്ഷത്തെ നല്ലതാകാൻ അത് സഹായിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വസ്തുതകൾ‌ പൂർണ്ണമായി നിങ്ങളുടെ കൈവശമില്ല, അതിനാൽ‌ നിങ്ങളുടെ വികാരങ്ങളും കോപവും കുറച്ചുകൂടി സൂക്ഷിക്കുക, കൂടാതെ ആസൂത്രണം ചെയ്ത രീതിയിൽ കാര്യങ്ങൾ നടക്കുന്നുവെന്ന് മനസിലാക്കാൻ നിങ്ങൾക്ക് ധാരാളം സമയം നൽകുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscopehoroscope today june 17 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 16, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com