Latest News

Horoscope Today June 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today June 12, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today June 12, 2021: ചാന്ദ്ര ഊർജ്ജം കുറയുമ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ചാണ് ഞാൻ ഇന്നലെ സംസാരിച്ചത്, പക്ഷെ നമുക്ക് ഒരുപാട് ചെയ്യാനുണ്ട്, വിശ്രമിക്കാൻ കഴിയില്ല. നമ്മുടെ ജീവിതം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന് ജ്യോതിഷം അനുമാനിക്കുന്നു, അതുകൊണ്ട് നക്ഷത്ര ഫലങ്ങൾ നമുക്ക് എതിരാകുമ്പോൾ ചില നടപടികൾ നടപടികൾ നമുക്കെടുക്കാൻ കഴിയും. ആദ്യത്തേത് കൂടുതൽ കാര്യക്ഷമമായി ഇരിക്കുകയും നമ്മുടെ സമയത്തെ ഫലപ്രദമായി ക്രമീകരിക്കുക എന്നതുമാണ്.

Also Read: Horoscope of the Week (June 06 – June 12, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എല്ലാ ഗ്രഹങ്ങളും വ്യത്യസ്ത കഥകളാണ് പറയുക, അതുകൊണ്ട് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ പലതുമുണ്ടാകും. ഏറ്റവും അടുത്ത വ്യക്തിപരമായ ബന്ധങ്ങളെ വളരെ ശാന്ത മനോഭാവത്തോടെ ദീർഘ ദർശനത്തോടെ കാണാൻ സൂര്യൻ ഉപദേശിക്കുന്നു. മറ്റുള്ളവരെ വിലയിരുത്തുന്നതിനു മുൻപ് അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കുക. നിങ്ങൾക്ക് ലഭിക്കാനുള്ള ബോണസ് വൈകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്, അതിൽ സംശയമൊന്നുമില്ല. അല്പം അവസരങ്ങൾ എടുക്കാൻ നിങ്ങൾ തയ്യറായേക്കും പക്ഷേ ഫലം മോശമായേക്കാം. നിർണായക പരിഗണന പണമായിരിക്കാം, മാത്രമല്ല ഇപ്പോൾ നിങ്ങൾക്ക് എത്രമാത്രം ചെലവഴിക്കാൻ കഴിയുമെന്നതിനെക്കുറിച്ചും നിങ്ങൾക്ക് ആശങ്കയുണ്ടാകും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ അക്കൗണ്ടുകളും പണമിടപാടുകളും ക്രമീകരിക്കുകയും നിങ്ങളുടെ എല്ലാ പേപ്പറുകളും എത്രയും വേഗം തയ്യാറാക്കുകയും വേണം. നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് നിങ്ങൾ കാര്യങ്ങൾ ക്രമീകരിക്കുന്നില്ലെങ്കിൽ, വിധി നിങ്ങൾക്ക് ദീർഘ കാലത്തേക്ക് അസ്വസ്ഥയും തടസങ്ങളും ഉണ്ടാക്കിയേക്കും. അതുകൊണ്ട് നിങ്ങൾ പൂർണമായും നിയന്ത്രണത്തിലായിരിക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അടുത്ത പങ്കാളികൾ നിങ്ങളെ ഭ്രാന്തുപിടിപ്പിച്ചേക്കും എന്നാൽ നിങ്ങൾക്ക് അത് വളരെ കാലമായി അറിയാം. ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ പക്ഷം പറയുക എന്നതാണ്, പ്രിയപ്പെട്ടവർക്ക് നിങ്ങളോട് യോജിക്കാൻ കുറച്ചു സമയം നൽകുക, അവർ നിങ്ങൾ കൊടുക്കുന്ന അവസാന സമയത്തും യോജിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇന്ന് വളരെ തിരക്കേറിയ ദിവസമാണ്, സങ്കീർണ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ജോലിയും, വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അടുത്ത ഘട്ടത്തെക്കുറിച്ചു നിങ്ങൾക്ക് അനിശ്ചിതത്വം ഉണ്ടായേക്കും, പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ തത്കാലം നിർത്തിവെക്കുന്നതാണ് നല്ലത്, തിങ്കളാഴ്ച വരെയെങ്കിലും. അതിനു ശേഷം ചിത്രം കൂടുതൽ വ്യക്തമാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇത് നിങ്ങൾക്ക് ആനന്ദിക്കാനുള്ള സമയമാണ്, എല്ലാ ദിവസത്തെയും പതിവ് ശൈലികൾ നിങ്ങൾക്ക് മുന്നിൽ ഉണ്ടെങ്കിൽ പോലും, നിങ്ങൾ ചെയ്യുന്ന ജോലികൾ പരമാവധി മനോവീര്യം വർദ്ധിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടുവരണം. കലാപരമായ കഴിവുള്ളവർക്ക് ഭാവനാപരമായ നിർദ്ദേശങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം നേടാനാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അധികംനാൾ രണ്ടുമനസുമായി ഇരിക്കരുത്! വെല്ലുവിളി ഉയർത്തുന്ന ഗൃഹാവസ്ഥകൾ നിങ്ങളുടെ സങ്കൽപ്പങ്ങളെ ശക്തിപ്പെടുത്തുന്നതാണ്, പ്രത്യേകിച്ച് പണത്തെ സംബന്ധിച്ചവ. അതുകൊണ്ടാണ് നിങ്ങളുടെ ജീവിതത്തിലെ ദൂരവ്യാപകവും അടിസ്ഥാനപരവുമായ നിരവധി മാറ്റങ്ങൾ നിങ്ങളുടെ തൊഴിലിടത്തും വീട്ടിലും വരുത്തുന്ന ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇത് നിങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും നിർണായകമായ സമയമാണെന്നതിൽ സംശയമില്ല, പിന്നീട് പ്രധാനപ്പെട്ടതയേക്കാവുന്ന പലതും ഇപ്പോൾ തന്നെ ചക്രവാളത്തിൽ ചെറിയ കണികകളായി കാണാം. വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും, പഴയ പ്രശ്നങ്ങളിലും പുതിയ വെളിച്ചം വീശും. ആഴത്തിലുള്ള ഉൾകാഴ്ചകളെയെല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചില സാമ്പത്തിക പ്രതിഫലങ്ങൾ, ചെറുതൊന്ന് പോലും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത് വിവേകപൂർണമായ ഒരു ദിവസമാണ്, നിങ്ങൾ നിങ്ങളെ തന്നെ ആത്മപരിശോധന നടത്തും. നിങ്ങൾ നിങ്ങളുടെ വഴിയേ പോകുന്നില്ല എന്ന് തോന്നിയാൽ മറ്റുള്ളവരെ പഴിക്കാതിരിക്കുക, എന്നിട്ട് സംഭവിച്ചതിനെല്ലാം നിങ്ങൾ എങ്ങനെ കാരണക്കാരനായിട്ടുണ്ടാകും എന്ന് നോക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ പതിവിലും കൂടുതൽ വൈകാരികമായിരിക്കും, ഒപ്പം ചില മൂഡ് സ്വിങ്‌സും ഉണ്ടായേക്കും. വികാരങ്ങൾക്കുണ്ടാകുന്ന ചാഞ്ചാട്ടത്തിന് നിങ്ങൾ തയ്യാറാണെങ്കിൽ, കുറ്റപ്പെടുത്തലുകൾക്ക് നിങ്ങൾ അത്ര തയ്യാറായിരിക്കില്ല, മറ്റുള്ളവരുടെ തന്ത്രങ്ങൾ ഏൽക്കുകയുമില്ല. നിങ്ങൾ തന്നെ ഇതിനെ ഒരു മൂല്യമുള്ള കാലഘട്ടമാക്കി മാറ്റണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സൗഹൃദപരമായ ചിഹ്നങ്ങളും വളരെ സഹായകരമായ ചില ഗ്രഹങ്ങളും കാരണം കഴിഞ്ഞ വർഷത്തെ എല്ലാ അസ്വസ്ഥതകളും പ്രയോജനകരമായ ഫലങ്ങൾ‌ നൽ‌കിയിട്ടുണ്ടെന്ന് നിങ്ങൾ‌ക്ക് തോന്നും. സാധ്യമായ എല്ലാ ബുദ്ധിമുട്ടുകളെയും നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റം എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ, അതിന്റെ തെളിച്ചമുള്ള ഭാഗത്തേക്ക് നോക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ ശക്തമാണ്, അതിനാൽ നിങ്ങൾക്ക് ലജ്ജ തോന്നുമെങ്കിലും, നിങ്ങളെ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാനത്ത് തന്നെ നിർത്തുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം സന്തോഷം നേടാനാകും. നിങ്ങൾ‌ക്ക് നിശ്ചയിക്കപ്പെട്ട റോളുള്ളപ്പോൾ നിങ്ങൾ‌ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ‌ക്ക് കൃത്യമായി അറിയേണ്ടതുണ്ട്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscopehoroscope today june 12 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today June 11, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com