ഇത് ഈ വർഷത്തിലെ ആദ്യ ദിവസമാണ്. അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ, ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആദ്യ ദിവസമാണ്. 1500 കളിൽ റോമിൽ മാർപ്പാപ്പ ആവിഷ്കരിച്ചതും യൂറോപ്യൻ കോളനികളിലൂടെ ലോകമെമ്പാടും വ്യാപിച്ചതുമായ കലണ്ടറാണ് ഗ്രിഗോറിയൻ കലണ്ടർ. വാസ്തവത്തിൽ, നമുക്കറിയാവുന്നതുപോലെ, പല സംസ്‌കാരങ്ങൾക്കും, പ്രത്യേകിച്ചും ഇന്ത്യയ്ക്ക് അവയുടേതായ കലണ്ടറുകൾ ഉണ്ട്. അവ സാധുതയുള്ളതാണ്!

Read More: Varsha Phalam 2021: വർഷഫലം 2021

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ചന്ദ്രൻ ഒരു ചക്രം അവസാനിപ്പിക്കുകയും പുതിയ ഒന്ന് ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നു. അതിനാൽ മുൻകാല പരാജയങ്ങളും വിജയങ്ങളും പരിഗണിക്കുന്നതിനും ഭാവിയിൽ നിങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നത് സംബന്ധിച്ചും ഇത് ഒരു സുപ്രധാന നിമിഷമാണ്. നിങ്ങൾക്കറിയില്ല – നിങ്ങൾ ജോലി ചെയ്തതിന്റെ പ്രതിഫലം നിങ്ങൾക്ക് യഥാർത്ഥത്തിൽ ലഭിച്ചേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരു പ്രത്യേക വൈകാരിക ബന്ധത്തിന്റെ ഗുണങ്ങൾ നിങ്ങൾ പുനർവിചിന്തനം ചെയ്യും, എന്നാൽ ഇപ്പോൾ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനുള്ള അവസാന സമയമായിരിക്കാം – കുറഞ്ഞത് അടുത്ത ആഴ്ച വരെയെങ്കിലും! ജോലിസ്ഥലത്ത്, ആവേശകരമായ പ്രവർത്തനങ്ങൾ നടക്കാം. പക്ഷേ നിങ്ങളുടെ പതനത്തിനും സാധ്യതയുണ്ടാകാം. അതിനാൽ ആദ്യം ചിന്തിക്കുക, പിന്നീട് പ്രവർത്തിക്കുക, അവശ്യ വിശദാംശങ്ങൾ ശ്രദ്ധിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇത് അഭിനിവേശത്തിനുള്ള സമയമാണ്, ഇപ്പോൾ പ്രണയമൊന്നുമില്ലെങ്കിൽ, നിങ്ങളുടെ ഉത്സാഹം മറ്റ് മേഖലകളിലേക്ക് നയിക്കുക. കുട്ടികളിൽ നിന്ന് എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് കണ്ടെത്താനാവും. എന്നാൽ അധികാരം കാണിക്കാതെ അവരെ നയിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മാത്രം. കലാപരവും സർഗ്ഗാത്മകവുമായ കാര്യങ്ങൾ വരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ ഗുരുതരമായ ചന്ദ്രൻ നിങ്ങൾ വീട്ടിൽ ചെയ്യാത്ത എല്ലാ കാര്യങ്ങളെയും ഓർമ്മപ്പെടുത്തുന്നുണ്ട്. ഇത് വളരെ വൈകിയ സയമയായിരിക്കാം. അതിനാൽ അധികം കുറ്റബോധം തോന്നരുത്! എന്നിരുന്നാലും, അടുത്ത തവണ മികച്ചത് ചെയ്യാൻ തീരുമാനിക്കുക! വളരെ ആഴത്തിൽ പോവുന്നതിനുമുൻപ് ഒരു തുടക്കത്തിനായി നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഇപ്പോൾ ഖേദിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തിരിക്കാം, പക്ഷേ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ല. വീട്ടിലെ പ്രായോഗിക ജോലികൾ വേഗത്തിലാക്കുന്നത് നിങ്ങളുടെ സമയത്തിന്റെ മികച്ച ഉപയോഗമായിരിക്കാം. യാത്ര ചെയ്യുകയാണെങ്കിൽ, കാത്തിരിക്കാൻ അനുവദിക്കുക. ആരെങ്കിലും നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, ബന്ധപ്പെടുക, അവർ എങ്ങനെയാണെന്ന് അറിയുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആശയങ്ങളുടെ മണ്ഡലത്തിൽ നിങ്ങളുടെ സ്വാതന്ത്ര്യവും അധികാരവും ചെലുത്തേണ്ട നിമിഷം വന്നിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഭാഗം പറയുകയും മറ്റുള്ളവർ ഇരുന്ന് ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടരുത്, കാരണം, സഹായം അടുത്തിരിക്കുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചന്ദ്രൻ സജീവമാണ്. ചില ഇന്ദ്രിയങ്ങളിൽ സൗഹാർദ്ദപരമാണ്, മറ്റുള്ളവയിൽ ഗൗരവമുള്ളതും ശാന്തവുമാണ്. നിങ്ങൾ മുൻകൈയെടുക്കുകയും പ്രധാനപ്പെട്ട പദ്ധതികൾ വളരെ വേഗത്തിൽ ഫലപ്രദമാക്കുകയും ചെയ്യണമെന്നതിന്റെ സൂചനയാണത്. എല്ലാറ്റിനുമുപരിയായി, എല്ലാം ശ്രദ്ധയോടെ ചെയ്തുവെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ചും എതിരാളികൾ നിങ്ങൾ മാറിനിൽക്കാൻ കാത്തിരിക്കുകയാണെങ്കിൽ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ആശയക്കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും സംഭവിക്കാം, പക്ഷേ ഉത്തരം നിങ്ങളുടെ മൂക്കിന് കീഴിലായിരിക്കാം. ഇതെല്ലാം നിങ്ങളുടെ കണ്ണുകൾ തുറന്ന് മറ്റൊരു ദിശയിലേക്ക് നോക്കുമോ എന്നത് പ്രസക്തമാവുന്ന കാര്യങ്ങളാണ്. കൂടാതെ, നിങ്ങൾ ഊഹിക്കുന്നതിലും വളരെയധികം വൈകാരിക ശക്തി നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരു സാമൂഹിക ഇടപഴകൽ പരിശോധിക്കേണ്ടി വരും. ചിലപ്പോൾ റദ്ദാക്കേണ്ടി വരും. കാരണം പ്രത്യേക ആളുകളുമായി ഇടപഴകാനുള്ള ചിന്തയിൽ നിങ്ങൾ ക്ഷീണിച്ചിരിക്കാം. ശാന്തമായി ആലോചിച്ച് കുറച്ച് സമയം ചെലവഴിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് പ്രായം കുറഞ്ഞതും ഉന്മേഷമുള്ളതായും ജീവിതം നല്ലതായതായും തോന്നാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നിങ്ങൾ ശ്രദ്ധ തിരിക്കണം. ഒരുപക്ഷേ ഒരു പാർട്ടിക്കുള്ള പദ്ധതികളോ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരലോ പുനരുജ്ജീവിപ്പിക്കേണ്ടി വരും. ജോലിസ്ഥലത്ത് നിങ്ങൾ ടീം വർക്ക് ചെയ്ത് മികച്ച നിലയിലാകണം. മാത്രമല്ല മൊത്തം അവസ്ഥ മനസ്സിലാക്കാൻ തുടങ്ങുക. മരങ്ങൾക്കായി കാടിനെ നോക്കുക- ഒരു മാറ്റത്തിനായി!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ‌ക്കുള്ള തീക്ഷ്ണമായ അഭിലാഷം നേടാനുണ്ടെന്ന കാര്യത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിലായിരിക്കാം നിങ്ങൾ. നിങ്ങൾ കരുതുന്നത് വളരെ, വളരെ തെറ്റായിരിക്കാം. നിങ്ങൾ ഇപ്പോൾ തഗി മാറ്റുന്നില്ലെങ്കിൽ, ഏകദേശം പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് ഒരു സുപ്രധാന അവസരം നഷ്‌ടപ്പെടാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഇന്നത്തെ നക്ഷത്രങ്ങളിൽ നിന്നുള്ള ആദ്യ സന്ദേശം ബിസിനസ്സിലേക്ക് തിരിയുക എന്നതാവും. രണ്ടാമത്തേത് സാഹസികതയിലേക്ക് പോകാനുള്ളതും. ഒരു പുതിയ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള മികച്ച നിമിഷമാണിത്. ഒടുവിൽ വിദേശ ബന്ധങ്ങൾ നോക്കം. എന്നാൽ നിങ്ങൾ ഒരു യാത്രയിലാണെങ്കിൽ, അത് ആത്മാവിന്റെ ഒരു യാത്രയായിരിക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook