Horoscope Today February 16, 2021:  പ്രപഞ്ചം ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് എല്ലായ്‌പ്പഴും തോന്നിയിട്ടുണ്ട്. വെയിൽസിലെ കാർഡിഫ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന പ്രൊഫസർ ചന്ദ്ര വിക്രമസിംഗ വളരെക്കാലമായി ഈ കാഴ്ചപ്പാടിന്റെ ശക്തമായ വക്താവാണ്. സൗരയൂഥത്തിലുടനീളമുള്ള ധൂളികൾ ജൈവികമാണെന്ന് ഇപ്പോൾ നാം കണ്ടെത്തി. അതിനർ‌ത്ഥം മറ്റ് ഗ്രഹങ്ങളിലെ ജീവൻറെ നിലനിൽപിന്‌ നാം‌ വിചാരിച്ചതിലും‌ കൂടുതൽ‌ സാധ്യതയുണ്ടെന്നാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കരാറുകളുടെയും ഉറച്ച ഉടമ്പടികളുടെയും ഗ്രഹമായ ബുധൻ വ്യക്തമാക്കുന്നത് ബിസിനസ്സ് പരമായ ചർച്ചകൾ മികച്ച നിലയിലെത്തുമെന്നാണ്. അതിനാൽ കരാറുകളുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ കാര്യങ്ങൾ വ്യക്തമാക്കുക. ഇത് സമാധാനപരമായ ദിവസമാണ്, ഒറ്റക്ക് സമയം ചെലവഴിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. വ്യക്തിപരമായ കാര്യങ്ങൾ സൂക്ഷ്മപരിശോധന നടത്തണം. എന്നിരുന്നാലും, ഒരു സാമ്പത്തിക പദ്ധതി പൂർത്തീകരിക്കുമെന്ന് നിങ്ങൾക്ക് ഉടൻ ഉറപ്പുണ്ടാകും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ ഇപ്പോൾ വേഗത്തിൽ നീങ്ങണം. ഇത് പുതിയ തുടക്കത്തിനുള്ള സമയമാണ്, അതിനർത്ഥം, ഭൂതകാലത്തിൽ നിന്ന് മോചനം നേടി കാലങ്ങളായുള്ള ശീലങ്ങൾ മാറ്റാൻ നിങ്ങൾ തയ്യാറായിരിക്കണം എന്നാണ്. ഇത് എളുപ്പമായിരിക്കില്ല, പക്ഷേ വിജയത്തിനായി എല്ലായ്പ്പോഴും ഒരു വില നൽകേണ്ടിവരും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രയോജനകരമായ ഗ്രഹങ്ങളുടെ സ്വാധീനം തുടരുന്നു. ഇപ്പോൾ‌ നിങ്ങൾ‌ നിങ്ങളുടെ സ്വതസിദ്ധവും സർഗ്ഗാത്മകവുമായ ചിന്താഗതിയെ ഉപയോഗിക്കണം. മാത്രമല്ല നിങ്ങളുടെ താൽ‌പ്പര്യത്തിനനുസരിച്ച് സാഹചര്യങ്ങൾ‌ രൂപപ്പെടുത്തുന്നതിന് ധാരാളം അവസരങ്ങളുണ്ട്. സഹായിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങളുടെ രഹസ്യങ്ങൾ ഒരു ചങ്ങാതിയുമായി പങ്കിടാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വൈവിധ്യമാർന്ന അവസ്ഥകൾ പുതിയ വഴികളിലേക്ക് മാറാൻ നിങ്ങൾക്ക് അവസരം നൽകുന്നു. ചങ്ങാതിമാർ‌ ഉടൻ‌ തന്നെ സഹായം നൽ‌കാൻ‌ സാധ്യതയുണ്ട്, അവർ‌ അങ്ങനെ ചെയ്യുമ്പോൾ‌ നിങ്ങൾ‌ അത് നന്നായി സ്വീകരിക്കണം. നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കല്ലെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ മനോവീര്യം നന്നാക്കും. നിങ്ങളുടെ ആഴത്തിലുള്ള ചോദ്യങ്ങൾക്ക് മറ്റൊരു മൂന്നോ നാലോ ദിവസത്തേക്ക് ഉത്തരം ലഭിച്ചേക്കില്ല, അതിനാൽ ക്ഷമയോടെയിരിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇപ്പോൾ ചന്ദ്രൻ വളരെ ശക്തനാണ്, വിശ്രമ സാഹചര്യങ്ങൾ നിലനിൽക്കുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. എന്നിരുന്നാലും, പ്രധാനമായും നിങ്ങളുടെ തീവ്രമായ ഒരു മാനസികാവസ്ഥയുടെ വക്കിലാണ് നിങ്ങൾ സഞ്ചരിക്കുന്നത്. മനസിലാക്കുക, സൗഹാർദ്ദപരമായ കൂടിക്കാഴ്ചകൾക്ക് സാധ്യതയുണ്ട്, മാത്രമല്ല ജോലിയിൽ നിന്ന് മാറി പതിവിലും കൂടുതൽ വിശ്രമിക്കുകയും ചെയ്യാം. തൊഴിൽപരമായി നിങ്ങളെ അടയാളപ്പെടുത്താൻ അപ്രതീക്ഷിത അവസരവുമുണ്ടാകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

എല്ലാം നിങ്ങളുടെ വഴിക്കു പോകുന്നില്ലെങ്കിലും, ജീവിതം കൂടുതൽ മികച്ച നിലവാരം പുലർത്തുന്നു, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നാടകീയമായ സംഭവങ്ങളിൽ നിങ്ങൾക്ക് ഇടപെടാം. അല്ലാത്തപക്ഷം, ആഴ്‌ചയുടെ അവസാനത്തിലെ കൂടിക്കാഴ്ചക്കുള്ള തയ്യാറെടുപ്പിനായി ജോലി ചെയ്യുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പങ്കാളികളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാകാം, അതിനാൽ തിരക്കേറിയ ഒരു ദിവസമാവും ഇന്ന്. നിങ്ങളെ കർമനിരതമായി നിലനിർത്താൻ അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടാവും. നിങ്ങളുടെ ഊർജ്ജം നേരത്തേ തന്നെ സംരക്ഷിക്കുക, കാരണം സമ്മർദ്ദം വർദ്ധിക്കുന്നത് നിങ്ങളെ സാരമായി ബാധിക്കും. കൂടാതെ, സാമ്പത്തിക സംഭവവികാസങ്ങളിൽ ജാഗ്രത പാലിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇന്നത്തെ അസ്വാഭാവിക ഗ്രഹ വശങ്ങൾ ബന്ധങ്ങളിൽ അനിശ്ചിതമായ വിടവ് വരാനും അത് നികത്താനുള്ള വഴികൾ തേടാനുമുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ കാണാനും സാധ്യമാകുന്നിടത്ത് ധാരണകളുണ്ടാക്കാനും ശക്തമായ ശ്രമം നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ ഉറപ്പുണ്ടാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

തിരശ്ശീലയ്‌ക്ക് പിന്നിലുള്ള കൗതുകകരമായ പ്രവർത്തനങ്ങൾ‌ നിങ്ങൾ‌ ജാഗരൂകമായിരിക്കണമെന്ന്‌ നിങ്ങൾ‌ക്കറിയാം. അതിരാവിലെ സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള സാധ്യതയുണ്ടാവാം. ആരെങ്കിലും ഒരു വാഗ്ദാനം ലംഘിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചേക്കാം. ഒരു പങ്കാളി ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ഉന്നയിക്കാം, പക്ഷേ നിങ്ങൾക്ക് പക്വമായ ഉത്തരം ലഭിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സാമൂഹിക സങ്കീർണതകൾ ഉണ്ടാകാം. ഇന്ന് രാവിലെ താങ്ങാനാവില്ലെന്ന് തോന്നിയേക്കാവുന്ന പ്രശ്നങ്ങൾ ഈ സായാഹ്നത്തോടെ സ്വയം പരിഹരിക്കും. യാത്രാ പദ്ധതികളിൽ ശ്രദ്ധ പുലർത്തുക, അല്ലാത്തപക്ഷം നിങ്ങളുടെ ആവേശത്തിനിടയിലും അവശ്യമായ വിശദാംശങ്ങൾ നിങ്ങൾ മറക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തൊഴിലുമായി ബന്ധപ്പെട്ട്, നിങ്ങൾ‌ക്ക് സമ്മർദ്ദമുണ്ടാവും, നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ജാഗ്രത അനിവാര്യമാണ്. വീട്ടുകാര്യങ്ങളിലും ശ്രദ്ധ കാര്യമായി പതിപ്പിക്കണം. ആന്തരിക പ്രശ്‌നങ്ങളിൽ പിടിമുറുക്കി സ്വയം സഹതപിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങൾ ഊഹിക്കുന്നതിലും കൂടുതൽ വീട്ടിൽ നിങ്ങൾക്ക് സ്ഥാനമുണ്ട്, അതിനാൽ ബന്ധങ്ങൾക്കും പങ്കാളികൾക്കും അവരുടെ അവകാശം വിട്ടു നൽകുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കൗതുകകരമായ കൂടിക്കാഴ്ചകൾക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ചും ക്രിയാത്മകമായ തുടക്കങ്ങളുണ്ടാവുകയാണെങ്കിൽ. നിങ്ങളെ മികച്ച വശങ്ങൾ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുമായി യോജിക്കുന്ന ആളുകളുമായി സുപ്രധാന നിർദേശങ്ങൾ പങ്കിടാൻ ഭയപ്പെടരുത്!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook