scorecardresearch
Latest News

Daily Horoscope February 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Daily Horoscope February 09, 2022: കഴിഞ്ഞ ദിവസം ബഹിരാകാശ യാത്രയെ കുറിച്ച് ഞാൻ ഒരു തർക്കത്തിലേർപ്പെട്ടിരുന്നു. സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ നമുക്ക് ഒരിക്കലും മറ്റ് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഒരു വിമർശകനോട് ഞാൻ പറഞ്ഞു. യഥാർത്ഥത്തിൽ, നമ്മുടെ മികച്ച ശാസ്ത്രജ്ഞർ ബഹിരാകാശത്തെ ചുരുക്കിക്കൊണ്ട് വലിയ ദൂരം സഞ്ചരിക്കാനുള്ള വഴികൾ നോക്കുകയാണ്. കൃത്യമായും സയൻസ് ഫിക്ഷനിലെന്നപോലെ.

Also Read: Weekly Horoscope (February 06- February 12, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക തീരുമാനങ്ങൾ ദീർഘകാല പദ്ധതികളുടെ രൂപീകരണത്തിന് ആവശ്യമായ പ്രാഥമിക ചുവടുവയ്പാണ്. എന്തിനെക്കുറിച്ചും ചോദിക്കേണ്ട അനിവാര്യമായ ചില ചോദ്യങ്ങളുണ്ട്. ഇതിന് എത്ര ചിലവാകും, എനിക്ക് അത് താങ്ങാൻ കഴിയുമോ എന്നത് പോലെയുള്ള ചോദ്യങ്ങൾ. നിങ്ങൾക്ക് കഴിയുന്നതും വേഗം ഒരു ചില വാഗ്ദാനങ്ങൾ നേടിയെടുക്കണം. നിങ്ങൾക്ക് ഗുണദോഷങ്ങൾ പരിശോധിച്ച് ആ വഴിയിൽ മുന്നോട്ട് പോവാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കഴിഞ്ഞ മാസം ഈ സമയത്ത് എന്തു സംഭവിച്ചാലും ഇപ്പോൾ തൃപ്തികരമായ ഒരു നിഗമനത്തിലെത്തിയിരിക്കണം. പരീക്ഷണങ്ങൾ അവയ്ക്ക് അനുവദിച്ചിരിക്കുന്ന പരിധിക്കപ്പുറം നിങ്ങൾ തുടരാതിരിക്കേണ്ടത് പ്രധാനമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇപ്പോൾ വ്യക്തിപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക – ഉടനടി തന്നെ!

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ നിലവിലെ രഹസ്യ ഘട്ടം ഏതാനും ആഴ്‌ചകൾ തുടരും. എന്നിരുന്നാലും ഈ ആഴ്‌ചയിലെ മാറ്റങ്ങൾ നിങ്ങൾ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ തയ്യാറാണെന്ന് വ്യക്തമാക്കും. വൈകാരികമായി, നിങ്ങൾക്ക് സുസ്ഥിരമായ ബന്ധങ്ങളിലേക്കും വിശ്വസ്തരായ സുഹൃത്തുക്കളിലേക്കും പോവുക എന്നത് മികച്ച തീരുമാനമായി തോന്നും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ സൗഹാർദ്ദപരമായ നക്ഷത്രങ്ങൾ ശക്തമായി തുടരുന്നു. നിങ്ങളുടെ നിലവിലെ സ്വർഗ്ഗീയ സ്വാധീനങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം, ഒരുപക്ഷെ പരിസ്ഥിതിയുമായോ മറ്റ് വിഷയങ്ങളുമായോ ബന്ധപ്പെട്ട കൂട്ടമായോ, സാമൂഹികമായോ ഉള്ള സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക എന്നതാണ്. നിങ്ങൾ ശരിക്കും ചെയ്യാൻ ആഗ്രഹിക്കുന്നത് ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുക എന്നതാണ് – അല്ലെങ്കിൽ നിങ്ങളുടെ ചെറിയ കോണിലെങ്കിലും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില കാരണങ്ങളാൽ നിങ്ങളുടെ സ്വകാര്യ ബന്ധങ്ങളും പൊതു പ്രവർത്തനങ്ങളും മോശം അവസ്ഥയിലാണെന്ന് തോന്നുന്നു. ഉത്തരവാദിത്തങ്ങളും ചുമതലകളും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് നിങ്ങൾ തെളിയിക്കണം. നിങ്ങളെയോ മറ്റാരെയെങ്കിലുമോ ആശങ്കപ്പെടുത്തുന്ന വിശദാംശങ്ങൾ മാത്രം കൈകാര്യം ചെയ്താൽ പോരാ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇപ്പോൾ സൂര്യൻ അതിന്റെ സ്ഥാനം മാറ്റി. നിങ്ങൾ സ്വയം മുന്നോട്ട് പോകണം. ഈ പ്രത്യേക ഗ്രഹചിത്രം നിങ്ങളുടെ മാതൃ ഗുണങ്ങൾ പുറത്തുകൊണ്ടുവരുന്നു. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ പോലും! അടുത്ത ഏതാനും ആഴ്‌ചകളിൽ നിങ്ങൾ സംവേദനക്ഷമതയുള്ളവരും പ്രതിരോധശേഷിയില്ലാത്തവരുമായ ആളുകളെ നിങ്ങളുടെ സംരക്ഷണയിലാക്കുമെന്നാണ് ഞാൻ ഇതിനാൽ അർത്ഥമാക്കുന്നത്.

Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തുലാം വായുവിന്റേതായ മൂന്ന് ചിഹ്നങ്ങളിൽ ഒന്നാണ്, അതിനർത്ഥം സ്വഭാവമനുസരിച്ച് നിങ്ങൾ ഉദാരമതിയും ചിലപ്പോൾ അപ്രായോഗികവാദിയുമാണ് എന്നാണ്. ഇപ്പോൾ എന്റെ ഉപദേശം, മടിയുള്ള, ക്ഷീണിച്ച, ബുദ്ധിമാന്ദ്യം പ്രകടിപ്പിക്കുന്ന തുലാം രാശി വ്യക്തി ആകുന്നത് നല്ലതാണ് എന്നതാണ്. മറിച്ചുള്ള എല്ലാ സമ്മർദ്ദങ്ങളെയും ചെറുക്കുക. അത് ഇഷ്ടപ്പെടാത്ത ആളുകൾ പറയുന്നത് അവഗണിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിലോ കുടുംബത്തിലോ പങ്കാളികൾ പ്രത്യക്ഷത്തിൽ തിരക്കിലാണ് എന്ന വസ്തുത നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം. എന്നിട്ടും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന്. നിങ്ങളുടെ ദിനചര്യ മുന്നോട്ട് കൊണ്ടുപോവുന്നതിന് തികച്ചും വ്യത്യസ്തമായ ഒരു മാർഗം നിർദ്ദേശിക്കേണ്ടി വരും. നിങ്ങളുടെ എല്ലാ ക്രമീകരണങ്ങളും വളരെ അനുകൂലമായ തരത്തിലാക്കേണ്ടി വരും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കൂടുതൽ സ്വതന്ത്രമാകാനുള്ള നിങ്ങളുടെ ആഗ്രഹം ഇപ്പോഴുണ്ടാവും. വീട്ടിൽ ഒരു വലിയ മാറ്റം ആവശ്യമാണെങ്കിൽ, അത്രയും നല്ലത്. സന്തോഷകരമെന്നു പറയട്ടെ, ശുക്രൻ ഇപ്പോൾ നിങ്ങളുടെ വൈകാരിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ട്. ഒപ്പം വ്യക്തിപരമായ അപകടസാധ്യതകൾ ഏറ്റെടുക്കുന്നത് തികച്ചും സ്വീകാര്യമാക്കുകയും ചെയ്യുന്നുണ്ട്, അനന്തരഫലങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുള്ളിടത്തോളം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ജാതകത്തിലെ പ്രശ്നം നിങ്ങളുടെ ചാർട്ടിന്റെ പണത്തെ നിയന്ത്രിക്കുന്ന വിഭാഗങ്ങളിലല്ല. മറിച്ച് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനോഭാവങ്ങളിലും അപകടസാധ്യതകളിലും ആണ്. നിങ്ങൾ ധനകാര്യം കൈകാര്യം ചെയ്യുന്നതിൽ മുൻകാലത്ത് തന്നെ കഴിവുള്ളയാളായിരിക്കുമെന്ന് കരുതുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ആ കഴിവിൽ ഉറപ്പു നൽകുന്നതിൽ നിരാശയുള്ളതായി കാണപ്പെടുന്നു. ഒരുപക്ഷേ, നിങ്ങൾക്ക് സ്വയം ഉറപ്പുനൽകാൻ കഴിഞ്ഞേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

യുവാക്കളായ ബന്ധുക്കളുമായും കുട്ടികളുമായും ഉള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ ദൃശ്യമായേക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഒരുപക്ഷേ ജോലിയിലൂടെ, ചെറുപ്പക്കാർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ പാത മറികടക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ നിങ്ങളുടെ ചിന്തയെ അത് കൂടുതൽ സ്വാധീനിച്ചേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില ഗ്രഹങ്ങളുടെ വശങ്ങൾ ഇപ്പോഴും സൂചിപ്പിക്കുന്നത്, എല്ലാ വഴിയും നഷ്ടപ്പെട്ടാലും നിങ്ങളുടെ എല്ലാ തുറുപ്പ് ചീട്ടുകളും പുറത്തെടുക്കുന്നതാണ് ബുദ്ധി എന്നാണ്. പ്രത്യേകിച്ചും കുടുംബപരമായ ആശങ്കകൾ പരമപ്രധാനമാണെങ്കിൽ. വിട്ടുവീഴ്ച വളരെ നല്ലതാണ്. എന്നാൽ മറ്റുള്ളവർ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscopehoroscope today february 09 2022 aries gemini cancer virgo capricorn zodiac signs check astrological prediction