മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
യാത്രകളുമായോ, ആശയവിനിമയ മേഖലകളുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചിരകാല അഭിലാഷങ്ങളും വിദ്യാഭ്യാസപരമായ നേട്ടങ്ങളും ഉണ്ടാകുന്ന അഴ്ചയാണിത്. നിങ്ങളുടെ ശ്രദ്ധ വ്യാപാരത്തിലാണെന്ന് കൃത്യമായ് ബോധ്യപ്പെടുത്തി ആളുകളെ കൂടെ നിര്‍ത്തുക. പ്രേമകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ വൈകരുത്. സാമ്പത്തീക കാര്യങ്ങളില്‍ അനുകൂലമായ പുരോഗതിയുണ്ടാകും.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
കുട്ടികളുമായും വളരെ അടുത്ത ആളുകളുമായുള്ള ബന്ധങ്ങളില്‍, ഇപ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് ഗ്രഹനിലയിലുണ്ടായ ചില പുരോഗതിയെത്തുടര്‍ന്ന് അവയില്‍ മാറ്റം വരുകയും നല്ല രീതിയിലേക്ക് ബന്ധങ്ങള്‍ മാറുകയും ചെയ്യും. ഇന്ന് ചന്ദ്രന് തന്റെ സ്ഥാനം ക്രമീകരിക്കുന്ന ദിവസമായതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായ് സ്വീകരിക്കുക.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ചന്ദ്രന് നിങ്ങളുടെ ഗ്രഹനിലയെ പിന്തുണയ്ക്കുന്ന രീതിയിലാണ് ആഴ്ച തുടങ്ങുന്നത്. അതുകൊണ്ട് തന്നെ വീട്ടുകാര്യങ്ങള്‍ നിങ്ങളുടെ വരുതിയിലാകും. ദിവസം കഴിയും തോറും പണത്തിന്റെ കാര്യങ്ങളിലുള്ള പ്രശ്നങ്ങള്‍ കൂടി വരും. നിങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ആഴ്ചയുടെ അവസാനം ഒരു വിനോദയാത്രയ്ക്ക് സാധ്യതയുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ബുധന്‍, പ്ലൂട്ടോ ഗ്രഹങ്ങള്‍ തമ്മിലുള്ള ആശയപരമായ വ്യത്യാസം നിങ്ങളിലെ സാഹസീകതയെ ഉണര്‍ത്തി വിട്ടേക്കാം. പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം അതേ രീതിയില്‍ തുടരാന്‍ ശ്രമിക്കുമ്പോഴും നിങ്ങള്‍ പുതിയ സുഹൃത്തുക്കളെ തേടിയിറങ്ങിയേക്കാം.വരും ആഴ്ചകളില്‍ യാത്രയിലും അവധിക്കാല ആഘോഷങ്ങളിലും കൂടുതല്‍ കരുതലുണ്ടാകണം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
രണ്ട് ഭാഗങ്ങളുള്ള ആഴ്ചയാണിത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ചന്ദ്രന്റെ സ്ഥാനം ചില വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതിനാല്‍, കൂട്ടുചേര്‍ന്നുള്ള ഇടപാടുകളില്‍ ചിങ്ങരാശിക്കാര്‍ , കാര്യങ്ങള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനുള്ള തങ്ങളുടെ പാടവം പ്രകടിപ്പിക്കണം. തല്ക്കാലം എല്ലാത്തില്‍ നിന്നും മാറി നിന്ന് മറ്റെന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ആഴ്ചയുടെ അവസാനമാകുമ്പോഴേക്കും കാര്യങ്ങള്‍ അനുകൂലമാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പണവുമായ് ബന്ധപ്പെട്ടുളള ആവശ്യങ്ങള്‍ ഈ ആഴ്ച മുന്നോട്ട് പോകുമ്പോള്‍ കൂടി വരും. പെട്ടെന്ന് ഒരു പോംവഴി പ്രതീക്ഷിക്കരുത്. സാമ്പത്തീക പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടെന്ന ബോധ്യമുണ്ടാകുമെങ്കിലും അത് എപ്പോള്‍, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ല. ശരിക്കും നിങ്ങള്‍ക്ക് ജീവിത്തതില്‍ വേണ്ടതെന്തെന്നാണെന്ന് കാര്യങ്ങളെക്കുറിച്ച് കുറച്ച് സമയമെടുത്ത് ചിന്തിച്ച് തീരുമാനത്തിലെത്തുക.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
അടുത്ത മൂന്നാഴ്ചകളില്‍ നിയമപരമായ ചില കാര്യങ്ങളുമായ് നിങ്ങള്‍ ബന്ധപ്പെടേണ്ടി വന്നേക്കാം. നിങ്ങള്‍ നിങ്ങളെത്തന്നെ ചില കുഴപ്പത്തിലേക്ക് വലിച്ചിടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ശരിയെന്തെന്ന് തിരിച്ചറിഞ്ഞ് നിങ്ങളുടെ നിലപാടുകളില്‍ തന്നെ ഉറച്ചു നിന്നാല്‍ വലിയ തെറ്റുകളിലേക്ക് പോകുന്നത് ഒഴിവാക്കാനാകും. ഔദ്യോഗിക കാര്യങ്ങളെക്കുറിച്ചുളള പദ്ധതികള്‍ അല്പം സമയമെടുത്ത് അവലോകനം ചെയ്യുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജ്യോതിഷപരമായ് നിങ്ങളുടെ വ്യക്തിത്വം സങ്കീര്‍ണവും അതേസമയം സമ്പന്നവുമാണ്. മിക്ക ധനുരാശിക്കാരും ഇപ്പോള്‍, വൃശ്ചികരാശിക്കാരുടേത് പോലെ പിടിവാശിക്കാരും നിര്ബന്ധബുദ്ധിയുള്ളവരുമായ് മാറാന്‍ തുടങ്ങും. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ കാണിക്കുന്ന രഹസ്യസ്വഭാവുമുള്പ്പെടെ, കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നിങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഏറ്റവും അടുത്ത പങ്കാളിയുടെ ആത്മാര്‍ത്ഥതയെ പോലും വിശ്വസിക്കാന്‍ പ്രയാസമുള്ളവരാണ് നിങ്ങള്‍. അതുകൊണ്ട് തന്നെ സ്വന്തം വിവേചനശക്തിയിലുളള വിശ്വാസം ബലപ്പെടുത്തുക. സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി, പൊരുത്തപ്പെട്ട് ജീവിക്കാനാകും നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹനില കാണുന്ന ഏതൊരു ജ്യോതിഷിയും ഉപദേശിക്കുക. ആഗ്രഹങ്ങള്‍ക്കല്ല ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ നിലവിലുള്ള പദ്ധതികളെയും ആശയങ്ങളെയും മാറ്റി കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്ന രീതിയില്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാം. ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഔദ്യോഗിക ജോലിയുമായ് ബന്ധപ്പെട്ടതോ അല്ലെങ്കില്‍ വീട്ടിലെ ചില ചെറിയ ജോലികളുമായ് ബന്ധപ്പെട്ടതോ ആകാം. ശുക്രന് നല്ല സ്ഥാനത്തായതിനാല്‍ തന്നെ പ്രേമജീവിതത്തില്‍ ശുഭകാര്യങ്ങള്‍ പ്രതീക്ഷിക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ബുധന്‍ പ്ലൂട്ടോയെ വെല്ലുവിളിക്കുന്നതോടെ ആകാശത്ത് സൌഹാര്‍ദ്ദപരമായ ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ചില നഗ്നസത്യങ്ങള്‍ നിങ്ങള്‍ക്ക് പറയേണ്ടതായ് വന്നേക്കാം. അതുപോലെ തന്നെ ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഏറ്റെടുക്കുക. മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രം നിങ്ങള്‍ക്ക് പറയേണ്ടി വന്നേക്കാം. നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് അംഗീകാരം ലഭിച്ചേക്കാം.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
സ്വന്തം കാലില്‍ വീണ്ടും നില്ക്കാന് പ്രാപ്തരാക്കും വിധം നിങ്ങളുടെ നക്ഷത്രങ്ങളുടെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ സൂര്യന് ഇതനുസരിച്ച് തന്റെ സ്ഥാനം ക്രമീകരിച്ചിട്ടുണ്ട്. വളരെ തന്ത്രപരമായ രീതിയിലേക്ക് സാമ്പത്തീക കാര്യങ്ങള്‍ മാറുന്ന ഒരവസ്ഥയിലേക്കാണ് നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ധാരാളം മോശം തിരഞ്ഞെടുപ്പുകളും നടത്തേണ്ടി വന്നേക്കാം. അമിതഭാരമായ് മാറിയേക്കാവുന്ന ചില വാഗ്ദാനങ്ങളെ ഉപേക്ഷിക്കേണ്ടി വന്നേക്കാം. പക്ഷേ, ആ തീരുമാനം ബാധിക്കുന്നവരെ ഇക്കാര്യം നേരത്തെ അറിയിക്കേണ്ടതാണ്
Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook