Horoscope of the Week (September 26 – October 02, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (September 26 – October 02, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (September 26 – October 02, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഗാർഹികമായ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ മുന്നോട്ട് പോകുക, നിങ്ങളുടെ പദ്ധതികൾ മികച്ചതാണെന്ന് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താൻ കൂടുതൽ ശ്രമം നടത്തുക. എല്ലാത്തിനുമപരി, ജീവിതം അതേപടി തുടരണമെന്ന് ആഗ്രഹിക്കുന്നവരിൽ നിന്നുള്ള വൈകാരികമായ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങരുത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ധാരാളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാർഗനിർദേശത്തിനും പിന്തുണയ്ക്കും പ്രായോഗിക സഹായത്തിനുമായി നിങ്ങളെ ആശ്രയിക്കുമ്പോൾ അല്പം മടുപ്പിച്ചേക്കാം. നിങ്ങൾക്ക് വേണ്ടി തന്നെ കുറച്ചു ഉപദേശങ്ങൾ വേണമെന്ന് ചിലർ മനസിലാക്കിയേക്കും. വാസ്തവത്തിൽ, നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച വലിയ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇപ്പോഴത്തതിനെക്കാൾ മറ്റൊരു മികച്ച സമയമില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഒരു ബന്ധത്തിൽ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ നിങ്ങൾ പെട്ടിട്ടുണ്ടെങ്കിൽ അതിൽ സ്വയം ഖേദിക്കുന്നതിൽ അർത്ഥമില്ല, നിങ്ങൾ എന്ത് തന്നെ ചെയ്താലും പങ്കാളികളെ സന്തോഷിപ്പിക്കാൻ കഴിയില്ല. ശ്രദ്ധയോടെ വീക്ഷിക്കുക, വരും കാലങ്ങളിൽ എല്ലാം ശരിയാകുന്നത്‌ നിങ്ങൾക്ക് കാണാനാകും, പ്രശ്‌നം നിങ്ങളുടേതാണെന്നും പഴയ രീതികൾ ലംഘിക്കാൻ നിങ്ങൾ മടിക്കുന്നതാണെന്നും മനസിലാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ വലിയ ആഗ്രഹങ്ങൾക്ക് വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമങ്ങൾ വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിലെ നിങ്ങളുടെ ഭാവി വിജയങ്ങൾക്ക് നിസ്സംശയമായും കാരണമായേക്കും. എന്നാൽ നിങ്ങളുടെ തോൽവിയെ കുറിച്ചുള്ള ഭയം നിങ്ങളുടെ പല നേട്ടങ്ങളിലും തടസമായി ഭവിക്കും, നിങ്ങൾ നിങ്ങളുടെ അന്തിമ ലക്ഷ്യത്തിലേക്ക് തന്നെ കണ്ണ് വെക്കണം. അതിൽ നിന്നും ശ്രദ്ധമാറാൻ അനുവദിക്കരുത്!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഏറെ അനുകൂലമായ ഒരു വലിയ കാര്യം ഇപ്പോഴും തിരശീലക്കു പിന്നിലാണ്, എന്നാൽ മറ്റൊരാൾ തരത്തിൽ അല്ലെന്ന് കരുതിയതിന് നിങ്ങൾക്ക് ക്ഷമിക്കാൻ കഴിഞ്ഞേക്കും. എന്തായാലും ചിലപ്പഴൊക്കെ നിങ്ങളുടെ അനിശ്ചിതത്വവും ആശയക്കുഴപ്പങ്ങളും ബാധിച്ചേക്കും. നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് നിങ്ങളോട് തന്നെ സത്യസന്ധത പുലർത്തുക.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രണയം സംബന്ധിച്ച കാര്യങ്ങൾ മാറ്റത്തിനോട് നിങ്ങൾക്ക് ഉള്ള പ്രതികരണത്തെ ആശ്രയിച്ചാണ്. നിങ്ങൾ പഴയ ജീവിത ശൈലിയിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതെല്ലാം അങ്ങനെ തുടരും, വീട്ടിൽ തന്നെ കുഴപ്പമുള്ള സമയങ്ങൾ ഉണ്ടാകും. കുടുംബാംഗംങ്ങൾ അവരുടെ കാഴ്ചപ്പാടുകൾ ന്യായീകരിച്ചേക്കും! പുതിയ സംഭവവികാസങ്ങൾ ഇനിയും വരാനിരിക്കുന്നു, നിങ്ങളുടെ വൈകാരിക ജീവിതം വളരെ ചെലവേറിയതയേക്കും!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ കോട്ടംവന്നേക്കും, പക്ഷെ ഇത് അനിശ്ചിതത്തിനുള്ള സമയമല്ല. നിങ്ങളുടെ ജോലിയിലെ നിലവിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിയുന്ന അത്ര പരിശ്രമിച്ച് ഒന്നാം സ്ഥാനം ലക്ഷ്യം വെക്കുക. ഇടക്ക് നിങ്ങൾ വീണു പോയാലും, നേരത്തെ സാധ്യമായതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് കൈവരിക്കാനാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ഇപ്പോൾ വിപുലമായ സാമ്പത്തികബോധമുള്ള ഘട്ടത്തിലൂടെ കടന്നുപോവുകയാണ്,
നിങ്ങൾ നല്ലൊരു അടിത്തറയിട്ടെന്ന് കരുതുന്നെങ്കിൽ, സമീപകാല നിയന്ത്രണങ്ങൾ എടുത്തുകളയുകയും എളുപ്പമുള്ള സാമ്പത്തിക സാഹചര്യങ്ങൾക്ക് വഴിയൊരുക്കുകയും വേണം. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ജാഗ്രത പുലർത്തുന്നത് ഒഴിവാക്കാം എന്ന് പറഞ്ഞേക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ നക്ഷത്ര സ്വാധീനങ്ങൾ മികച്ചതാണ് എന്നാൽ പക്ഷേ ഒരു വലിയ അവസരത്തിനും വിചിത്രമായ ക്ഷണത്തിനും ഇടയിൽ നിങ്ങൾ കുടുങ്ങിക്കിടക്കുന്നതായി തോന്നിയേക്കാം, നിങ്ങൾ എങ്ങോട്ട് തിരിഞ്ഞാലും പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾ അഭിമുഖീകരിക്കും. നിങ്ങളുടെ സ്വന്തം സൃഷ്ടിയായ ഏതൊരു ഭാഗ്യവും ഭാഗികമായി മറ്റുള്ളവരെ സഹായിക്കാനുള്ള ദീർഘകാല അഭിലാഷത്തിന്റെ ഫലമാണ് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പുതിയ സുഹൃത്തുക്കളെയും താൽപ്പര്യങ്ങളും തേടി പോകേണ്ട സമയമാണിത്. സാങ്കൽപ്പികമായ ഭയങ്ങളോ സംശയങ്ങളോ നിങ്ങളെ തടഞ്ഞുനിർത്താൻ അനുവദിക്കരുത്. കുറച്ച് റിസ്ക് എടുക്കുക, അതെ വരിയിൽ പോകുക, സുഹൃത്തുക്കളും നിങ്ങളെ ഇഷ്ടപ്പെടുന്നവരും നിങ്ങളുടെ ആശയങ്ങൾ എത്ര സന്നദ്ധതയോടെ പിന്തുടരുന്നുവെന്നത് ഉടനെ നിങ്ങളെ ആശ്ചര്യപ്പെടുത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നക്ഷത്രങ്ങൾ നിങ്ങളുടെ പക്ഷത്താണ്. ഏത് സമയത്തും ഏത് സാഹചര്യത്തിലും ദീർഘകാല അടിസ്ഥാനത്തിൽ എന്താണ് പ്രധാനമെന്നത് മാത്രം ചിന്തിക്കുക. ഇത് നിങ്ങളുടെ ജോലിയിലും ബാധകമാണ്, പ്രത്യേകിച്ചും നിങ്ങളുടെ ആശയങ്ങളും കഴിവുകളും വിലകുറഞ്ഞതായി കാണുന്നെങ്കിൽ. എന്തായാലും, സാമ്പത്തികവും ഗാർഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു, പൊരുത്തക്കേടുകൾ പരിഹരിച്ച് നിങ്ങൾ മികച്ചതാക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച സമയമാണ്. ആളുകൾ കരുതുന്നതിനേക്കാൾ മോഹങ്ങളുള്ള ആളാണ് നിങ്ങൾ, കഴിഞ്ഞ കുറച്ചു മാസങ്ങളായി നാടകീയമായ പല തടസങ്ങളും ഉണ്ടായിട്ടുണ്ട്. നിങ്ങൾ അല്പം റിസ്ക് എടുത്തിരുന്നെങ്കിൽ, നന്നായി ചെയ്യാനുള്ള സാധ്യതകൾ ഉണ്ട്, അങ്ങനെയെങ്കിൽ ഇത് വിജയം ആഘോഷിക്കാനുള്ള സമയമാണ്.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope week september 26 october 02 2021 check astrology prediction aries virgo libra gemini cancer signs

Next Story
Horoscope Today September 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com