മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ബുധന്റെ സുഗമമായ ചലനങ്ങൾ വിദേശ യാത്രയുടെയും പര്യവേക്ഷണത്തിന്റെയും സ്വപ്നങ്ങളെ ഉണർത്തുന്നു. സാധ്യമെങ്കിൽ മാറിനിൽക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക, എന്നാൽ ഒരു കാര്യം ഓർമ്മിക്കുക – പുസ്തകങ്ങളിലൂടെയോ സിനിമകളിലൂടെയോ അല്ലെങ്കിൽ മറ്റ് വ്യക്തികളിലൂടെയോ നിങ്ങൾക്ക് വിദൂര സ്ഥലങ്ങൾ അനുഭവിക്കാൻ കഴിയും. നിങ്ങളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മറ്റ് ആളുകൾ വളരെയധികം രക്ഷപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം – മാത്രമല്ല കുറച്ചുകൂടി ഉറച്ചുനിൽക്കേണ്ടതായ സമയമാണിത്. എന്നിരുന്നാലും, പങ്കാളികൾ ഇപ്പോഴും വളരെയധികം പ്രകോപിതരാവാൻ സാധ്യതയുള്ളവരാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഉറങ്ങിക്കിടക്കുന്ന കാര്യങ്ങളെ അങ്ങനെത്തന്നെ തുടരാൻ അനുവദിക്കുന്നതാണ് നല്ലത്. ഉപദേശത്തിന്റേതായ മറ്റൊരു വാക്ക് എല്ലായ്പ്പോഴും പണത്തെ സംബന്ധിച്ചിടത്തോളം ഉദാരമായിരിക്കുക എന്നതാണ്, കാരണം ഇപ്പോൾ സഹായകരമായ ഒരു പ്രവൃത്തി ഭാവിയിലേക്കുള്ള പല കാര്യങ്ങളും നേടാനുള്ള അർഹത വർദ്ധിപ്പിക്കും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ ജോലിയിൽ നിങ്ങൾ വളരെ വൈകാരികമായി ഇടപഴകുന്നു, ശമ്പളത്തോടെയെ ശമ്പളമില്ലാതെയോ, എന്നാൽ നിങ്ങൾ വീട്ടിലെത്തുമ്പോൾ നിങ്ങളുടെ അതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉപേക്ഷിക്കണം. അല്ലെങ്കിൽ കുടുംബാംഗങ്ങൾ എന്താണ് പറയാനോ ചെയ്യാനോ ശ്രമിക്കുന്നതെന്ന് അറിയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം. വളരെ പെട്ടെന്ന് തന്നെ പങ്കാളികൾ നിങ്ങളുടെയടുത്തെത്തും, സുപ്രധാനമായ ചില വാഗ്ദാനങ്ങളും മൂല്യമേറിയ ചിലതിലേക്കുള്ള ക്ഷണങ്ങളുമായി. അവർ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ ശരിയായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ആത്യന്തിക സത്യത്തിന്റെ ഗ്രഹമായ സൂര്യന് വിശാലമായ ശുഭാപ്തിവിശ്വാസത്തോടയെുള്ള വ്യാഴത്തൊടും ഒപ്പം പ്ലൂട്ടോയോടുമുള്ള ബന്ധം നിങ്ങളുടെ ആത്മാവിനുള്ളിലെ കലാകാരനെ അല്ലെങ്കിൽ കലാകാരിയെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ അഭിനിവേശങ്ങൾ ഇളക്കിവിടപ്പെടും, ഒപ്പം നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിൽ വൈകാരികമായി ആശ്രയിക്കാവുന്ന ഇടങ്ങൾക്കായി നിങ്ങൾ തിരയുകയും ചെയ്യുന്നു. നിങ്ങളുടെ അമിതമായ വികാരത്തിൽ പങ്കാളികളാകാൻ പ്രണയിതാക്കളെയും പ്രിയപ്പെട്ടവരെയും അനുവദിക്കുക. നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ വീട്ടുകാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ ഘട്ടം ആരംഭിക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വീട്ടിലേക്ക് മാറാനോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബ രംഗത്ത് മറ്റെന്തെങ്കിലും ഗൗരവമേറിയ മാറ്റങ്ങൾ വരുത്താനോ ഉള്ള എല്ലാ പദ്ധതികളും വളരെ വേഗം തന്നെ എത്തിച്ചേരും. മാറ്റത്തിനുള്ള അവസരം പ്രയോജനപ്പെടുത്തണോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴത്തെ പോലെ തന്നെ തുടരണോ എന്ന കാര്യത്തിൽ ഉറച്ച ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള സമയമാണിത്. ഒരു സാമ്പത്തിക തടസ്സം പരിഹരിക്കാനുള്ള ഇത്തരത്തിലുള്ള ശക്തമായ അവസരം നിങ്ങളുടെ നക്ഷത്രങ്ങൾ അപൂർവമായി മാത്രം നൽകുന്നവയാണ്. പഴയ ബന്ധങ്ങളിലുള്ളവർ പറയുന്നത് ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങളുടെ സ്ഥാനത്ത് നിന്ന് നിങ്ങളെ ഇളക്കാൻ ഒന്നിനും കഴിയില്ലെന്ന് തോന്നുന്നു. നിങ്ങളുടെ ചിഹ്നത്തിലെ എല്ലാ അംഗങ്ങളും അടുത്ത കാലം വരെ ഉപകാരപ്രദമായ മേന്മകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്നതിന് കന്നിരാശിക്കാരിൽ ഏറ്റവും സ്വയംപര്യാപ്തതയുള്ളവരും വിനയമുള്ളവരമായ വ്യക്തികൾക്ക് മാത്രമേ കഴിയൂ. എന്നിരുന്നാലും ഒരു ചെറിയ കാര്യമുണ്ട് – മറ്റുള്ളവരെ നയിക്കാൻ നിങ്ങൾ അനുവദിക്കണം. അത് എളുപ്പമായിരിക്കില്ലെങ്കിലും!
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഒരു പങ്കാളിയോ ഉറ്റസുഹൃത്തോ അല്ലെങ്കിൽ നിങ്ങളോട് സഹകരിക്കുന്ന ഒരാളോ കൂടുതൽ ഊർജ്ജസ്വലതയും അക്ഷമയും ഉള്ള ആളായി മാറുന്നു. നിങ്ങൾ ഈ ആഴ്ചയുടെ മധ്യത്തോടെ സാമ്പത്തികമായ ഒരു വഴിത്തിരിവിൽ എത്തും. നിങ്ങളുടെ പോക്കറ്റിൽ എത്ര പണമുണ്ട് എന്നതല്ല അതുപയോഗിച്ച് നിങ്ങൾ ചെയ്യുന്നതെന്താണെന്നതാണ് പ്രധാനം . യാത്രകൾക്കും പുറത്തു പോകലുകൾക്കുമായി ഈ വാരാന്ത്യത്തെ മാറ്റിവയ്ക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
മുറുകെ പിടിക്കുക, ജീവിതം വമ്പൻ കയറ്റിറക്കങ്ങളുള്ള പാതയിലേക്ക് മാറുകയാണ്, പ്രധാനമായും വൈകാരികമായ ചാന്ദ്ര വിന്യാസങ്ങൾ കാരണമാണ് ഇത്. നിങ്ങൾക്ക് ഒരു പൂർണ്ണ വിരാമത്തിലേക്ക് എത്തിച്ചേരാം, പക്ഷേ അതിന് ശേഷം അതിനെല്ലാം ഉപരിയായ മറ്റൊരു ഇടത്തേക്ക് എത്തിച്ചേരാം. എല്ലാം തുടങ്ങാനുള്ള ഒരു അടിസ്ഥാന ഇടം കണ്ടെത്തുക, അവിടെ എത്തിയശേഷം പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുക! നിങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള ഉപദേശം കണ്ടെത്തുന്നതിനായി, നിങ്ങളുടെ കൂടുതൽ തീവ്രമായ ദീർഘകാല ലക്ഷ്യങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുക, പ്രത്യേകിച്ച് മങ്ങിയതും വിദൂരവുമായ ഭൂതകാലവുമായി ബന്ധപ്പെട്ടവ.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
മുൻകാലങ്ങളെ അപേക്ഷിച്ച് വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും വിരോധാഭാസങ്ങളും നിങ്ങളുടെ ജാതകത്തെ കൂടുതലായി നിറയ്ക്കുന്നു. നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നിങ്ങൾ പറയണോ വേണ്ടയോ – നിങ്ങൾ ഒരു ആവേശത്തിൽ പ്രവർത്തിക്കണോ എന്നതാണ് ഇപ്പോൾ നിങ്ങൾ ഉത്തരം നൽകേണ്ട ചോദ്യം. ഒരു യഥാർത്ഥ ധനുരാശി വ്യക്തി എന്ന നിലയിൽ, മിക്ക ആളുകളേക്കാളും അത്തരം സങ്കീർണതകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ട്! അടുത്ത സുഹൃത്തുക്കൾ സംസാരിക്കുന്നത് പ്രസക്തമായ കാര്യങ്ങളാണ്, അതിനാൽ നന്നായി ശ്രദ്ധിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സുഹൃത്തുക്കളിൽ നിന്നുള്ള ഉപദേശങ്ങളെ നിങ്ങൾ സങ്കൽപ്പിക്കുന്നതിനേക്കാൾ വളരെയധികം ആശ്രയിക്കുന്നു, പ്രത്യേകിച്ചും വസ്തുതകളേക്കാളുപരി സഹജാവബോധത്തെ ആശ്രയിക്കുന്ന ആളുകളിൽനിന്നുള്ളവയെ. നന്നായി ശ്രദ്ധിക്കുകയും ചെയ്യുക. ചൊവ്വയുടെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത്, നിങ്ങൾ ഇപ്പോൾ മറ്റുള്ളവരുടെ കാര്യം നോക്കുകയാണെങ്കിൽ, സമയം വരുമ്പോൾ അവർ തിരിച്ച് നിങ്ങൾക്കനുകൂലമായി നിൽക്കുമെന്ന് സൂചിപ്പിക്കുന്നു.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വൈകാരികമായി നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, എല്ലാം നേടാനുമുണ്ട്. മാത്രമല്ല ജോലിസ്ഥലത്ത് വിജയം നേടാനായി ആ ശ്രമം നടത്താൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. നിർദ്ദേശങ്ങൾ നൽകുക, അഭിമുഖങ്ങളിൽ പങ്കെടുക്കുക, അപേക്ഷകൾ അയയ്ക്കുക, നിങ്ങളുടെ സ്വന്തം മുൻതൂക്കങ്ങളെ പ്രോത്സാഹിപ്പിക്കുക. കാൽപനികമായ സാഹസികകൾക്കാണെങ്കിൽ ഈ വാരത്തിന്റെ മധ്യ ദിനങ്ങൾ തിരഞ്ഞെടുക്കുക, കാരണം ആ സമയത്താവും കാര്യങ്ങൾ ക്രമീകരിക്കാനുള്ള നിങ്ങളുടെ ശേഷി ഏറ്റവും മികച്ച അവസ്ഥയിലുണ്ടാവുക. ഒപ്പം ആഴത്തിലുള്ള അഭിനിവേശങ്ങളും ഉണ്ടായിരിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വിജയം അവ്യക്തമാണ്, പക്ഷേ സ്വയം വിശ്വസിക്കുക, നിങ്ങൾ ചിലപ്പോൾ പാതിവഴിയിലാകും! യഥാർത്ഥ ലോകത്തിൽ നിന്ന് ഒരു അവധിക്കാലം എടുത്ത് നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാൻ നിങ്ങൾക്ക് തീരുമാനമെടുക്കാം. രാശിചക്രത്തിന്റെ എല്ലാ അടയാളങ്ങളിലും നിഗൂഢവും ആത്യന്തികമായി അറിയപ്പെടാത്തതുമായ എല്ലാ കാര്യങ്ങളുമായി നിങ്ങൾക്ക് വലിയ ബന്ധം കണ്ടെത്താനാവും. ഒരു യഥാർത്ഥ മീനരാശി വ്യക്തിയെ തളയ്ക്കാൻ ആർക്കും കഴിയില്ല – ഒപ്പം അതിനായി ആരെങ്കിലും ശ്രമിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക!