Latest News

Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (April 18- April 24, 2021), astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (September 19 – September 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ദിവസങ്ങൾ കടന്നുപോകുമ്പോൾ ജോലിസംബന്ധമായ കാര്യങ്ങൾക്കാണോ മറ്റു അഭിലാഷങ്ങൾക്കാണോ കൂടുതൽ മുൻഗണന നൽകേണ്ടത് എന്ന ആശയകുഴപ്പം നിങ്ങളെ പിടികൂടിയേക്കാം. വാസ്തവത്തിൽ ഈ ആശയകുഴപ്പം വളരെ ചെറുതും പുതിയൊരു വീക്ഷണകോണിലൂടെ സമീപിക്കുകയാണെങ്കിൽ എളുപ്പത്തിൽ പരിഹരിക്കാവുന്നതുമാണ്. നിങ്ങളെക്കാൾ ഇളയ ഒരാൾക്ക് മുന്നോട്ട് ഉള്ള വഴി കാണിച്ചു തരാനാകും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സഹപ്രവർത്തകർ യുക്തിരഹിതമായി പെരുമാറിയേക്കാം, ജോലി സ്ഥലത്തെ സാഹചര്യങ്ങൾ പിരിമുറക്കം സൃഷിടിച്ചേക്കാം. പ്ലൂട്ടോ ഗ്രഹ വിന്യാസങ്ങളുടെ സങ്കീർണ്ണമായ ഒരു പരമ്പര പൂർത്തിയാക്കാൻ പോകുന്നതിനാൽ ഒരുപാട് സാധ്യതകൾ നിലനിൽക്കുന്നു, നിങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ നിരാശയുണ്ടായേക്കും. അതിനു ഇടനൽകരുത്, നിങ്ങളുടെ പരമാവധി ശ്രമിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ചിഹ്നവുമായുള്ള ചന്ദ്രന്റെ ബന്ധം നിങ്ങളുടെ പൊതുവായ ക്ഷേമത്തിന് വളരെ പ്രധാനപ്പെട്ട ശോഭയുള്ള സന്തുലിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. യാത്ര നിങ്ങളുടെ അജണ്ടയിൽ ഉണ്ടെങ്കിൽ അതിന്റെ ഫലം നിങ്ങൾ പ്രതീക്ഷിച്ചതിലും സമ്പന്നമായിരുക്കും. പ്രണയത്തിൽ, പങ്കാളിക്ക് ഒരു സർപ്രൈസ് നൽകുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ സ്വയം ഒരുപാട് പൊരുതി, എന്നാൽ ഇപ്പോൾ സഹായിക്കാൻ സന്നദ്ധരായവരിൽ നിന്നും കൂടുതൽ സഹായം ലഭ്യമാണ്, അതുകൊണ്ട് വരും ദിവസങ്ങളിൽ ഒറ്റയ്ക്ക് പൊരുതുന്നതിനു പകരം വേണ്ട ഉപദേശം തേടിക്കൂടാ? തുടർച്ചയായ ചില പ്രശ്‌നങ്ങളിൽ നിന്നും നിങ്ങൾക്ക് താത്കാലിക ആശ്വാസം ലഭിക്കും.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വ്യക്തിഗത ബന്ധങ്ങൾ ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. ഇപ്പോൾ നിങ്ങൾ ഒന്നും ശ്രദ്ധിക്കാൻ ഇടയില്ല എന്നാൽ, വരുന്ന ആഴ്ചകളിൽ മുൻപ് പരാജയപ്പെട്ട ഒരു ഇടപാടിലോ കൂടിച്ചേരലിലോ നിങ്ങൾ ഒരിക്കൽ കൂടി ശ്രമം നടത്തും. വ്യക്തിഗത പദ്ധതികൾ നിങ്ങൾക്ക് അനുകൂലമായി വരുന്നത് വളരെ ആശ്വാസകരമായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ ആഴ്ച നിങ്ങളുടെ വൈകാരിക ചന്ദ്രൻ നിങ്ങളുടെ ചിഹ്നത്തിന് വെല്ലുവിളി നിറഞ്ഞതും ആവേശം നിറഞ്ഞതുമായ ഒരു ഭാവം നൽകുന്നു, മുൻപ് വളരെ കുറഞ്ഞ രീതിയിൽ കണ്ടിരുന്ന സൗഹൃദങ്ങളിലും ചാപല്യങ്ങളിലും അനിഷേധ്യമായ ഊന്നൽ നൽകുന്നു. ബുദ്ധിമുട്ടേറിയ ജോലികൾ പിന്നത്തേക്ക് മാറ്റിവെച്ച് വളരെ ശാന്തമായ അവസ്ഥ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂട? മാറ്റിവെക്കൽ ദീർഘ കാലത്തേക്ക് ആവരുത്!

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ വ്യക്തിഗത നക്ഷത്രങ്ങൾ മുൻപത്തേതിലും ശക്തമാണ്. വളരെ അടുത്ത ഒരു ബന്ധം ഇപ്പോൾ പുതിയ പൂർണമായ ഘട്ടത്തിലേക്ക് കടക്കുന്നു. വരും ആഴ്ചകളിൽ പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, പണം കണ്ടെത്താനുള്ള സമയമിതാണ്. നിങ്ങൾക്ക് മാന്യമായ സ്വീകരണവും, മുൻപ് ചെയ്ത നന്മകൾക്ക് ഉള്ള നേട്ടവും ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ചൊവ്വ സഹായകമായ സ്ഥാനത്താണ്, നിങ്ങൾക്ക് ചുറ്റും പൊതുവിലുള്ള അസ്വസ്ഥമായ സാഹചര്യങ്ങളിൽ നിന്നും നിങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ കഴിയുമെന്ന് അത് സൂചിപ്പിക്കുന്നു. നിങ്ങൾ ശരിയാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും നിങ്ങൾക്കറിയാം. എന്തായാലും പങ്കാളികൾ നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് വരണമെങ്കിൽ നിങ്ങളുടെ നയതന്ത്രപരമായ കഴിവുകൾ ഉപയോഗിക്കേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവർ ചെയ്യുന്നതും പറയുന്നതും ശ്രദ്ധാപൂർവം കേൾക്കുക. അവരുടെ പലപ്പോഴും ബുദ്ധിമുട്ടേറിയ വ്യത്യസ്ഥമായ സാഹചര്യങ്ങളോട് നിങ്ങൾക്ക് സഹതാപം തോന്നണം, അല്ലാത്തപക്ഷം അവരുടെ ഉദ്ദേശ്യത്തെ നിങ്ങൾ തെറ്റിദ്ധരിക്കും. ജോലിയിൽ, സഹപ്രവർത്തകർ നിങ്ങളുടെ ആശയങ്ങളെ പിന്തുണക്കും, അതുകൊണ്ട് എന്ത് കൊണ്ട് മുൻകൈ എടുത്തുക്കൂടാ, പ്രതിസന്ധിഘട്ടത്തിലും അവർ പിന്തുണക്കുമെന്ന് ഉറപ്പാക്കിക്കൂടാ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിലവിലെ ആകാശ സാഹചര്യങ്ങൾ നിങ്ങൾക്ക് നന്നായി യോജിക്കുന്നു, രണ്ടാമതൊന്ന് ചിന്തിക്കാത്ത ആളുകൾക്ക് മകരരാശിക്കാരന്റെ രീതിയിൽ പെരുമാറേണ്ടി വരും, അല്ലെങ്കിൽ എവിടെയും എത്തില്ല. തീർച്ചയായും നിങ്ങൾക്ക് മുൻതൂക്കമുണ്ടാകും, അത് ഒരു നല്ല കാര്യമാണ്. എന്തായാലൂം, സാമ്പത്തിക മോഹങ്ങൾ അർത്ഥമാക്കുന്നത് കൂടുതൽ സമ്പാദിക്കണമെങ്കിൽ കൂടുതൽ ചെലവാക്കണമെന്നാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പങ്കാളിയുടെ എതിർപ്പ് കാരണം വീട്ടിൽ ഒന്ന് രണ്ട് കാര്യങ്ങൾ നീട്ടിവെച്ചേക്കാം. ജോലിസംബന്ധമായ പദ്ധതികൾ നന്നായി മുന്നോട്ട് പോകുന്നുണ്ട്, എന്നാലും ഇനിയും നിങ്ങൾ നന്നായി പരിശ്രമിക്കേണ്ടതുണ്ട് എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നിയേക്കും. നിങ്ങൾ ശരിയാണ്, പക്ഷേ അത് നിങ്ങൾ ചിന്തിക്കുന്നതിലും എളുപ്പമാണ്, അതുകൊണ്ട് സങ്കൽപികമായ ഉത്കണ്ഠകൾ കാരണം പിന്മാറരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വളരെ കൗതുകകരമായ എന്തോ സംഭവിക്കുന്നു, നിയമ സാഹചര്യം സൂക്ഷ്മമായി പരിശോധിക്കാൻ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾക്കിപ്പോൾ അവസാനമായി വേണ്ടത് എങ്ങനെയെങ്കിലും വേഗത്തിൽ പ്രവർത്തിക്കുക എന്നതും മറ്റുള്ളവർ നിങ്ങളെ നിസ്സാരമായി എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തുക എന്നതുമാണ്. ഒരു ക്യാഷ് ബോണസ് ആഴ്ചവസാനം അല്പം ആശ്വാസം നൽകും.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope week september 19 september 25 2021 check astrology prediction aries virgo libra gemini cancer signs

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express