scorecardresearch

Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (October 10 – October 16, 2021) , astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (October 31 – November 06, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് നിങ്ങൾ അഭിനന്ദിക്കപ്പെട്ടേക്കാം, എന്നാൽ ലൗകികമോ ജോലിസംബന്ധമോ ആയ സമ്മർദ്ദങ്ങൾ ക്ഷമ നശിക്കുന്നതിന് ഇടയാകാൻ അനുവദിക്കരുത്. നിങ്ങൾക്ക് ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ടെന്ന് തിരിച്ചറിയുക, ഒരു പങ്കാളി ചിലപ്പോൾ ശരിയാണെന്നും നിങ്ങളാണ് തെറ്റെന്നും അംഗീകരിക്കേണ്ടത് പ്രധാനമാണ്!

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഒരു പ്രധാനപ്പെട്ട കൂട്ടിച്ചേർക്കലിനു മുൻപായി ഒരു സാമൂഹിക ഇടപെടലിന്റെ വിശദാംശങ്ങൾ പരിശോധിക്കുക. മനോഹരമായ സാമൂഹിക നക്ഷത്രങ്ങളെ കൂടുതൽ പ്രയോജനപ്പെടുത്താനും ആവശ്യമുള്ളപ്പോൾ മുൻകൈയ്യെടുക്കാനും ശ്രദ്ധിക്കുക. റൊമാന്റിക് പ്രതീക്ഷകൾ ഹൃദ്യമാണ്, എന്നാൽ അവ വിദൂര സ്വപ്നമായി അവശേഷിക്കുന്നു.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇപ്പോഴത്തെ സംഭവങ്ങൾക്ക് സന്തോഷകരമായ ഒരു പര്യവസാനമുണ്ടാകും, നിങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന എന്നാൽ ഇപ്പോൾ നഷ്ടപ്പെട്ടെന്ന് തോന്നിയ സ്ഥാനം പോലും നിങ്ങൾക്ക് കാണാൻ കഴിയും. ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ല, പക്ഷെ നിങ്ങൾക്ക് സന്തോഷത്തോടെ പഴയ അസ്വസ്ഥതകൾക്ക് അവസാനമിടാനാകും. ജോലിയിൽ, നിങ്ങൾക്ക് വാരുമാനം വർധിപ്പിക്കാൻ സാധിക്കും, നിങ്ങളുടെ യഥാർത്ഥ മൂല്യം നൽകാൻ പങ്കാളികളെ പ്രേരിപ്പിക്കാനാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് ആവശ്യമായ സമയമെടുക്കുന്നത് തുടരുക, നിങ്ങൾ തിരക്കുകൂട്ടിയാൽ ചില പ്രധാനപ്പെട്ടവ നിങ്ങൾ വിട്ടുപോയേക്കും. നിങ്ങളുടെ റൊമാന്റിക് ജീവിതം ആവേശകരമാക്കാനുള്ള മാർഗം, വിചിത്രമായ ഒരു സൂചന അവതരിപ്പിക്കുക എന്നതാണ്, ഒരുപക്ഷേ നിങ്ങളുടെ സംസ്കാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില രീതിയിൽ. സർഗ്ഗശക്തിയുള്ള കർക്കിടകരാശിക്കാർ വിജയികളാകാൻ പോകുകയാണ്!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചൊവ്വയും ശുക്രനും ഇപ്പോൾ മുന്നോട്ട് പോയി, പക്ഷേ, നിങ്ങളെ അവ ആകൃഷ്ടനാക്കുകയും മറ്റുള്ളവരുടെ ഭാവനകളെ ഇല്ലാതാക്കുകയും ചെയ്‌തു, നിങ്ങൾക്ക് ഭൂതകാലത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഇനിയും എന്തിനാണ് എന്ന് ഉറപ്പില്ലെങ്കിലും നിങ്ങൾക്ക് അവിടെ തുടരേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് അനുകൂലമായി സംഭവിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിൽ വാഗ്ദാനം ചെയ്യുന്നത് നിങ്ങൾക്ക് ആത്മാർത്ഥമായി വേണമെന്ന് ഉറപ്പാണോ, അതോ കുറച്ച് സമയം കൂടി കാത്തിരിക്കണോ? ഒരു പ്രശ്നം എന്തെന്നാൽ നിങ്ങൾ ഇപ്പോൾ ഒരു തീരുമാനം എടുക്കാതെയിരുന്നാൽ അടുത്ത മാസത്തിന്റെ തുടക്കം മുതൽ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ചിലപ്പോൾ അതിവേഗം ചുരുങ്ങിയേക്കാം. അത് മറ്റു താമസങ്ങൾക്ക് കാരണമാകും.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സമീപകാല ഗ്രഹപ്രവർത്തനങ്ങൾ നിങ്ങളെ തീർച്ചയായും അസ്വസ്ഥതയിലാക്കിയിട്ടുണ്ടാകും.
ഒരുപക്ഷേ ഉറപ്പുള്ള ഒരു മേഖല ജോലിയാണ്, നിങ്ങളുടെ ചുമതലകൾ മറ്റ് ചുമലുകളിലേക്ക് മാറ്റാൻ കഴിയുമെന്ന് തോന്നുന്നെങ്കിൽ വീട്ടുജോലികൾ ഉൾപ്പടെ. നിങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ലെങ്കിലും ഒരു പഴയ ബന്ധത്തിന് ജീവൻ ലഭിച്ചേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിങ്ങൾ കുറേ പാഠങ്ങൾ പഠിച്ചു, അതിൽ ഏറ്റവും പുതിയത് വീടും കുടുംബ ബന്ധങ്ങളും സംബന്ധിച്ചുള്ളതാണെന്ന് തോന്നുന്നു. നിലവിലെ സംഭവവികാസങ്ങൾ നിങ്ങളെ വൈകാരിക അനുഭവങ്ങളുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകും, എങ്കിലും ഒരു ഫാന്റസി, ഫാന്റസി മാത്രമാണെന്ന് തെളിയും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ കൂടുതൽ ഉറച്ച നിലപാട് സ്വീകരിക്കുന്നത് നിങ്ങൾ പരിഗണിക്കണം, പ്രത്യേകിച്ചും അവ ഇപ്പോൾ ചന്ദ്രന്റെ ദൈനംദിന വശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ. നിങ്ങൾക്ക് വ്യക്തിപരമായി സുരക്ഷിതത്വം തോന്നേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവയ്ക്ക് മുൻഗണന നൽകുക. ഒരു റൊമാന്റിക് പ്രതീക്ഷ ചിലപ്പോൾ ഇല്ലാതായേക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇപ്പോൾ അതിനുള്ള സമയമാണ് അല്ലെങ്കിൽ നിങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യാനെങ്കിലും ആരംഭിക്കുക. ഇത് ഒരു ചലനം നീക്കം നടത്താനും പരീക്ഷണത്തിനും നിങ്ങളുടെ വിജ്ഞാനമണ്‌ഡലങ്ങൾ വികസിപ്പിക്കാനുമുള്ള സമയമാണ്. എങ്ങനെ നിങ്ങൾ ഇതിൽ മുന്നോട്ട് പോകുന്നു എന്നത് നിങ്ങളെ ആശ്രയിച്ചു മാത്രമാണ്, എന്നാൽ ഒരു വർഷത്തിനു ശേഷം നിങ്ങളെ ഈ ലോകത്തെ കാണുന്നത് മറ്റൊരു രീതിയിലാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളിൽ വിശ്വാസമുണ്ടാകുക. ജീവിതം വളരെ ഗൗരവമുള്ളതാണ്, പക്ഷേ അത്ര അമിതമയിട്ടല്ല. തുടർച്ചയായി സാമ്പത്തിക കാര്യങ്ങളിൽ ഊന്നൽ നൽകുന്നത് മനഃശാസ്ത്രപരമായ വലിയൊരു സന്ദേശം നൽകുന്നുണ്ട്. ഒരു പ്രത്യേക വ്യക്തിബന്ധത്തിന് നിങ്ങൾ നൽകുന്ന മൂല്യം കൃത്യമായി മനസിലാക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നതാണ് യഥാർത്ഥ പ്രശ്നം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു സംഘടകൻ എന്ന നിലയിലുള്ള നിങ്ങളുടെ കഴിവുകൾ പലപ്പോഴും നിങ്ങൾ അംഗീകരിക്കാറില്ല. മറ്റുള്ളവരെ ഒരേ രീതിയിൽ കൊണ്ടുവരാൻ ഒരു നിശ്ചിത അളവിലുള്ള ആത്മവിശ്വാസം ആവശ്യമാണ്, നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നതും അതാണ്. അധികാരികളുമായുള്ള ബന്ധം നിങ്ങൾക്ക് അല്പം മുറിവേൽപ്പിച്ചേക്കും എന്നാൽ അത് നിങ്ങളെ കൂടുതൽ ബുദ്ധിമാനാക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week october 31 november 06 2021 check astrology prediction aries virgo libra gemini cancer signs