scorecardresearch

Latest News

Horoscope of the Week (October 24 – October 30, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (October 24– October 30, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (October 10 – October 16, 2021) , astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (October 24 – October 30, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ വൈകാരിക രസങ്ങളെ സ്വാധീനിക്കുന്ന ശുക്രൻ ഇപ്പോൾ നിങ്ങൾക്ക് സഹായഹസ്തം നീട്ടുന്നുണ്ട്, അത് ഒരു നല്ല വാർത്ത ആയിരിക്കും. എല്ലാം പദ്ധതിപ്രകാരം നടക്കുകയാണെങ്കിൽ നിങ്ങൾ ഉടൻ തന്നെ സാമൂഹികമായി ഉയരങ്ങളിൽ എത്തും. നിങ്ങളുടെ തൊഴിൽപരമായ അസ്വസ്ഥതകളെ ഒരു വശത്തേക്ക് മാറ്റി നിർത്താൻ സാധിക്കുമെങ്കിൽ, വ്യക്തിപരമായ ലക്ഷ്യങ്ങളെ നിങ്ങൾക്ക് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇടവരാശിക്കാരന്റേതായ ചെറിയ രീതിയിലുള്ള അക്ഷമ നിങ്ങളിൽ കാണാം, ജീവിതവുമായി മുന്നോട്ട് പോകുന്നതിൽ കഴിഞ്ഞ ആഴ്ചയുണ്ടായിട്ടുള്ള ഉത്കണ്ഠകകളിൽ നിന്നും ആകാംക്ഷയിൽ നിന്നും നിങ്ങൾ ഉയർന്നു വരാൻ സാധ്യതയുണ്ട്. ചില ഉത്തരവാദിത്തങ്ങൾ ഇപ്പോൾ മാറുന്നതായി തോന്നിയേക്കാം, എന്നാൽ ഒന്ന് തീരുമ്പോൾ മറ്റൊന്ന് തുടങ്ങും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അൽപമെങ്കിലും സ്വയം ആനന്ദിക്കുക. മിഥുനരാശിക്കാരിൽ പ്രശസ്തമായ കാര്യങ്ങളിൽ നടപ്പും സംസാരവുമുണ്ട്. നിങ്ങൾക്ക് ഒരേസമയം രണ്ടും ചെയ്യാൻ സാധിക്കുമെങ്കിൽ, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ചില പങ്കാളിയുമായുള്ള നീണ്ട പര്യവേഷണത്തിന് ഇപ്പോഴത്തതിനേക്കാൾ മികച്ച സമയമില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികളുടെ സമീപകാല പ്രസ്താവനകളും പ്രവർത്തനങ്ങളും നിങ്ങളെ അമ്പരപ്പിച്ചിരിക്കാം, നിങ്ങൾക്ക് ചെറിയ ആശയക്കുഴപ്പം തോന്നുന്നുവെങ്കിൽ അതിൽ ആർക്കും നിങ്ങളെ കുറ്റപ്പെടുത്താനാവില്ല. പുറത്തുപോയി കുറച്ചു പണം ചിലവാക്കി നിങ്ങളുടെ ആത്മവീര്യം ഉയർത്താനുള്ള അവസരം നിങ്ങൾക്ക് ഈ ആഴ്ചയുണ്ട്. അതിരുകടന്ന ഒരു പോരാട്ടം നിങ്ങൾക്ക് സുഖം നൽകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റു ആളുകളുമായി നിങ്ങൾക്ക് നന്നായി ഇടപെടാൻ കഴിയുമെന്ന് തോന്നുന്ന സമയമാണിത്, പക്ഷെ നിങ്ങൾ അവരുടെ താത്പര്യങ്ങൾക്ക് മുൻ‌തൂക്കം നൽകിയാൽ മാത്രം. അവരുടെ നേതൃത്വം പിന്തുടർന്ന് നിങ്ങൾക്ക് ധാരാളം പഠിക്കാനുണ്ട് എന്നതാണ് വസ്തുത. ജോലിയിൽ, ഇത് പുതിയ വൈദഗ്ദ്ധ്യം നേടാനുള്ള സമയമാണ്. അത് എപ്പോഴാണ് ഉപകാരപ്പെടുക എന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഏറ്റവും നല്ല ബന്ധങ്ങൾ കൂട്ടായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു ഹോബിയുടെ ഭാഗമാകുക എന്നത് ചിലപ്പോൾ മടുപ്പിക്കുന്നതായിരിക്കും. ചിലപ്പോൾ അത് വളരെ മുഷിപ്പിക്കുന്നതായിരിക്കും. എന്തായാലും വൈകാരികമായി നിങ്ങൾക്ക് ഉണ്ടാകുന്ന ഗുണത്തെ പറ്റി ചിന്തിക്കുക. വീട്ടിൽ, പങ്കാളികൾ നിങ്ങൾ അവരുമായി യോജിക്കുമെന്ന് കരുതുന്നു.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കുട്ടികളുമായുള്ള ബന്ധത്തിന് ഈ ആഴ്ചയിലെ നക്ഷത്രങ്ങൾ വളരെ നല്ലതാണെന്ന് ചില ജ്യോതിഷികൾ പറയും. മറുവശത്ത്, നിങ്ങളുടെ ചാർട്ടിന്റെ മനഃശാസ്‌ത്രപരമായ വായനയിൽ, നിങ്ങൾ കുട്ടികളെപ്പോലെയാകാനോ അല്ലെങ്കിൽ ചെറുപ്പക്കാരനായി സ്വയം പെരുമാറാനോ ഉള്ള ധൈര്യം ഉണ്ടായിരിക്കാൻ ഉപദേശിച്ചേക്കാം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീട്ടിൽ കുടുംബത്തോടൊപ്പം ആയിരിക്കാനുള്ള ഏറ്റവും മികച സമയമാണിത്. നിങ്ങൾ അകലെയാണെങ്കിൽ, കഴിയുന്നത്ര സുഖകരമായ അന്തരീക്ഷമുണ്ടാക്കി നിങ്ങൾ സ്വയം സന്തോഷിക്കണം. അൽപ്പം ഭാഗ്യമുണ്ടെങ്കിൽ, വർഷാവസാനം വരെ അല്ലെങ്കിൽ അടുത്ത വർഷം വരെ നീരസങ്ങൾ ഉപേക്ഷിക്കാം!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒരിടത്ത് ഉറച്ചു നിൽക്കാത്ത നിങ്ങളുടെ സ്വഭാവത്തിന് ചെറിയ ഉത്തേജനം ലഭിക്കുന്നു, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ യാത്ര തുടരണം. ഇത് ഏറെ ആഴത്തിലുള്ള ദൈർഘ്യമുള്ള വൈകാരിക പ്രതിബദ്ധതകൾ ഉണ്ടാക്കാനുള്ള മികച്ച സമയമാണ്. എന്നാൽ നിങ്ങൾ അതിനു ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മാത്രം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാറ്റിവെക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കുടുംബത്തിനും ഗാർഹിക ആവശ്യങ്ങൾക്കുമായി ഇത്രയും അധികം പണം ചിലവഴിക്കുന്ന മറ്റൊരു സമയവും മുൻപ് ഉണ്ടായിട്ടില്ല. ഓരോ ചില്ലിക്കാശും നന്നായി ചിലവാക്കാൻ സാധ്യതയുണ്ട്, ഒന്നും പാഴാക്കരുത്. ഒരിക്കലെങ്കിലും സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധയുണ്ടാകണം, ആപത്ത് ഘട്ടത്തിൽ നിങ്ങളെ വിമർശിക്കുന്നവർ പോലും അത് ചെയ്യുന്നുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ ആഴ്‌ചയിലെ ഗംഭീരമായ വിന്യാസങ്ങൾ, മാന്യവും സ്വീകാര്യവുമായ എല്ലാ ബന്ധങ്ങളും നിധിപോലെ സൂക്ഷിക്കാൻ ആവശ്യപ്പെടുന്നു, ബുദ്ധിപരവും പക്വവുമായ ബന്ധങ്ങളെ പ്രത്യേകം പരാമർശിക്കേണ്ടതില്ല. വെല്ലുവിളികൾക്ക് തയ്യാറാകാനും ഒരു ദീർഘകാല പ്രതിബദ്ധത ഉണ്ടാക്കാനുമുള്ള സമയമാണിത്. ‘പെരുമാറ്റം മനുഷ്യനാക്കുന്നു’ എന്ന പഴയ ചൊല്ല് ഓർക്കുക, നിങ്ങളുടെ വിജയ മാർഗങ്ങളിലേക്ക് നിങ്ങൾക്ക് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചന്ദ്രനും ശുക്രനും പുതിയ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്നു, എല്ലാ കാര്യങ്ങളിലും, നിങ്ങൾ ഒരു ഏകാന്തനാണെന്ന നിലയിൽ നിങ്ങളെ കണക്കാക്കി ന്യായീകരിക്കാൻ പോകുകയാണ്! തനിച്ചായിരിക്കാൻ ഉദ്ദേശിച്ചാലും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കുറച്ച് സമയം നീക്കിവെക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week october 24 october 30 2021 check astrology prediction aries virgo libra gemini cancer signs

Best of Express