scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

Horoscope of the Week (November 28 – December 04, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (November 28 – December 04, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (October 10 – October 16, 2021) , astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (November 28 – December 04, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ഏറ്റവും നിർണായകമായ ഗ്രഹങ്ങൾ നിങ്ങളുടെ സോളാർ ചാർട്ടിന്റെ പ്രധാനയിടങ്ങളിൽ പതിക്കുന്നു, നൂറല്ല, പകരം നൂറ്റിപ്പത്ത് ശതമാനം പരിശ്രമത്തിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ അത് വെല്ലുവിളിക്കുന്നു! ഒരു തിരിച്ചടി നേരിടുകയാണെങ്കിൽ, അത് നിങ്ങളുടെ ദിശ മാറ്റാനുള്ള സന്ദേശമാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ ആവശ്യത്തിലധികം കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, എന്നാൽ ഇപ്പോഴും ചില തീരുമാനങ്ങൾ എടുക്കാനും തിരഞ്ഞെടുപ്പ് നടത്താനുമുണ്ട്. നിയമമാണ് നിങ്ങളുടെ ഏറ്റവും നല്ല ഗുരു: അതിനർത്ഥം അനുവദനീയമായതിലൂടെ മാത്രമേ നിങ്ങൾ നയിക്കപ്പെടു എന്നല്ല, മറിച്ച് ധാർമ്മികമായി ശരിയായതിലൂടെ എന്നാണ്, പ്രത്യേകിച്ച് പങ്കാളികൾക്ക്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പണവും സംയുക്ത സാമ്പത്തിക കാര്യങ്ങളും പോലെ നിലനിൽക്കുന്ന ചില ഉപരിപ്ലവമായ ആശങ്കകൾ ആഴമേറിയ മാനസിക പ്രശ്നങ്ങളാണ്, വൈകാരികമായ നഷ്ടത്തെ നിങ്ങൾ എങ്ങനെ നേരിടും ഇഷ്ടപ്പെടുന്നവരിൽ നിന്നുള്ള വേർപിരിയൽ കൈകാര്യം ചെയ്യുന്ന രീതി എന്നിവ പോലെ. നിങ്ങൾ ആത്മീയതയിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

അത്ര അസുഖകരമായ ഒന്നായിരിക്കില്ലെങ്കിലും പോലും ഒരു ഞെട്ടലിനോ വ്യക്തിപരമായ ഒരു സർപ്രൈസിനോ തയ്യാറായിരിക്കുക. ആ വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, യഥാർത്ഥവും സജീവവും രസകരവുമായ ആളുകളുമായി സംസാരിക്കാൻ ശ്രമിക്കുക. അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു അസാധാരണ സുഹൃത്ത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും മനോഹരവും ആകർഷകവുമായ ഗ്രഹമായ ശുക്രൻ ഇപ്പോൾ നിങ്ങളുടെ ജീവിതത്തിന് അതിന്റെ സമൃദ്ധമായ ശ്രദ്ധ സമ്മാനിക്കുന്നു. തീർച്ചയായും ഇത് അടുത്ത കുറച്ച് ആഴ്‌ചകളിൽ നിങ്ങളുടെ വൈകാരിക കാര്യങ്ങളെ അനുകൂലിക്കും, എന്നിരുന്നാലും നിങ്ങളുടെ വികാരങ്ങൾക്ക് എത്ര എളുപ്പത്തിൽ നിയന്ത്രണം നഷ്ടമാകുമെന്ന് എപ്പോഴും ഓർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സർഗ്ഗപരമായ വിന്യാസങ്ങൾ സജീവമാണ്, നിങ്ങൾ വിവേകികളാണെങ്കിൽ ആവേശകരമായ പുതിയ പദ്ധതികളിലേക്ക്, പ്രത്യേകിച്ച് വ്യക്തിഗതമായതിലേക്ക് കൂടുതൽ ഊർജം വിനിയോഗിക്കും, കൂടാതെ നിങ്ങൾ ഇപ്പോൾ വളർത്തിയെടുത്ത ബാധ്യതകളിലേക്കും പ്രതിബദ്ധതകളിലേക്കും കുറച്ച് ഊർജം വിനിയോഗിക്കും. പ്രണയകാര്യങ്ങൾ ആഴ്ചയുടെ അവസാനത്തോടെ അഭിവൃദ്ധി പ്രാപിക്കാൻ തയ്യാറാണ്

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുണ്ട് എന്നത് ഇപ്പോൾ അനുയോജ്യമായ ഒരു വാചകമായി തോന്നും. പ്രൊഫഷണൽ കാര്യങ്ങളിൽ അനിശ്ചിതത്വം ബാധിച്ചേക്കാം, എന്നാൽ അതിന്റെ അടിസ്ഥാന കാരണം വ്യക്തമയിരിക്കില്ല. റൊമാന്റിക് കാര്യങ്ങളിലെന്നപോലെ ഇതിലും നിഗൂഢതകൾ പരിഹരിക്കപ്പെടാൻ നിങ്ങൾ രണ്ടാഴ്ച കാത്തിരിക്കണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സ്ഥാനത്തിനായി നക്ഷത്രങ്ങൾ തിരക്ക് കൂട്ടുന്ന പോലെ, എല്ലാം പിടിച്ചെടുക്കാൻ ഉള്ളതാണ്. നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ഒരു ലേലം നടത്തിയാലോ? ഇത് ചിലപ്പോൾ അല്പം ഷോ ഓഫ് ആയേക്കാം, എന്നാൽ നിങ്ങൾ അഹങ്കരിക്കാത്തിടത്തോളം മറ്റുള്ളവർ അനുകൂലമായി പ്രതികരിച്ചേക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പലപ്പോഴും സ്വയം വിലകുറഞ്ഞവരാകാൻ നിങ്ങളെ അനുവദിക്കുന്നത് നിങ്ങളുടെ രാശിയുടെ അതിശയിപ്പിക്കുന്ന ഒരു സവിശേഷതയാണ്, കൂടാതെ നിങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള മറ്റുള്ളവരുടെ കുറഞ്ഞ വിലയിരുത്തലും നിങ്ങൾ മനസിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങൾ ഒരു കെണിയിൽ അകപ്പെട്ടതാണെന്ന് ദയവായി മനസ്സിലാക്കുക, ഇപ്പോൾ അതിൽ നിന്നും നിങ്ങൾക്ക് സ്വയം മോചനം നേടാനാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളെ ഉണ്ടാക്കിയ ശേഷം ആ അച്ച് പൊട്ടിപ്പോയി എന്ന് പറയാം. നിങ്ങളുടെ രാശിയിൽ ജനിച്ച എല്ലാവർക്കും ഇപ്പോൾ ശരിക്കും ഒറ്റയും വിശിഷ്ടവുമായ ആളുകളായി കണക്കാക്കാൻ അവകാശമുണ്ട്. എന്തെങ്കിലും ഇപ്പോൾ പഠിക്കാൻ ഉണ്ടെങ്കിൽ, അത് നിങ്ങൾക്ക് നിറവേറ്റാൻ നിങ്ങളുടെ സ്വന്തം തലയിലെഴുത്തുകൾ ഉണ്ടെന്നതാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കുടുംബാംഗങ്ങൾ എപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെപെരുമാറണമെന്നില്ല! സ്വയം വിശദീകരണം നല്കാൻ പങ്കാളികൾ നിങ്ങളെ വെല്ലുവിളിക്കുന്നു, എന്നാലും മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശരിയായ സമയമായിരിക്കില്ലയിത്. സത്യം പുറത്തുവന്നാൽ അത് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മീനരാശിക്കാരായ നിങ്ങളുടെ പാദങ്ങൾ ഭൂമിയിൽ ഉറച്ചു നിർത്തേണ്ട സമയമാണിത്. ശക്തമായ പ്രായോഗിക ക്രമീകരണങ്ങൾ ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങളുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ. വികാരങ്ങൾക്കോ അനാവശ്യ ഭാവങ്ങൾക്കോ അവിടെ ഇടമില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week november 28 december 04 2021 check astrology prediction aries virgo libra gemini cancer signs