scorecardresearch
Latest News

Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (November 21 – November 27, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എന്തും സംഭവിക്കാം. മിക്കവാറും അത് നടക്കും! ആഴ്ചയുടെ അല്പം നിഗൂഢമായ തുടക്കത്തിനു ശേഷം വെള്ളിയാഴ്ചയോടെ നിങ്ങൾക്ക് ആ സന്ദേശം ലഭിച്ചേക്കും. നിങ്ങൾ ആശയകുഴപ്പത്തിലാണെങ്കിൽ ഓർക്കുക, എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും തീർച്ചയില്ല. ഒരു പ്രണയബന്ധം ചിലപ്പോൾ അഭിമാനത്തിന്റെ ഉറവിടം ആയേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ജോലിയിൽ ഈ ആഴ്ച കൂടുതൽ സമ്മർദ്ദമുണ്ട്. നിങ്ങളുടെ ആകെ ഗ്രഹക്രമീകരങ്ങൾക്ക് നിങ്ങളുടെ ചാർട്ടിലെ ജോലി, ബിസിനസ്, നിയമം, ഉന്നത വിദ്യാഭ്യാസം, ദീർഘകാല ലക്ഷ്യങ്ങൾ, പ്രതീക്ഷകൾ എന്നിവയിൽ വലിയ പ്രാധ്യമുള്ളതായി തോന്നുന്നു. വ്യക്തിഗതമായ പ്രശ്നങ്ങൾ ഒഴിഞ്ഞു പോകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അധിക ജോലികളുമായി നിങ്ങൾക്ക് ഈ ആഴ്ച മുന്നോട്ട്, പക്ഷെ വ്യാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇടവേള എടുക്കുന്നത് ആലോചിക്കാം. ബുധനാഴ്ചയോടെ നിങ്ങൾ സാമൂഹിക ചാറ്റുപാടുകളെ കുറിച്ചു കൂടുതൽ ആശങ്കപ്പെട്ടേക്കും, സുഹൃത്തുക്കൾ ഒത്തുചേരുന്നത് കാണുന്നതിൽ ഉത്കണ്ഠപ്പെട്ടേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികൾ ഒന്ന് ആഗ്രഹിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടത് മറ്റൊന്നാകും. എല്ലാം നന്നായി പോവുകയാണെങ്കിൽ ബുധനാഴ്ചയോടെ നിങ്ങൾ ഒരു സൗഹൃദപരമായ വിട്ടുവീഴ്ചയിൽ എത്തിച്ചേരും. നിങ്ങളുടെ വൈകാരികമായ വിഷയങ്ങൾ പലപ്പോഴും പ്രവചനാതീതമാണ് ഒപ്പം സഹായകരവും. നിലവിലെ സാഹചര്യങ്ങൾ അടുത്ത മാസം ഈ സമയത്തോടെ നല്ല രീതിയിൽ തിരിച്ചു വരും എന്നതിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഒരു പദ്ധതിയുണ്ട് നിങ്ങൾ അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണെങ്കിൽ ജീവിതം വളരെ അനായാസമായിരിക്കും! കഴിയുമെങ്കിൽ ആഴ്ചയുടെ പകുതിയോടെ എല്ലാ ബിസിനസ് തീരുമാനങ്ങളും ഇടപാടുകളും പൂർത്തിയാക്കുക, അതിൽ എല്ലാത്തരത്തിലുള്ള വാങ്ങലുകളും ഉൾപ്പെടും. ബുധനാഴ്ചയ്ക്ക് ശേഷം കുറേക്കൂടി വലിയ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കാം, ഒരുപക്ഷേ ധാർമികമായ പരിണിതഫലങ്ങൾ ഉള്ളവ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സങ്കീർണമായ ശുക്രൻ-നെപ്ട്യൂൺ രൂപങ്ങൾ പ്രണയത്തിന്റെ ഗ്രഹത്തെ സ്വപ്നങ്ങളുടെ അധിപനിലേക്ക് അടുപ്പിക്കുന്നു, അത് നിങ്ങളുടെ റൊമാന്റിക് സങ്കൽപങ്ങളെയും ആത്മീയ അവബോധത്തെയും ആഴത്തിലുള്ളതാക്കുകയും ചെയ്യുന്നു. പ്രണയത്തിൽ ഉള്ള കന്നിരാശിക്കാർക്ക് ഇത് വളരെ നല്ലതാണ്, അതുപോലെ ഭാവനാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിയിരിക്കുന്ന ആർക്കും ഇത് നല്ലതാണ്.

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അല്പം സമ്മർദ്ദങ്ങൾ നിലനിൽക്കുന്നുണ്ട്, പക്ഷെ ഒരു തർക്കം സമാധാനപരമായി അവസാനിക്കാൻ പോവുകയാണ്. ദിവസങ്ങൾ കഴിയുമ്പോൾ കേൾക്കാനുള്ള അവകാശം മറ്റുളവർക്കുമുണ്ടെന്ന് നിങ്ങൾ സമ്മതിച്ചുകൊടുക്കേണ്ടി വരും. വാസ്തവത്തിൽ, മറ്റൊരാൾ എപ്പോഴും ശരിയായിരുന്നു എന്ന് നിങ്ങൾ അംഗീകരിക്കേണ്ടി വരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അനാവശ്യകാര്യങ്ങൾക്ക് പകരം നിങ്ങൾക്ക് എന്താണ് പ്രധാനപ്പെട്ടത് അതിൽ ശ്രദ്ധകേന്ദ്രികരിക്കുക. വൈകാരിക ക്രമങ്ങൾ ഇപ്പോൾ വ്യക്തമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമായത് സുരക്ഷയാണെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ യഥാർത്ഥ വികാരം സംബന്ധിച്ച് ആശയകുഴപ്പത്തിൽ ആണെങ്കിൽ, നിങ്ങൾക്ക് പാലിക്കാൻ കഴിയാത്ത ഒരു ഉറപ്പ് നിങ്ങൾ നൽകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇതൊരു സെൻസിറ്റീവ് കാലഘട്ടമാണ്. ഈ സമയത്ത് നിങ്ങൾക്ക് വളരെ ദുർബലരാണ്, പണത്തിനും വൈകാരിക പിന്തുണയ്ക്കും നിങ്ങൾ അപേക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാലും നിങ്ങൾക്ക് റൊമാന്റിക് സ്വപ്നങ്ങൾ ഉണ്ടെങ്കിൽ, പണം കൊണ്ട് നിങ്ങളുടെ പ്രതീക്ഷകളെ സഹായിക്കേണ്ടി വന്നേക്കും. വീട്ടിൽ, ചൊവ്വയും ബുധനുമാകും നിങ്ങളുടെ നല്ല ദിനങ്ങൾ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ആഴ്‌ചയിലെ നക്ഷത്രങ്ങൾക്ക് മനോഹരമായ ഒരു കാവ്യാത്മകമായ അനുഭവമുണ്ട്, മുകളിലേക്ക് ഉള്ളത് താഴോട്ടും, ഇടത് ശരിയോ വലത് തെറ്റോ ആണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് അതിനു കഴിയും! പ്രണയത്തിൽ,നിങ്ങൾക്ക് എന്താണ് തോന്നുന്നത് കൃത്യമായി പറയുന്നുണ്ടെന്ന് ഉറപ്പാക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കഴിയുന്നത്ര വേഗത്തിൽ നിങ്ങളുടെ സ്ഥിരപരിപാടികൾ പൂർത്തിയാക്കുക. പണത്തെ പരിഗണിക്കുന്നത് പ്രധാനമാണ്, എന്നാൽ നിങ്ങൾ ചിന്തക്കുന്ന അത്രയും ഉണ്ടാകില്ല. ഒരുപാട് ആവശ്യമാണെന്നത് സ്വയമുള്ളൊരു ബോധമാണ്, ഭൗതിക ലോകത്ത് നിങ്ങൾക്ക് ഒരു സ്ഥാനമുണ്ടെന്ന അദൃശ്യവും നിഗൂഢവുമായ വികാരമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

രണ്ടു പാതിയുള്ള ഒരു ആഴ്ചയാണ് ഇത്, ഒന്ന് പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടത്, രണ്ടമത്തേത് പ്രചോദിപ്പിക്കപ്പെട്ടതും ഭാവനാപരവും. പ്രധാനപ്പെട്ട ബിസിനസ് കാര്യങ്ങൾ ഈ ആഴ്ച ആദ്യം തന്നെ കൈകാര്യം ചെയ്യണം, അതുകൊണ്ട് വേഗത്തിലൊരു ഷോപ്പിംഗ് നടത്തുക, അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് മാനേജറെ ശല്യം ചെയ്യുക. മറ്റൊരു വശത്ത് സാമൂഹിക സംഭവവികാസങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week november 21 november 27 2021 check astrology prediction aries virgo libra gemini cancer signs