scorecardresearch

Latest News

Horoscope of the Week (November 07 – November 13, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Horoscope of the Week (November 07 – November 13, 2021): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope of the Week (October 10 – October 16, 2021) , astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the Week (November 07 – November 13, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജീവിതം നന്നായി പോകുന്നു, എന്നാൽ ഇപ്പോഴത്തെ പ്രധാന ചോദ്യം എവിടെ, എങ്ങനെ, ആരോടൊപ്പമാണ് നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്നതാണ്. തിരഞ്ഞെടുപ്പിന്റെ ആധിക്യമാണ് പ്രശ്‌നം, അല്ലെങ്കിൽ ഒരുപക്ഷേ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളാവും, എപ്പോഴും ചുവടുകൾ ദൃഢമാക്കുക എന്നതാണ് ഉത്തരം. ഈ ആഴ്ചയുടെ അവസാനത്തോടെ ഒരു പങ്കാളി നിങ്ങൾക്ക് ശരിക്കും സഹായം ചെയ്തു തുടങ്ങും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിയമങ്ങൾ വളച്ചൊടിക്കാം പക്ഷെ അവ ലംഘിക്കരുത്! നിങ്ങൾ നേരായതും ഇടുങ്ങിയതുമായ വഴികളിലേക്ക് മാറിയിട്ടുണ്ടെങ്കിൽ, ഒടുവിൽ നിങ്ങൾ കണക്കു പറയേണ്ടി വന്നേക്കും, ഒരുപക്ഷെ
അടുത്ത നാലാഴ്ചത്തേക്ക് വേണ്ടിവരില്ല. ഈ ആഴ്ച നിങ്ങളുടെ മനസ് മാറ്റാനുള്ള ഒരു അവസരമുണ്ട്. ജോലിയിൽ പുതിയ കാര്യങ്ങൾ പഠിക്കൽ അത്യാവശ്യമാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

പുതിയ കാര്യങ്ങൾ അന്തരീക്ഷത്തിലുണ്ട്, അതൊരു നല്ല വാർത്ത ആയിരിക്കണം. ഒരു പങ്കാളിയുടെ മഹാമനസ്കത ഇല്ലാതായേക്കാം, ഇപ്പോഴെങ്കിലും, നിങ്ങൾ അൽപ്പം ഒറ്റപ്പെട്ടതായി തോന്നിയേക്കും. വിൻഡോ ഷോപ്പിങ് നടത്തുന്നത് ലോകത്തെ മറ്റു കാര്യങ്ങളിൽ നിന്നും സ്വയം വ്യതിചലിക്കുന്നതിന് നല്ല മാർഗമായിരിക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പങ്കാളികൾ നിങ്ങളുടെ ഇഷ്ടത്തിന് വഴങ്ങുകയും നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും ചെയ്യുമ്പോൾ ജീവിതം എത്ര മധുരമുള്ളതാണ്. നിങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ പോലും, മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് എളുപ്പമായിരിക്കും. ചുരുക്കത്തിൽ, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദിയുണ്ടാവുക. നിങ്ങൾ ജ്ഞാനത്തോടും അനുകമ്പയോടും കൂടി പെരുമാറിയാൽ നിങ്ങളുടെ വ്യക്തിപരമായ അധികാരം നടപ്പിലാകും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രചോദനാത്മകമായ ഗ്രഹ വിന്യാസങ്ങൾ ഈ ആഴ്ച ഒന്നാം സ്ഥാനത്തെത്തും. ദിവാസ്വപ്നങ്ങൾ കാണുന്നതിൽ തെറ്റൊന്നുമില്ല. സത്യത്തിൽ, നിങ്ങളുടെ ഭാവനകളെ പിന്തുടരുകയും അതിൽ ബന്ധപ്പെട്ടിട്ടിരിക്കുന്നവർക്ക് പ്രായോഗിക ജോലികൾ നൽകുകയും ചെയ്യുന്നതാണ് നിങ്ങൾക്ക് നല്ലത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

തിങ്കളും ബുധനും അഭിലാഷം കൊണ്ടുവരും, വ്യാഴവും വെള്ളിയും സാഹസികതയും, അതിനാൽ പഴയ ജീവിതത്തോട് ചേർന്ന് നിൽക്കാൻ നിങ്ങൾക്ക് ശരിക്കും കഴിയുമോ അതോ അതിശയകരമായ ഒരു പുതിയ ലോകത്തിലേക്ക് സ്വയമിറങ്ങാൻ നിങ്ങൾ തയ്യാറാണോ?

Read Here: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കഴിഞ്ഞ ആഴ്‌ചയിലെ വൈകാരിക ബുദ്ധിമുട്ടുകളും ആത്മീയ സംശയങ്ങളും ഭൂതകാലത്തെ ഒന്നായിരിക്കണം. ഈ ആഴ്‌ചയുടെ അവസാനത്തോടെ പുതിയ, ആത്മവിശ്വാസമുള്ള നിങ്ങളെ സംബന്ധിച്ച ഒരു സൂചന ലഭിച്ചേക്കാം. പ്രണയത്തിൽ, ഉന്നതി ലക്ഷ്യമിടുക, ജോലിയിൽ, പ്രൊമോഷനിൽ കണ്ണ് വെക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചിലപ്പോൾ ഗ്രഹങ്ങൾ ആസൂത്രണം ചെയ്തതുപോലെപെരുമാറിയേക്കില്ല, അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ നിങ്ങളുടെ പദ്ധതികളെ പുനർവിചിന്തനം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും. നല്ല ആശയവിനിമയമാണ് പ്രധാനം എന്നാൽ, നിങ്ങൾ ശരിയാണെന്ന് ആളുകളെ ബോധ്യപ്പെടുത്തണമെങ്കിൽ, വസ്തുതകളേക്കാൾ കാവ്യാത്മകമായ രീതി കൂടുതൽ ഗുണം ചെയ്യും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

യഥാർത്ഥത്തിൽ സവിശേഷമായ ഒരു ഗ്രഹ വശം നിങ്ങൾക്ക് വീട്ടിൽ ശരിയായ ദിശയിലേക്ക് ചെറിയ ചലനം നൽകും. എന്നാൽ, ഗാർഹിക സംതൃപ്തി സംബന്ധിച്ച കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു കാര്യമുണ്ട്, അത് അധിക പണമാണ്. എന്തുകൊണ്ട് നിങ്ങൾ കുടുംചെയ്തുകൂടാ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നേരത്തെ ആരംഭിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങളെ പിന്തുടരാൻ മറ്റുള്ളവരും ആഗ്രഹിച്ചേക്കും. ന്യായവും എന്നാൽ ഉറച്ചതുമായിരിക്കുക എന്നതാണ് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗം, നല്ല കാരണങ്ങൾ നൽകുന്നിടത്തോളം കാലം നിങ്ങൾ പറയുന്നതെന്തും പങ്കാളികൾ ചെയ്യും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ നക്ഷത്രങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നു. സത്യത്തിൽ, സമ്മർദ്ദങ്ങളിൽ നിന്നും രക്ഷയുണ്ടാവില്ല, നിങ്ങൾ ജോലിയിൽ അധിക സമയം ചിലവഴിക്കുന്നുണ്ടാകും. ഒഴിവുസമയങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ പോലും ആത്യന്തികമായ എല്ലാ പതിവ് ജോലികളിലേക്കും ഇറങ്ങണം. ആരോഗ്യപരമായി, ഇപ്പോൾനല്ലൊരു ടോണിക്ക് ആവശ്യമാണ്

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു ചെറിയ ആനന്ദം നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും എന്നതാണ് ഈ ആഴ്ചത്തെ നിങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വം. നിങ്ങൾ മുന്നോട്ടുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന ആളാണെങ്കിൽ, തിങ്കൾ മുതൽ ബുധൻ വരെ പണം സമ്പാദിക്കുന്നതിനും വ്യാഴം, വെള്ളി ദിവസങ്ങൾ ചെലവഴിക്കുന്നതിനും മാറ്റിവെക്കുക. ജോലിസംബന്ധമായ പ്രതീക്ഷകൾ തിങ്കളാഴ്ച തൃപ്തികരമാകും, എന്നാൽ ഗാർഹിക പദ്ധതികൾ ബുധനാഴ്ച കൈകാര്യം ചെയ്യേണ്ടി വരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week november 07 november 13 2021 check astrology prediction aries virgo libra gemini cancer signs