മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ദീർഘകാലമായുളള ഒരു പ്രധാന അഭിലാഷത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവാൻ നിങ്ങൾ തയ്യാറായേക്കാം. എന്തിനധികം, നിങ്ങളുടെ നക്ഷത്രങ്ങൾ വളരെ മനോഹരമായ ഒരു കാറ്റ് വീശാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. നമുക്കെല്ലാവർക്കും മഴവില്ലിന്റെ അറ്റത്തെ സ്വർണ്ണം ലഭിക്കുകയാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങൾ ഒരു പുതിയ തുടക്കം കുറിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം, അതാണ് നിലവിലെ ചാന്ദ്ര വിന്യാസം സൂചിപ്പിക്കുന്നത്. ജോലിസ്ഥലത്തും വീട്ടിലും എല്ലാം കാലഹരണപ്പെട്ട ശീലങ്ങൾ നിങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്, പണത്തിലായാലും സ്നേഹത്തിലായാലും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ലോകം നിങ്ങളെ കടന്നുപോകുമ്പോൾ ദയവായി മാറിയിരിക്കരുത്. നിങ്ങളുടെ ജാതകത്തിന്റേതായ പരമാവധി സാധ്യതകൾ വികസിപ്പിക്കാനുള്ള സമയമാണിത്. പുതിയ ആശയങ്ങൾ മുന്നോട്ട് വയ്ക്കുകയും നിങ്ങൾ വാസ്തവത്തിൽ ഒരു പ്രതിഭയാണെന്ന് കാണിക്കുകയും ചെയ്യും! തങ്ങളോട് എങ്ങനെ യോജിപ്പിച്ച് ജീവിക്കണം എന്നതിനെക്കുറിച്ച് ബാക്കിയുള്ളവരെ പഠിപ്പിക്കാൻ നിങ്ങൾക്ക് ധാരാളം ഉണ്ട്!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ സാമൂഹിക താരങ്ങൾ പ്രണയത്തെയും അഭിനിവേശത്തെയും കുറിച്ച് സംസാരിക്കുന്നു. എന്താണ് മികച്ചതാവുക? ഈ ആഴ്ച നിങ്ങൾ സ്വയം ആസ്വദിക്കുന്നില്ലെങ്കിൽ, വിശ്രമിക്കാനും ശാന്തമാവാനുമുള്ള ഒരു വലിയ അവസരം നിങ്ങൾക്ക് നഷ്ടമാകും! സമാന അവസരങ്ങൾ എപ്പോൾ വരുമെന്ന് നിങ്ങൾക്ക് ഉറപ്പില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

തിരശ്ശീലയ്ക്ക് പിന്നിൽ വളരെയധികം കാര്യങ്ങൾ നടക്കുന്നുണ്ട്, നിങ്ങൾ ആരാണെന്നും മറ്റ് ആളുകൾ നിങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിങ്ങൾക്ക് ഒരു ചെറിയ ആശയക്കുഴപ്പം തോന്നാം. നിങ്ങൾക്ക് നേരായ ഉത്തരം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെങ്കിലും, അവർ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആകാശത്തിലെ ഏറ്റവും മികച്ച സൂചനകൾ അനുസരിച്ച്, സാഹസികമായ ഒരു പ്രധാന അഭിലാഷം ആരംഭിക്കുന്നതിനോ, യാത്ര ചെയ്യുന്നതിനോ, അല്ലെങ്കിൽ ഏതെങ്കിലും വിദേശ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനോ നിങ്ങൾ ഇപ്പോൾ അന്തിമമായ ക്രമീകരണങ്ങൾ നടത്തിയിരിക്കണം. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങളും മുൻ ദിവസത്തേക്കാൾ തിളക്കമാർന്നതായി കാണുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഒരു പ്രത്യേക സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്ക് ഒരാഴ്ച ശേഷിക്കുന്നു, അതിനാൽ കുഴപ്പമൊന്നുമില്ലാത്ത അവസ്ഥയാണ്. കാൽപനികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ മനസ്സിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്റ്റാറ്റസ് എന്ന് ഇപ്പോൾ വ്യക്തമായി തോന്നുന്നു. കൂടാതെ, ബഹുമാനവും പ്രശംസയും നേടിയ സുഹൃത്തുക്കളെ നിരീക്ഷിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

അവശ്യമായ ആഗമനങ്ങളും പുറപ്പെടലുകളും ഉൾപ്പെടെ നിങ്ങളുടെ അടുത്ത പങ്കാളിത്തവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നിങ്ങൾ ഇപ്പോൾ കണ്ടിരിക്കണം. വൈകാരികമായി പറഞ്ഞാൽ, ഒരു മാറ്റം വിശ്രമം പോലെ നല്ലതാണ്. പതിവ് ജോലികളേക്കാൾ നിങ്ങളുടെ വ്യക്തിപരമായ ആഹ്ളാദത്തിന് മുൻ‌ഗണന നൽകുന്നത് നോക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ആഴ്‌ചയുടെ തുടക്കത്തിൽ‌ നിങ്ങൾ‌ക്ക് അടുത്ത പങ്കാളിത്തങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. സംയുക്തമായ ധനകാര്യവും നിക്ഷേപവും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് തികച്ചും സ്വാതന്ത്ര്യമുള്ളൂ. അസംതൃപ്തിയുടെ ഏതെങ്കിലും സ്രോതസ്സുകൾ‌ കൂടുതൽ‌ മുന്നോട്ട് പോയേക്കാം.  ഒരു സാഹസികമായ വാരാന്ത്യം ഉണ്ടെന്ന് ഉറപ്പാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആകാശഗോളങ്ങൾ ഒരു നല്ല സ്ഥാനത്തേക്ക് നീങ്ങുകയാണ്. നിങ്ങളുടെ വ്യക്തിപരമായ നക്ഷത്ര ക്രമീകരണങ്ങൾ സാഹസികതയുടേതായ ഒരു മാതൃകയാണ് സ്വീകരിക്കുന്നത്. കാൽപനികമായ പര്യവേക്ഷണത്തെക്കുറിച്ച് പരാമർശിക്കേണ്ടതില്ല. മറ്റ് ആളുകളിൽ നിന്ന് മികച്ചത് മാത്രമേ നിങ്ങൾ പ്രതീക്ഷിക്കൂ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ശനി ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഗ്രഹമാണ്. അത് സ്വയം അച്ചടക്കവും പാരമ്പര്യമൂല്യങ്ങളും കൊണ്ടുവരുന്നയാളാണ്. അതിനാൽ നിങ്ങൾ വളർത്തിയെടുക്കേണ്ട ഗുണങ്ങളും അവയാണ്. സമരതീക്ഷ്ണമായ സമയം കഴിഞ്ഞു – ഇപ്പോൾ നിങ്ങൾ കാര്യങ്ങൾ നടപ്പിലാക്കണം!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

അതിശയകരമായ കാൽപനിക സ്വാധീനം ആസ്വദിക്കാനുള്ള നിരവധി ചിഹ്നങ്ങളിൽ ഒന്നാണ് നിങ്ങളുടേത്. നിങ്ങൾ എല്ലാം മറന്ന് നിങ്ങലുടെ പ്രിയപ്പെട്ട വ്യക്തിയിലേക്ക് നിങ്ങളെ വലിച്ചെറിയാനൊതുങ്ങുകയാണോ. നിങ്ങളുടെ ചിഹ്നത്തിന് വാഗ്ദാനം ചെയ്യാനുള്ള വലിയൊരു സാധ്യത നിങ്ങൾക്ക് നഷ്ടമായേക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook