scorecardresearch

Horoscope of the Week (May 31- June 05 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the Week (May 31- June 05 2020): ‘വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?’ പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

വാരഫലം, horoscope, weekly horoscope, weekly horoscope august, horoscope for the week, august weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, rashiphalam, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

Horoscope of the Week (May 31- June 05 2020)

ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചിലപ്പോൾ നിങ്ങളുടെ പദ്ധതികൾക്കും ധാരണകൾക്കും കാത്തു നിൽക്കാതെ ജീവിതം അതിന്റെ ഇഷ്‌ടത്തിനനുസരിച്ച് പോകും. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിങ്ങൾ പകച്ചു നിൽക്കും. സാമൂഹിക ഒത്തുചേരലുകൾ പ്രതീക്ഷിച്ചതുപോലെ നടക്കില്ല. സത്യത്തിൽ നിങ്ങളെന്താണ് പ്രതീക്ഷിച്ചത്? ഒരു തരത്തിൽ പറഞ്ഞാൽ നിങ്ങളുടെ മുൻപങ്കാളിയുമായുള്ള​ ബന്ധം പുതുക്കാൻ പറ്റിയ സമയം കൂടിയാണിത്. അതുകൊണ്ട്, പഴയ മേൽവിലാസങ്ങളൊക്കെ ഒന്ന് പൊടിതട്ടിയെടുക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഇടവം രാശിക്കാരിൽ വളരെ ഭാവനയുള്ളവർക്കും ക്രിയേറ്റീവായവർക്കം ലോകത്തിന്റെ ഉയരത്തിൽ എത്താൻ സാധിക്കുന്ന സമയമാണിത്. തിരക്കു പിടിച്ച ആഴ്ചയായിരിക്കും. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന സമയംകൂടിയാണിത്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നാടകീയമായ ചില ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങളുടെ ഗ്രഹനിലയിൽ. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ പക്ഷത്താണ് എന്നതാണ് ഇതിന്റെ ചുരുക്കം. ഇതിന് രണ്ട് ഫലങ്ങളുണ്ട്. ഒന്ന്, നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കൂടുതൽ കരുത്താർജിക്കും. മറ്റൊന്ന്, നിങ്ങളുടെ സാമ്പത്തികാവസ്ഥയിൽ അൽപ്പം ശ്രദ്ധിക്കേണ്ടി വരും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ കിട്ടാക്കടങ്ങൾ വീണ്ടെടുക്കുകയും, തകരാറിലായ ഉത്പന്നങ്ങൾ കടകളിൽ തിരിച്ചേൽപ്പിച്ച് അതിന്റെ പണം തിരിച്ചുവാങ്ങുകയും ചെയ്യും. നിങ്ങളെ അത്ഭുതപ്പെടുത്തും വിധം നിങ്ങളുടെ പങ്കാളിയുടെ സഹായവും പിന്തുണയും ലഭിക്കും. എന്നാൽ ഏറ്റവുമധികം സഹായം ലഭിക്കുക, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയാത്ത ഒരാളിൽ നിന്നായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മുന്നോട്ടുള്ള പാതയിൽ നിരവധി വളവുകളും തിരിവുകളും യാദൃശ്ചികതകളും എല്ലാം ഉണ്ടാകും. രണ്ടടി മുന്നോട്ട് വച്ചാൽ ചിലപ്പോൾ മൂന്നടി പുറകോട്ടെടുക്കേണ്ടി വരും. ഈയാഴ്ചത്തെ നിങ്ങളുടെ ജീവിതത്തിന്റെ പാറ്റേൺ അങ്ങനെയാണ് കാണുന്നത്. മാറ്റിവച്ചതും, ചെയ്തു തീർക്കേണ്ടതുമായ ബാധ്യതകൾ തീർക്കാൻ ഈ സമയം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. ഒരു ബാങ്ക് മാനേജരുടേയും ഫിനാൻസ് ഉദ്യോഗസ്ഥന്റെയോ സഹായം ലഭിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വളരെ തിരക്കു പിടിച്ച തുടക്കം പ്രതീക്ഷിക്കാം. പ്രത്യേകിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ഭക്ഷണ ക്രമം പാലിക്കുകയും വേണം. മറ്റുള്ളവരിലേക്ക് വരുമ്പോൾ, ഏറ്റവും അടുത്ത ബന്ധത്തിൽ പോലും ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ സുഹൃത്തുക്കൾ, കാമുകൻ/കാമുകി, പരിചയക്കാർ എന്നിവർക്ക് ഒരു പ്രത്യേകതയുണ്ട്. ആവശ്യസമയത്ത് ചിന്തിച്ച് ഒരു തീരുമാനമെടുക്കാനുള്ള കഴിവ് അവർക്കില്ല. അതിനാൽ നല്ല സംഭാഷങ്ങൾ, യാത്രകൾ എന്നിവയൊക്കെയായിരിക്കും ഈയാഴ്ച നിങ്ങളുടെ സഹായത്തിനായി എത്തുന്നത്. തൊഴിലിന്റെ കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുക. കോമൺ സെൻസ് ഉപയോഗിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

കഴിഞ്ഞ മാസത്തെ വാഗ്ദാനങ്ങളോടും ക്ഷണങ്ങളോടും നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ ഈയാഴ്ച. ഒരാൾക്ക് പറയുന്നത് കേൾക്കാനുള്ള​ അവസരം നൽകാതെ നിങ്ങൾ ആരെയും തള്ളിക്കളയില്ല. എന്താണ് നിങ്ങൾ അറിയാതെ നടന്നിട്ടുണ്ടാകുക എന്ന് വ്യക്തമല്ല. മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, സാമ്പത്തികമായ കാര്യങ്ങളെ ഈയാഴ്ച അവസാനം വരെയും അൽപ്പം സംശയത്തോടെ മാത്രം നോക്കിക്കാണുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഗൃഹസംബന്ധമായ ചില പ്രശ്നങ്ങൾ വഷളാകാൻ സാധ്യതയുണ്ട്. കാര്യങ്ങൾ കൃത്യമായി അറിയാതെയും യഥാർഥ വിവരങ്ങൾ ലഭിക്കാതെയും ആർക്കും ഒന്നിനേക്കുറിച്ചും ഉറപ്പ് നൽകരുത്. എന്ന് വച്ച് നിങ്ങൾ പേടിക്കേണ്ടതുണ്ട് എന്നല്ല, അർഥം. അൽപ്പം ജാഗ്രത പാലിച്ചാൽ മതി.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ താത്പര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും. അത് നടക്കുമ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും നിങ്ങൾക്ക് തന്നെയായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് ഏറെ പ്രോത്സാഹനം ലഭിക്കും. നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലതെന്തെന്ന് അറിഞ്ഞ് അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ നിങ്ങൾ പരമാവധി ശ്രമിക്കും. ബിസിനസ് സംബന്ധിച്ച കാര്യങ്ങൾ നാലാഴ്ചയ്ക്കകം അനുകൂലമായി വരും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

കാര്യങ്ങൾ എപ്പോളും കാണുന്നത് പോലെയായിരിക്കില്ല. മറ്റുള്ള ആളുകൾ നിങ്ങളെ പരിഗണിക്കാത്തതു പോലെയും നിങ്ങളുടെ സമയത്തിന് വില നൽകാത്തത് പോലെയുമെല്ലാം തോന്നും. പക്ഷെ ഒരു കാര്യം മനസിൽ വയ്ക്കുക, ഓരോ കാര്യങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോഴും അത് മറ്റൊന്നിനുള്ള അവസരമാണ്, അത് ഉപോയോഗപ്പെടുത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മീനരാശിക്കാരെ, എന്ത് അപരിചിതത്വം നിറഞ്ഞ ഒരു സമയമാണിത്. നിങ്ങളുടെ സങ്കൽപ്പങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരിക്കാം. ഇതുപോലുള്ള നിസ്സാര സംഭവങ്ങൾ പോലും നിങ്ങൾക്ക് ജീവിതത്തിന്റെ ആഴമേറിയ ഒരു കാഴ്ച നൽകുന്നു. നിങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നതിന്റെ അർഥവും കാരണവും അറിയാൻ സാധിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week may 31 april 05 2020 check astrology prediction for aries virgo libra gemini cancer and other signs