scorecardresearch

Latest News

Weekly Horoscope (May 29 – June 04, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (May 29 – June 04, 2022): ഈ ആഴ്‌ച നിങ്ങൾക്ക് എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Weekly Horoscope, Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടിസ്ഥാനപരമായ ഗ്രഹചിത്രത്തിന് കഴിഞ്ഞ മാസത്തെയോ അതിനു മുൻപുള്ള മാസത്തെയോ അപേക്ഷിച്ച് ചെറിയ മാറ്റം മാത്രമേ സംഭവിച്ചിട്ടുള്ളൂ. വ്യാഴം ഇപ്പോഴും സൗഹാർദ്ദപരമായ സ്ഥാനമാണ് വഹിക്കുന്നത്, ശനി അനുയോജ്യമായ ഒരു വെല്ലുവിളിയായും നിലനിൽക്കുന്നു, അതുകൊണ്ട് തന്നെ നിങ്ങളൊരു ദീർഘകാല മാറ്റത്തിന് നടുവിലാണ്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങൾ നിങ്ങളുടെ ബന്ധങ്ങൾക്ക് നിറംപകരുന്നു. ആദ്യത്തേത് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്നു, രണ്ടാമത്തേത് നിങ്ങളെ മറ്റുള്ളവർക്ക് മുന്നിൽ ആകർഷകമാക്കുന്നു. ഇപ്പോൾ ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം പിന്തുണയ്ക്കുന്ന ഘട്ടത്തിലായതിനാൽ നിങ്ങൾക്ക് മികച്ചതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

Also Read: Monthly Horoscope 2022 May: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് കഴിയുന്നത് അത്രയും നന്നായി ചെയ്യാൻ നിങ്ങളെ വെല്ലുവിളിക്കുന്ന വർഷത്തിലെ ആ ഒരു ഘട്ടത്തിലാണ് സൂര്യനും ചന്ദ്രനും ഇപ്പോൾ. അതിനാൽ, കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിപ്പോകുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം, പ്രത്യേകിച്ചും ഒരു പങ്കാളി നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പദ്ധതികളെയും ആഗ്രഹങ്ങളെയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്താൽ.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ ഇപ്പോഴും വളരെ ക്രൂരമായ മാനസികാവസ്ഥയിലാണ്, എന്നാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ചില സൂചനകളാൽ നിങ്ങൾ അമ്പരന്നിരിക്കും. ചില സംഭവവികാസങ്ങൾ വിജയത്തിന്റെ സാധ്യതയെ തടഞ്ഞുനിർത്തുന്നതായി തോന്നുന്നു, മറ്റുള്ളവയിൽ കാലതാമസങ്ങളും പ്രതിബന്ധങ്ങളും വന്നു ചേരുന്നു. ഇനി എന്താണ് വരാൻ പോകുന്നതെന്നും പോലും നിങ്ങൾക്ക് അറിയില്ല.

Also Read: ജന്മനക്ഷത്രത്തിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ഈ നാളുകാർ ശ്രദ്ധിക്കണം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ വീട്ടിൽ ഒരു വിപ്ലവം നേരിടുകയാണോ? സാധ്യമെങ്കിൽ, സമീപകാല സംഘർഷങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തി അവ നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റാൻ ശ്രമിക്കുക. ഇതിന് നിങ്ങളുടെ ഗാർഹിക ആഗ്രഹങ്ങൾ പൂർണമായി മാറ്റിവെക്കേണ്ടി വന്നേക്കാം, നിങ്ങൾ എവിടെയാണ് താമസിക്കാൻ ആഗ്രഹിക്കുന്നത്, ആരുടെ കൂടെയാണ് നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഭൂരിഭാഗം ഗ്രഹങ്ങളും നിങ്ങളുടെ സൗര ജാതകത്തിന്റെ സ്വകാര്യ മേഖലകളെ ഉത്തേജിപ്പിക്കുന്നു, ഇത് നിങ്ങളുടെ ചിന്തയെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ ആശങ്കകളായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ തന്റേതായ ഇടം സ്ഥാപിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും കൂടാതെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിങ്ങളെ കൂട്ടുപിടിക്കുന്ന ആളുകളോട് നീരസപ്പെടും. ഓർക്കുക, സാമ്പത്തിക സഹകരണം സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഇത് ഒരു സമ്മിശ്ര വികാരങ്ങളുടെ നിമിഷമാണ്. വസ്തു വില്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിലവിലെ കാലയളവ് വളരെ പ്രധാനമാണ്, ഒരുപക്ഷേ ഇപ്പോൾ ആദ്യ വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ നീങ്ങുമെന്നതിന്റെ സൂചനകളുണ്ട്, എന്നാൽ വഴിയിൽ നിരവധി അപകടങ്ങളുമുണ്ട്.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചൊവ്വയും പ്ലൂട്ടോയും നിങ്ങളുടെ സമയത്തിൽ വൈകാരികവും പ്രായോഗികവുമായ ആവശ്യങ്ങൾ ഉന്നയിക്കുന്നു. അതുകൊണ്ട് തന്നെ വിട്ടുവീഴ്ച ചെയ്യാനോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാട് കാണാനോ നിങ്ങൾ തയ്യാറായേക്കില്ല, അങ്ങനെയാണെങ്കിൽ, അവരിൽ നിന്നുള്ള ശക്തമായ പ്രതികരണങ്ങൾക്കും നിങ്ങൾ തയ്യാറായിരിക്കണം!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ വികാരങ്ങളെ പരിഗണിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം മാനസികാവസ്ഥ എങ്ങനെ പോസിറ്റീവായി മെച്ചപ്പെടുത്താനും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഓരോ കാര്യങ്ങളെയും രൂപപ്പെടുത്താനും നിങ്ങൾക്ക് എങ്ങനെ കഴിയും എന്നതാണ് ചോദ്യം. ഒരു തുടക്കത്തിനായി നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധിപരമായ ഗുണങ്ങൾ പുറത്തുകൊണ്ടുവരാം, നിങ്ങളുടെ സ്വന്തം ഉദ്ദേശ്യങ്ങൾ വിശകലനം ചെയ്യാം, പങ്കാളികളുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുകയും പ്രത്യക്ഷത്തിൽ നിരുപദ്രവകരം എന്ന് തോന്നുന്ന സാഹചര്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുകയും ചെയ്യാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്രന്റെയും ബുധന്റെയും പാറ്റേണുകളുമായി ചൊവ്വയുടെ കൂടിച്ചേരൽ അതിവേഗം തുടരുന്നു. എല്ലാ വൈകാരിക പോരാട്ടങ്ങളും എളുപ്പത്തിൽ ജയിക്കാൻ കഴിഞ്ഞേക്കും. തീർച്ചയായും, ഒരു വഴക്ക് ഒഴിവാക്കാൻ നിങ്ങൾ എന്തും ചെയ്യും എന്ന തെറ്റായ ധാരണയിൽ നിങ്ങളെ കാണുന്നത് ഒരു വിഡ്ഢിയായ വ്യക്തിയായിരിക്കും.

Also Read: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ രണ്ട് ദിശകളിലേക്ക് വലിച്ചിടുകയാണ്. ഒരു വശത്ത് നിങ്ങളുടെ അതിശക്തമായ ആഗ്രഹങ്ങളും സൗഹാർദ്ദപരമായ ഗുണങ്ങലുമാണെങ്കിൽ മറുവശത്ത് സമാധാനത്തോടെയും സ്വസ്ഥതയോടെയും തനിച്ചായിരിക്കാനുള്ള അഗാധമായ ആഗ്രഹവും ആയിരിക്കും. നിങ്ങൾക്ക് രണ്ടിലേക്ക് പോകാനും തോന്നുണ്ടാകാം. നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന ആ ആഗ്രഹം മറ്റെന്തെങ്കിലും നിസ്വാർത്ഥമായ ആഗ്രഹങ്ങൾക്ക് പിന്നിൽവെക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പോരാളിയായ ചൊവ്വ നിങ്ങളുടെ വികാരങ്ങളെ ഇളക്കിവിടുന്നു. വെറുതെ ഒരു തെറ്റും ചെയ്യാത്ത ആളുകളുമായി വഴക്കിടുന്നതിനുപകരം അതിനൊരു കാരണം കണ്ടെത്താൻ ശ്രമിക്കുക. വ്യാഴത്തിന്റെ സാന്നിധ്യം നിങ്ങൾക്ക് സന്തോഷം ഉറപ്പുനൽകുന്നു, മാത്രമല്ല ഇപ്പോൾ ചെയ്യുന്ന എല്ലാ നല്ല കാര്യത്തിനും ഭാവിയിൽ ഫലം ലഭിക്കും.

Also Read: മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope week may 29 june 04 2022 check astrology prediction aries virgo libra gemini cancer signs